- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതി പഞ്ചറായ സ്‌കൂൾ ബസ്; പ്രതിഭാധനനായ റോഷൻ ആൻഡ്രൂസ് സമ്മാനിക്കുന്നത് നിരാശമാത്രം; സഞ്ജയ് - ബോബിയുടെ തിരക്കഥക്ക് ഇതെന്തുപറ്റി?
'ഉദയനാണ് താരവും', 'നോട്ട്ബുക്കും', 'മുംബൈ പൊലീസു'മൊക്കെയെടുത്ത റോഷൻ ആൻഡ്രൂസിന്റെ സംവിധാനം, 'ട്രാഫിക്ക്', 'അയാളും ഞാനും തമ്മിൽ' തുടങ്ങിയ എത്രയോ സിനിമകൾകളിലൂടെ നവതരംഗ സിനിമകൾക്ക് പാതവെട്ടിത്തെളിച്ച സഞ്ജയ്-ബോബിയുടെ രചന,'പീകെ', 'ത്രീ ഇഡിയറ്റ്‌സ്' തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ പി.കെ മുരളീധരന്റെ ക്യാമറ.... 'സ്‌കൂൾ ബസ്' എന്ന പടം പിന്നെങ്ങനെയാണ് ചലച്ചിത്രപ്രേമികൾക്ക് കാണാതിരിക്കാൻ കഴിയുക.പക്ഷേ കണ്ടുകഴിഞ്ഞപ്പോൾ കൊടിയ നിരാശയാണ് ബാക്കി.വാലും തലയുമില്ലാത്ത ഒരു പടപ്പ്.ആദ്യ പകുതിയൊഴിച്ചാൽ പാതിപഞ്ചറായ ടയറുവച്ച് ഏഞ്ഞു വലിഞ്ഞതുപോലെയാണ് ചിത്രം നീങ്ങുന്നത്. 'മങ്കിപെൻ' എന്ന ചിത്രത്തിന്റെ അഭൂതപൂർവമായ വിജയമാണ് മലയാളത്തിൽ കുട്ടികളെവച്ചുള്ള ചിത്രങ്ങൾക്ക് ഒരിടവേളക്കുശേഷം വീണ്ടും തുടക്കം കുറിച്ചത്. മുമ്പ് മഞ്ജുവാര്യരുടെ 'ജോ ആൻഡ് ദി ബോയ്' എന്ന ചിത്രമായിരുന്നു ഇതുപോലൊന്ന്. പക്ഷേ ജോ പോലെയുള്ള പൂർണമായ ഒരു ഫ്‌ളോപ്പ് ചിത്രമൊന്നുമല്ല സ്‌കൂൾ ബസ്.പ്രതീക്ഷയുയർത്തുന്ന തുടക്കം അതിനുണ്ട്. ആദ്യ പകുതിയിൽ പലേടത്തും ചിത്രം
'ഉദയനാണ് താരവും', 'നോട്ട്ബുക്കും', 'മുംബൈ പൊലീസു'മൊക്കെയെടുത്ത റോഷൻ ആൻഡ്രൂസിന്റെ സംവിധാനം, 'ട്രാഫിക്ക്', 'അയാളും ഞാനും തമ്മിൽ' തുടങ്ങിയ എത്രയോ സിനിമകൾകളിലൂടെ നവതരംഗ സിനിമകൾക്ക് പാതവെട്ടിത്തെളിച്ച സഞ്ജയ്-ബോബിയുടെ രചന,'പീകെ', 'ത്രീ ഇഡിയറ്റ്‌സ്' തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ പി.കെ മുരളീധരന്റെ ക്യാമറ.... 'സ്‌കൂൾ ബസ്' എന്ന പടം പിന്നെങ്ങനെയാണ് ചലച്ചിത്രപ്രേമികൾക്ക് കാണാതിരിക്കാൻ കഴിയുക.പക്ഷേ കണ്ടുകഴിഞ്ഞപ്പോൾ കൊടിയ നിരാശയാണ് ബാക്കി.വാലും തലയുമില്ലാത്ത ഒരു പടപ്പ്.ആദ്യ പകുതിയൊഴിച്ചാൽ പാതിപഞ്ചറായ ടയറുവച്ച് ഏഞ്ഞു വലിഞ്ഞതുപോലെയാണ് ചിത്രം നീങ്ങുന്നത്.
