- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവയായത് പാവം പ്രേക്ഷകർ; ഇത് അനൂപ് മേനോന്റെയും മുരളിഗോപിയുടെയും ഫാൻസി ഡ്രസ്സ്! നിരുപദ്രവ ചിത്രമെന്ന ലേബലിൽ ജാത്യാഭിമാനവും കുടുംബ മാഹാത്മ്യവും കുത്തിവെക്കുന്നത് ഇങ്ങനെയാണ്
സമകാലീന മലയാള സിനിമ സൃഷ്ടിച്ച കരുത്തരായ രണ്ടു നടന്മാർ. രണ്ടുപേരും എഴുത്തുകാരുമാണ്; നമ്മുടെ അനൂപ് മേനോനും, മുരളി ഗോപിയും. ഇവർ വയോധികവേഷങ്ങളിൽ എത്തുന്നെന്നതും, മനോഹരമായ ടീസറിന്റെ കൗതുകവും,ഇമ്പമാർന്ന ഗാനങ്ങളും കേട്ടാണ് പാവയെന്ന ( ശരിക്കും പേര് പാ.വ എന്നാണ്. ഫുൾ നെയിം പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും) പടത്തിന് കയറിപ്പോയത്.എന്മ്മോ! എന്തൊരു ബോറടിയാണ്. രണ്ടുമണിക്കൂർ കഠിന തടവുതന്നെ.ഓണാഘോഷ മൽസരത്തിലെ പ്രച്ഛന്നവേഷം പോലെയാണ് മുരളിഗോപിയുടെയും അനൂപ് മേനോന്റെയും വയോധിക വേഷങ്ങൾ!ആദ്യസംരംഭമായതുകൊണ്ട് സംവിധായകൻ സൂരജ് ടോമിനോട് തിരക്കഥാകൃത്ത് അജീഷ് തോമസിനോടും ക്ഷമിക്കാം. പക്ഷേ ഇത്രയും പരിചയവും ലോകസിനിമ കണ്ടുള്ള പാണ്ഡിത്യവുമുള്ള ,എന്തിനെയും അൽപ്പം ഫിലോസഫിക്കലായി കാണാൻ കഴിയുന്ന അനൂപും മുരളിഗോപിയും ഇതുപോലൊരു കാമ്പില്ലാത്ത കഥയെയും സിനിമയെയും പ്രോൽസാഹിപ്പിക്കരുതായിരുന്നു. ഏറ്റവും ഭയങ്കരം, നിരുപദ്രവമായ സിനിമയെന്ന് തോന്നിപ്പിച്ചുകൊണ്ട് ഹീനമായ ജാത്യാഭിമാനവും കുടുംബ മാഹാത്മ്യവും പ്രചരിപ്പിക്കുന്ന ചിത്രം കൂടിയ
സമകാലീന മലയാള സിനിമ സൃഷ്ടിച്ച കരുത്തരായ രണ്ടു നടന്മാർ. രണ്ടുപേരും എഴുത്തുകാരുമാണ്; നമ്മുടെ അനൂപ് മേനോനും, മുരളി ഗോപിയും. ഇവർ വയോധികവേഷങ്ങളിൽ എത്തുന്നെന്നതും, മനോഹരമായ ടീസറിന്റെ കൗതുകവും,ഇമ്പമാർന്ന ഗാനങ്ങളും കേട്ടാണ് പാവയെന്ന ( ശരിക്കും പേര് പാ.വ എന്നാണ്. ഫുൾ നെയിം പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും) പടത്തിന് കയറിപ്പോയത്.എന്മ്മോ! എന്തൊരു ബോറടിയാണ്. രണ്ടുമണിക്കൂർ കഠിന തടവുതന്നെ.ഓണാഘോഷ മൽസരത്തിലെ പ്രച്ഛന്നവേഷം പോലെയാണ് മുരളിഗോപിയുടെയും അനൂപ് മേനോന്റെയും വയോധിക വേഷങ്ങൾ!