- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിൽ ആദ്യമെത്തുക 'വാങ്ക്'; ചിത്രം 29 ന് തിയേറ്ററുകളിലെത്തും; പിന്നാലെ അവസരം കാത്ത് സൂപ്പർ താര ചിത്രങ്ങൾ ഉൾപ്പെടെ 85 ഓളം സിനിമകൾ; പുത്തൻ പ്രതീക്ഷകളുമായി സിനിമാ ലോകം
തിരുവനന്തപുരം: കോവിഡ് മൂലമുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം നാളെ തീയറ്ററുകളിൽ വീണ്ടും ആരവമുയരുകയാണ്. തമിഴ് സൂപ്പർ താരം വിജയ് നായകനയ മാസ്റ്റർ ആണ് ആദ്യം എത്തുന്നതെങ്കിലും ഇതിനു പിന്നാലെ വിവിധ മലയാള സിനിമകളും റിലീസാവും. സൂപ്പർ താര സിനിമകളും കൊച്ചു സിനിമകളുമൊക്കൊയായി 85 ഓളം സിനിമരകളാണ് തീയറ്റർ റിലീസിനു തയ്യാറെടുക്കുന്നത്്. സംവിധായകൻ വികെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന വാങ്ക് ആവും ആദ്യം തിയേറ്ററിലെത്തുന്ന മലയാള ചിത്രം.ഈ മാസം 29നു ചിത്രത്തി ന്റെ റിലീസ് പ്രഖ്യാപിച്ചു. ഇത്തവണ ഐഎഫ്എഫ്‌കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ കഥ ഉണ്ണി ആർ ആണ്. ഷബ്‌ന മുഹമ്മദ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ അനശ്വര രാജൻ മുഖ്യ വേഷത്തിലെത്തും.
ഇതിന് പിന്നാലെ മരട് സംഭവത്തെ ആസ്പദമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് എന്ന ചിത്രവും തിയേറ്ററിലെത്തും. ഫെബ്രുവരി 19 ആണ് ചിത്രത്തിന്റെ റീലീസ് പ്രഖ്യാപി ച്ചിരിക്കുന്നത്.അനുപ് മേനോൻ,മനോജ് തെ ജയൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷ ങ്ങളിലെത്തുന്നത്.മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ വൺ ഫെബ്രുവരി പകുതിയോടെ എത്തും.ബോബി സഞ്ജയ് എന്നിവരുടെ തിരക്കഥയി ലൊരുങ്ങുന്ന ചിത്രത്തിൽ മുരളി ഗോപി, നിമിഷ സജയൻ എന്നിവരും വേഷമിടും.മാർച്ച് 26 നാണ് പ്രക്ഷേകർ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിലൊ രുങ്ങുന്ന മരക്കാർ റിലീസ്. ഏപ്രിൽ 13ന് നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കു ന്ന തുറമുഖം തീയറ്ററുകളിലെത്തും. മെയ് 13ന് ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ കൂട്ടുകെ ട്ടിലൊരുങ്ങുന്ന മാലിക് ആരാധകർക്കു മുന്നിലെത്തും.പ്രീസ്റ്റ്, മിന്നൽ മുരളി, ചുരുളി, കുറുപ്പ് തുടങ്ങി ശ്രദ്ധേയമായ വേറെയും സിനിമകൾ റിലീസിനു തയ്യാറെടുക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