'മങ്കിപെൻ' എന്ന ചിത്രത്തിന്റെ അഭൂതപൂർവമായ വിജയമാണ് മലയാളത്തിൽ കുട്ടികളെവച്ചുള്ള ചിത്രങ്ങൾക്ക് ഒരിടവേളക്കുശേഷം വീണ്ടും തുടക്കം കുറിച്ചത്. മുമ്പ് മഞ്ജുവാര്യരുടെ 'ജോ ആൻഡ് ദി ബോയ്' എന്ന ചിത്രമായിരുന്നു ഇതുപോലൊന്ന്. പക്ഷേ ജോ പോലെയുള്ള പൂർണമായ ഒരു ഫ്‌ളോപ്പ് ചിത്രമൊന്നുമല്ല സ്‌കൂൾ ബസ്.പ്രതീക്ഷയുയർത്തുന്ന തുടക്കം അതിനുണ്ട്. ആദ്യ പകുതിയിൽ പലേടത്തും ചിത്രം നന്നായിട്ടുണ്ട്. പക്ഷേ രണ്ടാം പകുതിയിൽ എന്തൊക്കെയൊ കാട്ടിക്കൂട്ടി, പ്രകൃതിയും മനുഷ്യനുമായുള ബന്ധം എന്നൊക്കെ ഗീർവാണമടിച്ച് ചിത്രം അവസാനിക്കയാണ്.സഞ്ജയ്-ബോബി തന്നെയാണോ ഇത് എഴുതിയെതെന്നും റോഷനാണോ സംവിധാനംചെയ്തതെന്നും അപ്പോൾ നമുക്ക് ശരിക്കും സംശയം തോന്നും.
പാതി പഞ്ചറായ കഥ
ഈ ചിത്രത്തിന്റെ കഥതന്നെയാണ് പരാജയത്തിന് കാര്യമായ ഹേതുവായത്. കൗമാരത്തിന്റെ പ്രശ്‌നങ്ങളെ എത്ര ശക്തമായാണ് ഇതേ ടീമിന്റെ 'നോട്ട്ബുക്ക്' അഭിസംബോധന ചെയ്തതെന്ന് ഓർക്കുക. അതുപോലെ, സിലബസിലും അധ്യയന കാർക്കശ്യത്തിലും അലിഞ്ഞ് തീരുന്ന പുതിയ തലമുറാ ബാല്യത്തിന്റെ കഥയാണ് ഇവിടെ പറയാൻ ശ്രമിച്ചത്. എത്രയോ തവണ പറഞ്ഞകേട്ടതാണിത്. നമുക്ക് മഴവെള്ളം നനഞ്ഞും, പുഴയിൽ നീന്തിമറഞ്ഞും ആഘോഷിച്ചിരുന്ന ബാല്യമുണ്ടായിരുന്നല്ലോ. എന്നാൽ പുതിയ തലമുറക്ക് അതൊന്നുമില്ല എന്ന മോഡൽ ക്‌ളീഷേ. കഥ സ്വാഭാവികമായി വികസിക്കുമ്പോൾ അതിലേക്ക് സാമൂഹിക പ്രശ്‌നങ്ങൾ ഇലയനങ്ങാതെ കടന്നുവരുന്ന രീതിയായിരുന്ന സഞ്ജയ്-ബോബിയുടെ രചനകളിൽ നേരത്തെ കണ്ടിരുന്നത്. എന്നാൽ, ഇന്ന ഇന്ന സാമൂഹിക വിഷയങ്ങൾ വേണമെന്ന് നേരത്തെ നിശ്ചയിച്ച് അതിലേക്ക് കഥ കടത്തിവിട്ടതുപോലെ ആയിപ്പോയി ഈ ചിത്രം. പ്രമേയത്തിലെ പുതുമയില്ലായ്മയെ ആഖ്യാനം കൊണ്ട് റോഷൻ വേറുറ്റതാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല.