ആദ്യസംരംഭമായതുകൊണ്ട് സംവിധായകൻ സൂരജ് ടോമിനോട് തിരക്കഥാകൃത്ത് അജീഷ് തോമസിനോടും ക്ഷമിക്കാം. പക്ഷേ ഇത്രയും പരിചയവും ലോകസിനിമ കണ്ടുള്ള പാണ്ഡിത്യവുമുള്ള ,എന്തിനെയും അൽപ്പം ഫിലോസഫിക്കലായി കാണാൻ കഴിയുന്ന അനൂപും മുരളിഗോപിയും ഇതുപോലൊരു കാമ്പില്ലാത്ത കഥയെയും സിനിമയെയും പ്രോൽസാഹിപ്പിക്കരുതായിരുന്നു. ഏറ്റവും ഭയങ്കരം, നിരുപദ്രവമായ സിനിമയെന്ന് തോന്നിപ്പിച്ചുകൊണ്ട് ഹീനമായ ജാത്യാഭിമാനവും കുടുംബ മാഹാത്മ്യവും പ്രചരിപ്പിക്കുന്ന ചിത്രം കൂടിയാണിതെന്നതാണ്.സാംസ്കാരിക കുറ്റകൃത്യങ്ങളുടെ വകുപ്പിലേക്ക് പാവ സിനിമയും മാറുന്നത് അതിന്റെ രാഷ്ട്രീയ വായനയിലാണ്.
ഒരു ഇടവക പ്രശ്‌നം വന്നവഴി
പുളിമൂട്ടിൽ ദേവസി പാപ്പൻ ( മുരളീഗോപി),പെര്യന്താനം വർക്കി (അനൂപ് മേനാൻ) എന്നീ രണ്ട് ആത്മസുഹൃത്തുക്കളായ വയോധിക നസ്രാണികളുടെ കഥപറഞ്ഞാണ് പാവ മുന്നേറുന്നത്.ആങ്കറായി ലാൽജോസിന്റെ ചിര പരിചിതമായ ശബ്ദം, ഇരു കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങുമ്പോൾ ഇതൊരു രസകരമായ കൊച്ചു ചിത്രമാകുമെന്ന പ്രതീക്ഷ ഉയർന്നിരുന്നു.ചക്കക്കൊതിയനും പുരാവസ്തു കമ്പക്കാരനും വിരമിച്ച നേവി ഉദ്യോഗസ്ഥനുമായ വർക്കിച്ചൻ, ചക്കതലയിൽ വീണ് പൊടുന്നനെ മരിക്കുന്ന രംഗത്തിന്റെയൊക്കെ ബ്‌ളാക്ക് കോമഡിയിൽ സംവിധായകൻ കൈയടി നേടുന്നുണ്ട്.
പക്ഷേ തുടർന്നങ്ങോട്ടാണ് പ്രശ്‌നം. പതിവുപോലെ, കൊടിയ ദാരിദ്രത്തിന്റെ കാലത്ത്‌നിന്ന് എല്ലാം വെട്ടിപ്പിടച്ചവരാണ് ഇവർ. ദേവസി പാപ്പൻ ഉണ്ടാക്കിയ കോടികളുടെ കൃഷിഭൂമിയും സ്വത്തുമാണ് പുളിമൂട്ടിൽ കുടംബത്തിന് അടിത്തറിയിട്ടത്.അങ്ങനെയുള്ള സ്ഥിരം പൊള്ളാച്ചി കൗണ്ടർ മോഡൽ സെറ്റപ്പിൽ ഇരിക്കുമ്പോഴും നമ്മുടെ പാപ്പൻ സത്യസന്ധനും സൽസ്വഭാവിയും ദൈവ വിശ്വാസിയുമായ ഒരു സത്യക്രിസ്ത്യാനിയാണ്.പക്ഷേ ഒരു കാര്യത്തിൽ തിരക്കഥാകൃത്തിനെ സമ്മതിക്കണം. സാധാരണ ഇത്തരം ചിത്രങ്ങളിലൊക്കെ കാണുന്നതുപോലെ വയസ്സുകാലത്ത് ബന്ധുക്കൾ കാരണവരെ കെട്ടിപ്പൂട്ടിയിടുന്നതുപോലത്തെ അവസ്ഥ ഇവിടെയില്ല. അവിവാഹിതനായ പാപ്പന്റെ ഇഷ്ടങ്ങൾ അറിഞ്ഞേ അയാളുടെ ആറു പെങ്ങന്മാരും അവരുടെ കെട്ടിയവന്മരുമൊക്കെ നിൽക്കുകയുള്ളൂ.നല്ലകാര്യം.
