- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വള്ളിയും പുള്ളിയും മാത്രമല്ല ഇത് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും അഭിനയവുമൊക്കെ തെറ്റിയ പടം; അരോചക കോമഡിയിൽ പരമാവധി ബോറടിപ്പിച്ച് കുഞ്ചക്കോ ബോബനും കൂട്ടരും, ഇത് ശരിക്കും പ്രേക്ഷകവധം ആട്ടക്കഥ തന്നെ!
അറം പറ്റിപ്പോവുക എന്ന അദ്ധവിശ്വാസത്തിൽ ജീവിക്കുന്നവരായിരുന്നു നമ്മുടെ പഴയ സിനിമക്കാരിൽ ഏറെയും.പത്മരാജന്റെ 'അറം' എന്ന് പേരിട്ട ഒരു സിനിമ എടുക്കാനൊരുങ്ങിയപ്പോൾ അന്ന് അതിന് പേര് പേടിച്ച് നിർമ്മാതാവിനെ കിട്ടിയില്ല. എന്നാൽ നവാഗതനായ ഋഷി ശിവകുമാർ കഥയെഴുതി സംവിധാനിച്ച 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന സിനിമകണ്ടാൽ ഈ അറംപറ്റലിൽ എന്തോ കാര്യമുണ്ടോയെന്ന് സനൽ ഇടമറുക്‌പോലും സംശയിച്ചുപോകും.കാരണം ചിത്രത്തിന്റെ പേരുപോലെ വള്ളിയും പുള്ളിയും മാത്രമല്ല ,കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം ഇത്ര അരോചകമായി എടുത്ത ഒരു പടം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. മലയാളിയുടെ ദൗർബല്യങ്ങളിലൊന്നായ നൊസ്റ്റാൾജിയ വച്ചുള്ള അയ്യരുകളിക്കാണ് ഈ പടം ശ്രമിക്കുന്നത്. കമ്പ്യൂട്ടറും മൊബൈലും ഫേസ് ബുക്കും വാട്ട്‌സ് ആപ്പുമൊക്കെയായി കുതിച്ചോടുമ്പോഴും പഴയ കാലത്തെക്കുറിച്ചുള്ള മധുരമുള്ള ഓർമ്മകൾ പലരും ഇന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. വേനൽച്ചൂട് അസഹ്യമാകുമ്പോൾ പഴയ ആ മരച്ചുവട്ടിലെ തണുപ്പ് നാം ഇന്നും നാം ആഗ്രഹിക്കുന്നുണ്ട്. ഓലക്കോട്ടകയി
അറം പറ്റിപ്പോവുക എന്ന അദ്ധവിശ്വാസത്തിൽ ജീവിക്കുന്നവരായിരുന്നു നമ്മുടെ പഴയ സിനിമക്കാരിൽ ഏറെയും.പത്മരാജന്റെ 'അറം' എന്ന് പേരിട്ട ഒരു സിനിമ എടുക്കാനൊരുങ്ങിയപ്പോൾ അന്ന് അതിന് പേര് പേടിച്ച് നിർമ്മാതാവിനെ കിട്ടിയില്ല. എന്നാൽ നവാഗതനായ ഋഷി ശിവകുമാർ കഥയെഴുതി സംവിധാനിച്ച 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന സിനിമകണ്ടാൽ ഈ അറംപറ്റലിൽ എന്തോ കാര്യമുണ്ടോയെന്ന് സനൽ ഇടമറുക്‌പോലും സംശയിച്ചുപോകും.കാരണം ചിത്രത്തിന്റെ പേരുപോലെ വള്ളിയും പുള്ളിയും മാത്രമല്ല ,കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം ഇത്ര അരോചകമായി എടുത്ത ഒരു പടം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.