[BLURB#1-H]പതിവുപോലെ ഫ്‌ളാറ്റിൽ ജീവിക്കേണ്ടിവരുന്ന, സ്‌കൂൾ ബസിലൂടെ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുകയല്ലാതെ കാലിൽ ഒരു തരിമണ്ണുപോലും പറ്റാത്ത ആധുനികകാലത്തെ കുട്ടികളുടെ കഥയാണ് സ്‌കൂൾ ബസ്.ആഭിജാത്യത്തിന്റെ ഇംഗ്‌ളീഷ് മീഡിയം കൾച്ചറിന്റെയും ഒരു കൊച്ചമ്മ സ്വഭാവം തുടക്കംമുതൽക്കേ ചിത്രത്തിലുണ്ട്. ( 'കമ്മട്ടിപ്പാടം' പോലെത്തെ ഒരു മണ്ണിന്റെ മണമുള്ള ചിത്രം കണ്ട് ഈ പടം കണ്ടാൽ ഇത് ശരിക്കും മനസ്സിലാവും) 'വേദനിക്കുന്ന കോടീശ്വരൻ' എന്ന മോഡലിൽ മക്കളെ സ്‌നേഹിക്കാനും ലാളിക്കാനും സമയമില്ലാത്തവരാവണമല്ലോ ഇത്തരം സിനിമകളിലെ മാതാപിതാക്കൾ. അത്തരമൊരു ടെയ്‌ലർമേഡ് രക്ഷിതാക്കളാണ് ചിത്രത്തിൽ ജയസൂര്യയും അപർണാ ഗോപിനാഥും. ഇവരുടെ മകനായ അജോ എന്ന 9 വയസ്സുകാരന്റെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്.അതേ സ്‌കൂളിൽ പഠിക്കുന്ന അനിയത്തി ആഞ്ചുവും അജോക്ക് കൂട്ടായി ഉണ്ട്.സ്‌നേഹം പ്രകടിപ്പിക്കാത്ത കണിക്കാരനായ രക്ഷിതാക്കൾ, കുട്ടികളുടെ ചെറിയ വികൃതികൾപോലം കടുത്ത അച്ചടക്കലംഘനമായി കാണുന്ന സ്‌കൂളുകാർ.ഇങ്ങനെ ഒട്ടും സമാധാനം തരാത്ത ഒരു കൂട്ടത്തിലാണ് അജോയുടെയും ആഞ്ചുവിന്റെയും ജീവിതം.
ഇതിനിടയിൽ അജോ സ്‌കൂളിൽ ഒരു കുരുക്കിൽപെടുന്നു.പേടികാരണം സ്‌കൂളിൽ പോവാൻ വയ്യാതായ അജോ ക്‌ളാസ് കട്ടുചെയ്ത് കറങ്ങി നടക്കയാണ്. ഇതിനായി അവൻ സഹോദരി ആഞ്ചുവിനെയും തന്ത്രപൂർവം ഒപ്പം കൂട്ടുന്നു.ആഞ്ചുവിന്റെ നിഷ്‌ക്കളങ്കമായ ഡയോലുഗകൾ തീയേറ്റിൽ ചിരി പടർത്തുന്നുണ്ട്.ഒടുവിൽ രക്ഷിതാക്കളും സ്‌കൂളുകാരും തങ്ങളെ കണ്ടത്തെുമെന്ന് വന്നതോടെ ആഞ്ചുവിനെ ഉപേക്ഷിച്ച് അജോ ഓടിപ്പോവുകയാണ്. ഈ ഭാഗത്തൊക്കെ ശരിക്കുമൊരു ത്രില്ലറിന്റെ സ്വഭാവത്തിൽ ചിത്രം പ്രേക്ഷകനെ ഹരംകൊള്ളിക്കുന്നുണ്ട്. പക്ഷേ ആദ്യപകുതി അവസാനിക്കുന്നതോടെ എല്ലാം വെടിതീരുന്നു.