ആത്മ മിത്രമായ വർക്കിച്ചൻ മരിച്ചതോടെ പാപ്പനും മരണഭയം തുടങ്ങുന്നു.പലപ്പോഴും വർക്കിച്ചൻ അയാൾക്ക് രാപ്പകൻ ഭേദമില്ലാതെ കൂട്ടായി എത്തുന്നു.മരിച്ച വർക്കിച്ചനും ജീവിച്ചിരിക്കും പാപ്പനും തമ്മിലുള്ള ചത്ത സംഭാഷണങ്ങളാണ് ചിത്രത്തിന്റെ ഭൂരിഭാഗം സമയവും അപഹരിക്കുന്നത്.
പാപ്പനെ, മരിച്ച വർക്കി വന്ന് ഉപദേശിക്കുന്നത്, നീ എന്റെ ഇടവകയിലേക്ക് മടങ്ങിവരണമെന്നാണ്. അതു പറയാൻ മറന്നു. ഇപ്പോൾ വർക്കിയും പാപ്പനും രണ്ട് ഇടവകയിൽ രണ്ടു സ്ഥലത്താണ്. ദാരിദ്രംമൂലം തന്റെ അപ്പന്റെയും അമ്മയുടെയും കുഴിമാടങ്ങളുള്ള പള്ളിവിട്ട് അയാൾക്ക് പുതിയൊരു സ്ഥലത്തേക്ക് ചേക്കേറേണ്ടിവരുന്നു.റബ്ബറും മറ്റും കൃഷിചെയ്ത് ആ നാടാണ് അയാളെ സമ്പന്നനാക്കുന്നത്.
എന്നാൽ മരിച്ച വർക്കി, ജീവിച്ചിരിക്കുന്ന പാപ്പനോട് പറയുന്നത് ഇത് നിന്റെ മണ്ണ് അല്‌ളെന്നും, നീ ഇടവകമാറി നമ്മുടെ നാട്ടിലേക്ക് തരിച്ചുവരണമെന്നും,ജന്മനാട്ടിലെ പള്ളിയിൽ എനിക്കും നിന്റെ അപ്പനമ്മാമാർക്കുമൊപ്പം നീയും അന്ത്യവിശ്രമം കൊള്ളണവുമെന്നാണ്. ഇതനുസരിച്ച് ഇടവകമാറാൻ പാപ്പൻ തീരുമാനിക്കുന്നെങ്കിലും പള്ളി വികാരി കല്ലായി അച്ചൻ ( പി.ബാലചന്ദ്രൻ) അതിന് സമ്മതിക്കുന്നില്ല. ഇത്രയും ആസ്തിയുള്ള ഒരു കടുംബം ഇടവക വിട്ടുപോയാലുള്ള ക്ഷീണം അയാൾക്ക് അംഗീകരിക്കാനാവില്ല.പാപ്പന്റെ ഇടവകമാറ്റത്തിനെതിരെ അയാൾ മറുതന്ത്രം മെനയുന്നതാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം.