മലയാളിയുടെ ദൗർബല്യങ്ങളിലൊന്നായ നൊസ്റ്റാൾജിയ വച്ചുള്ള അയ്യരുകളിക്കാണ് ഈ പടം ശ്രമിക്കുന്നത്. കമ്പ്യൂട്ടറും മൊബൈലും ഫേസ് ബുക്കും വാട്ട്‌സ് ആപ്പുമൊക്കെയായി കുതിച്ചോടുമ്പോഴും പഴയ കാലത്തെക്കുറിച്ചുള്ള മധുരമുള്ള ഓർമ്മകൾ പലരും ഇന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. വേനൽച്ചൂട് അസഹ്യമാകുമ്പോൾ പഴയ ആ മരച്ചുവട്ടിലെ തണുപ്പ് നാം ഇന്നും നാം ആഗ്രഹിക്കുന്നുണ്ട്. ഓലക്കോട്ടകയിൽ സിനിമ കാണാനായി തല്ലുകൂടി വരിക്ക് നിന്ന ആ കാലവും പലരുടെയും മനസ്സിൽ സുഖമുള്ള ഓർമ്മയായി ഇന്നുമുണ്ടാവും. പഴയ ആ കാലത്തേക്ക് നമ്മളെ മടക്കിക്കോണ്ടുപോവുന്ന നിരവധി ചിത്രങ്ങൾ അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം 1983 പോലുള്ള അത്തരം സിനിമകളെല്ലാം അവിസ്മരണീയമായ ഒരു കാഴ്ചാനുഭവം കൂടിയായിരുന്നു.
പഴയ കാലവും ഒരു ടാക്കീസും കേ്ന്ദ്രീകരിച്ച് കഥ പറയുന്ന ഈപടവും അത്തരത്തിലുള്ളതാവും എന്ന് പ്രതീക്ഷിച്ച് കയറിയാൽ പ്രേക്ഷകർ വിഡ്ഢികളാവും. ഗ്രാമത്തിലെ പഴയ ടാക്കീസിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ഈ ചിത്രം പക്ഷെ മുഴുവൻ സമയവും പ്രേക്ഷകനെ ബോറടിപ്പിച്ചുകൊണ്ടിരിക്കും. എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് സംവിധായകന് പോലും വ്യക്തതയില്ലാത്ത പ്രേക്ഷകവധം ആട്ടക്കഥ സ്‌ക്രീനിൽ ആടിത്തീർക്കുമ്പോൾ സംശയമൊന്നുമില്ലാതെ പറയാം 2016 ൽ പുറത്തിറങ്ങിയ ഏറ്റവും മോശം സിനിമയിൽ ഒന്നെന്ന്.
അറുബോറൻ കഥക്ക് അറുപഴഞ്ചൻ ആഖ്യാനം
സിനിമയെ മറ്റന്തെിനേക്കാളും നെഞ്ചോട് ചേർക്കുന്ന നിരവധി പേർ നാട്ടിലെവിടെയുമുണ്ട്. നടത്തിക്കോണ്ടുപോകാനാവാതെ നാട്ടിലെ ടാക്കീസുകൾ പൂട്ടുമ്പോൾ അവരുടെയെല്ലാം നെഞ്ച് പിടയും. ഇത്തരത്തിൽ ശ്രീദേവി എന്ന പേരിലുള്ള ഒരു ടാക്കീസും അതിന്റെ കിതച്ചുകൊണ്ടുള്ള മുന്നോട്ടുപോക്കും അടച്ചുപൂട്ടലുമെല്ലാം പറയാനാണ് സംവിധായകന്റെ ശ്രമം. സിനിമാ തിയേറ്ററുകളുടെ പശ്ചാത്തലത്തിൽ നിരവധി സിനിമകൾ ഇന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഉത്സവത്തിന്റെ പശ്ചാത്തലത്തിലും നിരവധി നല്ല സിനിമകൾ പുറത്തുവന്നു. എന്നാൽ ടാക്കീസും ഉത്സവവും കൂട്ടിച്ചർത്തേുകൊണ്ട് കഥ പറഞ്ഞ ഈ സിനിമയെ അസഹനീയം എന്ന് തന്നെ വിശേഷിപ്പിക്കാം.