വേസ്റ്റായ രണ്ടാം പകുതി
[BLURB#2-VL]ഈ പടം കാണുന്നവർ ആദ്യപകുതി കണ്ട് ഇറങ്ങിപ്പോന്നാൽ സമയം ലാഭമാണ്. രണ്ടാപകുതിയിൽ കഥയുടെ പരിസരംതന്നെ മാറിപ്പോവുകയാണ്.കുട്ടിയെ കണ്ടത്തൊനുള്ള അന്വേഷണം കൊടുങ്കാട്ടിൽ എത്തിയതോടെ, പിന്നെ പ്രകൃതി നമ്മുടെ അമ്മയാണെന്ന് പറഞ്ഞുകൊണ്ടുള്ള പതിവ് ചേരുവതന്നെ.ഇത്തരം കഥകളിൽ പതവായി കാണുന്ന മന്ത്രിവാദിക്കുപകരം ഇത്തവണ ബാസിട്ട് സംസാരിക്കുന്ന ഒരു ശാസ്ത്രജ്ഞനാണ്.ആനയുണ്ട്, പുലിയുണ്ട് എന്നൊക്കെ പറയുമ്പോഴും നമുക്കറിയം ഒരു ചുക്കും സംഭവിക്കില്‌ളെന്നും എല്ലാം ശുഭപര്യവസാനിയാവുമെന്നും. ഇടക്ക് കാട്ടിനുള്ളിലൊരു കൊടുങ്കാറ്റും നിലവിളിയുമൊക്കെ കേൾപ്പിക്കുന്നുണ്ടെങ്കിലും അവിടെ എന്താണ് സംഭവിച്ചതെന്ന് സംവിധായകനുപോലും മനസ്സിലായിട്ടില്ല.കാടല്ലേ, അൽപ്പം ഇഫക്ട്‌സ് ഒക്കെ കിടക്കട്ടെ.
കഥ കാടുകയറി എതാണ്ട് 'നോർത്ത് ലിവിംങ്ങ്സ്റ്റൺ 7000കണ്ടിയുടെ' നിലവാരത്തിൽ എത്തുകയാണ് രണ്ടാം പകുതിയിൽ. പക്ഷേ അതൊന്നും വിശ്വസനീയമായി ചിത്രീകരിക്കാനും റോഷന് ആയിട്ടില്ല.ആദ്യപകുതി കാണുമ്പോൾ പത്മാരജന്റെ 'ദേശാടനക്കിളി കരയാറില്ല' എന്ന വിഖ്യാത പടത്തെ ചിലയിടത്തൊക്കെ ഓർത്തുപോയിരുന്നു.പക്ഷേ രണ്ടാം പകുതിയിൽ അതെല്ലാം കളഞ്ഞു കുളിക്കുന്നു.എങ്ങെനെയങ്കിലും ഒന്ന് അവസാനിപ്പിക്കണം എന്ന രീതിയിൽ ഏച്ചുകെട്ടിയ രീതിയിലാണ് കൈ്‌ളമാക്‌സ്.
[BLURB#3-VR]ചിത്രത്തിൽ ഒരിടത്ത് ജയസൂര്യ പറയുന്നുണ്ട്. അവന് എന്തുപ്രശ്‌നമുണ്ടെങ്കിലും എന്നോട് പറയുമെന്നാണ് കരുതിയതെന്ന്.അവൻ അത് പറയാത്തതുകൊണ്ടാണ് ഞാനെന്ന അമ്മ തോറ്റുപോയതെന്ന് അപർണഗോപിനാഥും പറയുന്നു.ഈ ഡയലോഗുകളും, കുഞ്ചാക്കോ ബോബന്റെയും ,നന്ദുപൊതുവാളിന്റെയും ചില മാനറിസങ്ങളും മാത്രമാണ് രണ്ടാം പകുതിയിൽ ഏണീറ്റ് ഓടുന്നതിൽ നിന്ന് പ്രേക്ഷകരെ വിലക്കുന്നത്.ആധുനിക വിദ്യാഭ്യാസത്തിലെ പ്രശ്‌നങ്ങൾ നമ്മുടെ കുട്ടികളെ എങ്ങോട്ടാണ് നയിക്കുന്നതെന്ന ഗൗരവമായ ചോദ്യം ചിത്രം ഉയർത്തുന്നുണ്ടായിരുന്നെങ്കിലും കഥ വികസിച്ചുവന്നപ്പോൾ അതെല്ലാം നഷ്ടമായി. ചുരുക്കിപ്പറഞ്ഞാൽ തിരക്കഥയൊരുക്കിയ സഞ്ജയ്-ബോബിതന്നെയാണ് ഈ പടത്തിന്റെ നിലവാരത്തകർച്ചക്ക് പ്രധാന ഉത്തരവാദി.