പക്ഷേ, നിഷ്‌ക്കളങ്കമെന്ന് തോന്നിപ്പിച്ച് ഈ സിനിമ ഒളിപ്പിച്ചവച്ച അപായ സൂചനകൾ കാണാതിരുന്നുകൂട.കർമ്മഭൂമിയല്ല ജന്മനാടാണ് നമ്മുടെ യഥാർഥ മണ്ണെന്ന ആശയം എത്ര മൗലികവാദ പരമാണ്. ( ഐ.എസ് പോലുള്ള സംഘടനകളുടെ പ്രധാവാദവും ഇതുതന്നെയാണ്) പൗരോഹിത്യത്തിന്റെ ദുഷ്പ്രവണതകളെ തൊട്ടുപോവുന്നുവെന്നല്ലാതെ വിമർശിക്കാൻ ചിത്രത്തിനാവുന്നില്ല. മറിച്ച് പലപ്പോളും ഹീനമായ ജാത്യാഭിമാനത്തിന്റെ കുടംബമാഹാത്മ്യത്തിന്റെ രംഗങ്ങളാണ് ഈ പടത്തിൽ ഏറെയും.കുടംബ കല്ലറയില്‌ളെന്ന പേരുദോഷം മാറ്റാൻ പുളിമൂട്ടിൽ കുടംബം ഇറ്റലിയിൽ നിന്ന് കല്ലറ ഇറക്കുമതി ചെയ്യുകയാൺ ഈ ധൂർത്തിനെയാന്നും അതിസമ്പന്നന്റെ വറ്റുകുത്തലായല്ല, ക്രിസ്ത്യാനിയുടെ കടമയെന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
ബോളിവുഡ്ഡ് നടിപ്രിയങ്കാചോപ്രയുടെ അമ്മൂമ്മയുടെ മൃതദേഹം അവരുടെ ആഗ്രഹപ്രകാരം, അവർ ബാല്യകാലം ചെലവിട്ട കോട്ടയം കുമരകത്തെ ഒരു പള്ളിയിലേക്ക് കൊണ്ടുവന്നതും എന്നാൽ പള്ളിക്കാർ സംസ്‌ക്കാരത്തിന് സമ്മതിക്കാഞ്ഞതിനെയും ചൊല്ലിയുണ്ടായ വിവാദങ്ങൾ അൽപ്പകാലം മുമ്പാണ് ഈ നാട്ടിൽ ഉണ്ടായത്.അന്യമതസ്ഥനെ വിവാഹം കഴിച്ചുവെന്നതും ഇടവകാംഗമല്ല എന്നതും അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവരുടെ അന്ത്യഭിലാഷം നിഷേധിക്കപെട്ടതെന്ന് അന്നുതന്നെ വാർത്തയുണ്ടായിരുന്നു.ഇത് മനസ്സിൽവച്ചുകൊണ്ട് പാവ കണ്ടുനോക്കിയാൽ വേറൊരു ചിത്രമാണ് ലഭിക്കുക.
ചിത്രത്തിന്റെ അവസാനമത്തെുമ്പോഴേക്കും മാലഖമാരും പുണ്യാളന്മരും സ്വർഗ്ഗവുമൊക്കെയായി, കേരളത്തിൽ ക്രിസ്റ്റ്യാനിറ്റി പ്രചരിപ്പിക്കാനായി ആരെങ്കിലും ഫണ്ട് തന്ന് വിട്ട പടമോണോ ഇതെന്ന് തോന്നിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. രഞ്ജിത്തിന്റെയും ഷാജികൈലാസിന്റെയുമൊക്കെ തമ്പുരാൻ സിനിമകൾ ഉയർത്തുന്ന രാഷ്ട്രീയം, അതർഹിക്കുന്ന രീതിയിൽ സവർണ്ണ ഫാസിസത്തിന്റെതാണെന്ന് ഏറെ പഠനങ്ങളും നിരൂപണങ്ങളും ഉണ്ടായ നാടുകൂടിയാണ് നമ്മുടേതെന്ന് ഓർക്കണം.
ചിത്രത്തിന്റെ ഘടനയിൽ ഒരിടത്തും മറ്റുസമുദായക്കാർ ആരും വരുന്നില്‌ളെന്നും ശ്രദ്ധേയമാണ്. ആകെ ഒരു ചായക്കടക്കാരനെ കാണിക്കുന്നുണ്ട്. സാമ്പത്തിക ഘടനയിലോ, സാമൂഹിക ഇടപെടലിലോ, ഉൽപ്പാദമേഖലയിലോ ഒന്നും ഇടകലർന്ന് ജീവിക്കാത്ത ഒരു സ്ഥലം കേരളത്തിൽ ഉണ്ടോയെന്ന് തോനുന്നില്ല. പക്ഷേ ഈ പടത്തിൽ സൗഹൃദത്തിലും പ്രണയത്തിലും തൊട്ട് മരണത്തിൽവരെ സ്വജാതി പ്രേമം നിറഞ്ഞുനിൽക്കുന്നു.
