- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ കെ.ആർ. മോഹനൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാൻ കൂടിയായ വ്യക്തിത്വം
തിരുവനന്തപുരം: സംവിധായകൻ കെ ആർ മോഹൻ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാൻ കൂടിയാണ് അദ്ദേഹം. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്രപഠനം പൂർത്തിയാക്കിയ മോഹൻ മലയാളത്തിലെ സമാന്തര സിനിമകളുടെ ശക്തനായ വക്താവായിരുന്നു. അശ്വത്ഥാമ, പുരുഷാർഥം, സ്വരൂപം എന്നിവയാണ് സംവിധാനം ചെയ്ത സിനിമകൾ. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ആദ്യ ചിത്രമായ അശ്വത്ഥാമയ്ക്ക് ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. സി.വി.ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ രണ്ടാമത്തെ ചിത്രമായ പുരുഷാർഥം 1987ൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കി. 1992ലാണ് അവസാന ചിത്രമായ സ്വരൂപം സംവിധാനം ചെയ്ത്. 2009ൽ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്ത് ചലച്ചിത്ര വികസന കോർപ്പറേഷൻ ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്
തിരുവനന്തപുരം: സംവിധായകൻ കെ ആർ മോഹൻ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാൻ കൂടിയാണ് അദ്ദേഹം. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്രപഠനം പൂർത്തിയാക്കിയ മോഹൻ മലയാളത്തിലെ സമാന്തര സിനിമകളുടെ ശക്തനായ വക്താവായിരുന്നു. അശ്വത്ഥാമ, പുരുഷാർഥം, സ്വരൂപം എന്നിവയാണ് സംവിധാനം ചെയ്ത സിനിമകൾ.
മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ആദ്യ ചിത്രമായ അശ്വത്ഥാമയ്ക്ക് ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. സി.വി.ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ രണ്ടാമത്തെ ചിത്രമായ പുരുഷാർഥം 1987ൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കി. 1992ലാണ് അവസാന ചിത്രമായ സ്വരൂപം സംവിധാനം ചെയ്ത്.
2009ൽ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്ത് ചലച്ചിത്ര വികസന കോർപ്പറേഷൻ ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്‌ക്കാരം നാളെ സ്വദേശമായ തൃശൂർ ചാവക്കാട് നടക്കും.