മറക്കാത്ത പ്രകടനം ബാലതാരം ആഞ്ചലീനയുടേത്
പടം നന്നാവുമ്പോൾ കഥാപാത്രങ്ങളുടെ പ്രകടനവും മെച്ചെപ്പെടും എന്ന പറയുന്നതുപോലെ തന്നെ മോശമാവുമ്പോൾ അത് അഭിനേതാക്കാളെയും ബാധിക്കും.ജയസൂര്യക്കും,അപർണാ ഗോപിനാഥിനുമൊന്നും ഈ പടത്തിൽ യാതൊന്നും ചെയ്യാനില്ല.പക്ഷേ കാലത്തിന്റെ മാറ്റം നോക്കുക. നായകയായി നിറഞ്ഞു നിൽക്കുമ്പോഴാണ് ഇത്രയും പ്രായമുള്ള രണ്ട് കുട്ടികളുടെ അമ്മയാവാൻ അപർണ തയ്യാറായത്.മുമ്പൊന്നും നമ്മുടെ നായികമാർക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല ഈ അമ്മവേഷം. കുഞ്ചോക്കോ ബോബന്റെ ആദ്യ പൊലീസ് വേഷം മോശമായില്ല.ആദ്യ രംഗങ്ങളിലുള്ള കഥാപാത്രത്തിന്റെ നിഷ്‌കളങ്കഭാവവും ശ്രദ്ധേയമായി.സുധീർ കരമന,നന്ദുപൊതുവാൾ തുടങ്ങിയവരൊക്കെ ആവറേജിന് അപ്പുറത്തേക്ക് പോയിട്ടില്ല.
പക്ഷേ ഈ പടത്തിൽ ഗംഭീരം എന്നുപറയാവുന്ന നിലവാരത്തിലേക്ക് ഉയർന്നത് ആഞ്ചുവിനെ അവതരിപ്പിച്ച ബാലതാരമായ ആഞ്ചലീനയാണ്. സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ മകളായ ഈ കൊച്ചുമിടുക്കി ഭാവിയിലേക്കുള്ള വാഗ്ദാനമാണ്.ഛായാഗ്രാഹകൻ മുരളീധരന്റെ മകൻ ആകാശ് ആണ്് ഈ പടത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ക്യാമറയും സംഗീതവും ആവറേജിനപ്പുറം ഉയർന്നിട്ടില്ല.
വാൽക്കഷ്ണം: നോട്ട്ബുക്ക് പോലുള്ള അർഥഗർഭമായ പേരുകൾ ഇടാറുള്ള റോഷൻ ആൻഡ്രൂസിന് ഇത്തവണ ടൈറ്റിലിലും പാളി.സ്‌കൂൾ ബസ് എന്ന് കേൾക്കുമ്പോൾ നമ്മൾ കരുതുക ആ ബസ്സാണ് കഥയുടെ കേന്ദ്രബിന്ദുവെന്നാണ്. എന്നാൽ കുട്ടികൾ അതിൽ അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്യുന്നു എന്നല്ലാതെ, സിനിമയുടെ ആന്തരികഘടനയിലേക്ക് എത്തുന്ന യാതൊരു സംഭവവും ആ സ്‌കൂൾ ബസിൽ വച്ച് നടക്കുന്നില്ല. അത് പോട്ടെ ഒരു ടൈറ്റിലിൽ എന്തിരിക്കുന്നു.പക്ഷേ ആ ടൈറ്റിലിനെ ന്യായീകരിക്കാൻ ചിത്രത്തിൽ സംവിധായകൻ നടത്തുന്ന ചില ശ്രമങ്ങളാണ് ശരിക്കും കോമഡിയായിപ്പോയത്.നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതെന്ന് കുഞ്ചാക്കോ ബോബൻ കുട്ടികളോട് ചോദിക്കുന്നു.അവർ സ്‌കൂൾ ബസെന്ന് മറുപടി പറയുന്നു. തുടർന്ന് സ്‌കൂൾ ബസിലിരുത്തി കുട്ടികളിൽ നിന്ന് പൊലീസ് വിവരങ്ങൾ ആരായുന്നു! നാം പേക്ഷകർ എന്തെല്ലാം സഹിക്കണം.