ഇത് വിവരക്കേടുകൊണ്ട് സംവിധായകനും തിരക്കഥാകൃത്തിനും പറ്റിയ അബദ്ധവും ആവാം.(ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലും ഇതേ പ്രശ്‌നം സാംസ്കാരിക നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.കുമരംകരിയെന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് അമേനിന്റെ കഥ നടക്കുന്നത്.സങ്കൽപ്പിക്കുമ്പോൾപോലും ഒരു മതേതര ഗ്രാമം ഉൾക്കൊള്ളാൻ നമുക്ക് ആവുന്നില്ലല്ലോ!എന്നാൽ ലോഹിതദാസിന്റെ 'തനിയാവർത്തനത്തിലൊന്നും' അങ്ങനെ തോനുന്നില്ല.കഥയെഴുത്തിലും അടിസ്ഥാനപരമായി അൽപ്പം ജീവിതാനുഭവങ്ങളും വേണം )
ഫാൻസി ഡ്രസ്സ് മൽസരവുമായി മുരളിഗോപിയും അനൂപ് മേനോനും!
സ്വാതന്ത്ര്യദിനത്തിനും മറ്റും ഗാന്ധിജിയായൊക്കെ നമ്മുടെ കുട്ടികൾ പ്രച്ഛന്നവേഷം നടത്തി വരുന്നത് കണ്ടിട്ടില്ലേ. നമ്മുടെ അനൂപ് മേനോന്റെയും, മുരളിഗോപിയുടെയും വയോധികവേഷങ്ങൾ കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്. രണ്ടാളും ഒട്ടും നന്നായിട്ടുമില്ല. മുരളിഗോപി തമ്മിൽ ഭേദമാണെന്ന് പറയാം. അനൂപ് ശരിക്കും ബോറടിപ്പിച്ചു. എന്തുപറഞ്ഞാലുമുള്ള അനൂപിന്റെ ആ പൊട്ടിച്ചിരിയൊക്കെ ശുദ്ധ വളിപ്പായിട്ടുണ്ട്.( മരിച്ചിട്ടും അനൂപിന്റെ കഥാപാത്രം അൽപ്പം ഫിലോസഫി പറയുന്നുമുണ്ട്).
മാത്രമല്ല പ്രായത്തിന്റെ രൂപാന്തരണത്തെ അഭിനയത്തിലേക്ക് മാറ്റിയെടുക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. 'മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടത്തിലടക്കം' നെടുമുടിവേണു ചെയ്ത വയോധിക കഥാപാത്രങ്ങളെവച്ചു നോക്കുമ്പോഴാണ്, അനൂപ് മേനോന്റെയും മുരളിഗോപിയുടെയുമൊക്കെ വേഷപ്പകർച്ച പിഴച്ചുപോയതിന്റെ ആഴം ബോധ്യമാവുക.
ഇവരെക്കൂടാതെ രണ്ടുപേർകൂടിയുണ്ട് ചിത്രത്തിൽ പ്രച്ഛന്ന വേഷ മൽസരത്തിന്. അനുഗ്രഹീത ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, ഏഷ്യാനെറ്റിലെ 'ബഡായ് ബംഗ്‌ളാവ് ' ഫെയിം ആര്യയും. അനൂപ്‌മേനോന്റെ ഭാര്യയായി എത്തുന്ന ഭാഗ്യലക്ഷ്മിയുടെ കഥാപാത്രത്തിന് , തലയിൽ നാല് നരയിട്ടതൊഴിച്ചാൽ വാർധക്യത്തിന്റെ യാതൊരു ലക്ഷണങ്ങളും ശരീരഭാഷയിൽപ്പോലും കൊണ്ടുവരാൻ ആയിട്ടില്ല.വയ്യാത്ത പണിക്ക് തലവച്ച്‌കൊടുക്കാതെ തന്റെ തട്ടകത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് തന്നെയായിരക്കും ഭാഗ്യലക്ഷ്മിയെപ്പോലുള്ള കലാകാരികൾക്ക് അഭികാമ്യമെന്ന് ഈ ചിത്രം തെളിയിക്കുന്നു.ഒരു കന്യാസ്ത്രീയുടെ വേഷം ചെയ്ത ആര്യയുടെ വേഷവും പ്രേക്ഷനെ ബോറടിപ്പിച്ചു കൊല്ലുകയാണ്.സ്ഥിരമായി ടെലിവിഷൻ സ്‌ക്റ്റിൽ കാണുന്ന ആ വിഡ്ഡിത്ത മുഖഭാവത്തിൽനിന്ന് ഒന്ന് മാറ്റിപ്പിടിക്കാൻപോലും ആര്യക്കായിട്ടില്ല.എന്തിന്, സാധാരണ എത് മോശം പടത്തിലും തിളങ്ങാറുള്ള കെ.പി.എ.സി ലളിതചേച്ചിപോലും ഈ പടത്തിൽ നന്നായിട്ടില്ല.
കുറ്റംമാത്രം പറയരുതല്ലോ, നന്നായി ചെയ്ത കഥാപാത്രങ്ങളും ഈ പടത്തിൽ മൂന്നാലെണ്ണമുണ്ട്. പി.ബാലചന്ദർ ചെയ്ത കല്ലായിയച്ചൻ എന്ന കഥാപാത്രവും രഞ്ജിപ്പണിക്കരുടെ സെമിവില്ലാൻ ടൈപ്പ് സ്പൂഫുമാണത്. ഇന്ദ്രൻസും ഷമ്മി തിലകനും തങ്ങളുടെ വേഷങ്ങൾ മോശമാക്കിയില്ല. ഏതാനും രംഗങ്ങളിലെ വരുന്നുള്ളൂവെങ്കിലും ചിത്രത്തിലെ നായികയായ പ്രയാഗാ മാർട്ടിൽ ഉള്ളത് വെടിപ്പായി ചെയ്തിട്ടുണ്ട്.
അടുത്തകാലത്ത് കേട്ട ഇമ്പമാർന്ന ഗാനങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കാവുന്നവയാണ് പാവയിലെ ഗാനങ്ങൾ.സംഗീത സംവിധായകൻ ആനന്ദ് മധുസൂദന് ഭാവിയുണ്ട്.സത്യത്തിൽ ഈ പടത്തിലെ പാട്ടുകേട്ടാണ് പടത്തിന് കയറിപ്പോയത്.പശ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു.
വാൽക്കഷ്ണം: ഈ പടത്തിൽ ആവശ്യമില്ലാതെ ചീത്തപ്പേര് വാങ്ങിയ മറ്റൊരാൾ കൂടിയുണ്ട്.നമ്മുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽജോസ്.ഈ പൊട്ടപ്പടത്തിന്റെ ആങ്കറായി തന്റെ ശബ്ദം ഉപയോഗപ്പെടുത്തുക വഴി ലാൽജോസ് എന്ന ബ്രാൻഡിന്റെ വിശ്വസനീയതയാണ് അദ്ദേഹം തന്നെ കളഞ്ഞുകുളിക്കുന്നത്.ചൂയിഗം പല്ലിനടിയിൽ കുടുങ്ങിപ്പോയതുപോലുള്ള ലാൽജോസിന്റെ പ്രത്യേക ശബ്ദം കേൾക്കുമ്പോഴൊക്കെ ഒരു നല്ലപടം എന്ന ഫീലിങ്ങ് പ്രേക്ഷകന് കിട്ടുമായിരുന്നു.ഈ പടത്തിലും ലാലുവിന്റെ ശബ്ദം കേട്ടപ്പോൾ പടം കിടുവെന്ന് കരുതിയവർ പ്‌ളിങ്ങ്.മേലിൽ ഇത്തരം അഭ്യാസങ്ങൾക്ക് ലാലുവും മുതിരില്‌ളെന്ന് കരുതാം.
(അഭിപ്രായം ലേഖകന്റേത് മാത്രമാണ്)