1990 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സിനിമയെ ജീവനു തുല്യം സ്‌നേഹിക്കുന്ന രഞ്ജി പണിക്കരുടെ മാധവൻ നടത്തുന്ന ശ്രീദേവി ടാക്കീസിലെ ഓപ്പറേറ്ററാണ് കുഞ്ചാക്കൊ ബോബൻ അവതരിപ്പിക്കുന്ന വിനയ ചന്ദ്രൻ. മാധവനെപ്പോലെ സിനിമാപ്രേമിയായിരുന്നു വിനയചന്ദ്രനെ അച്ഛനും. അതുകൊണ്ട് തന്നെയാണ് മകന് അയാൾ പ്രേംനസീർ എന്ന പേര് നൽകിയത്. എന്നാൽ ഈ പേര് മകനൊരു പ്രയാസമാവുന്നു എന്ന് മനസ്സിലാക്കിയ അമ്മയാണ് പ്രേംനസീർ എന്ന പേര് മാറ്റി വിനയചന്ദ്രൻ എന്നാക്കുന്നത്. പേര് മാറിയെങ്കിലും സിനിമയെയും പ്രേംനസീറിനെയുമെല്ലാം ജീവനുതുല്യം സ്‌നേഹിക്കുന്നവനാണ് വിനയചന്ദ്രനും.[BLURB#1-H]
പിന്നീടങ്ങോട്ട് കഥയിൽ മുഴവൻ അസംബദ്ധങ്ങളാണ്.മാധവനും വിനയചന്ദ്രനും മനോജ് കെ ജയൻ അവതരിപ്പിക്കുന്ന നീറെന്ന കഥാപാത്രവും ചേർന്നുള്ള കുറേ മദ്യപാന രംഗങ്ങൾ. വിനയചന്ദ്രനും ബജ്‌റംഗി (സൈജു കുറുപ്പ്) യും സംഘവുമായുള്ള എന്തിനെന്നറിയാത്ത കുറേ തല്ലും പിടിയും. ഇതെല്ലാമായി പ്രത്യകേിച്ചൊന്നും സംഭവിക്കാതെ കഥയങ്ങിനെ മുന്നോട്ടുപോകും. ഇതിനിടയിൽ വിനയചന്ദ്രൻ സിനിമയിലെ വില്ലനായ ഭഗവാൻ (സുരേഷ് കൃഷ്ണ) യുടെ മകൾ ശ്രീദേവി (ശ്യാമിലി) യുമായി പ്രണയത്തിലാവുന്നു. ഈ ഭഗവാനോട് കാശ് കടം വാങ്ങിയാണ് മാധവൻ ശ്രീദേവി ടാക്കീസ് നടത്തിക്കോണ്ടുപോകുന്നത്. പ്രണയം നാട്ടിൽ പാട്ടായതോടെ പ്രശ്‌നങ്ങളും തുടങ്ങുന്നു. ഇതിനിടയിൽ നാട്ടിലെ അമ്പലത്തിൽ പത്ത് ദിവസത്തെ ഉത്സവവും ആരംഭിക്കുന്നു. ഇതിനിടയിൽ നീറ് മരത്തിൽ നിന്ന് വീണ് മരിക്കുന്നു. ടാക്കീസിൽ സൂക്ഷിച്ചുവച്ച കാശ് ആരോ മോഷ്ടിക്കുന്നു. കടം വാങ്ങിയ കാശ് കിട്ടാതെ വന്നതോടെ ഭഗവാൻ ടാക്കീസ് സ്വന്തമാക്കാൻ ശ്രമിക്കുന്നു. നിരാശനായ മാധവൻ നാട്ടിൽ നിന്നു പോകുന്നു. ഉത്സവവും വെടിക്കെട്ടുമെല്ലാം തകർക്കുമ്പോൾ വിനയചന്ദ്രൻ കാമുകിയുമായി ഒളിച്ചോടുന്നു. വലിയൊരു അദ്ഭുതം സംഭവിക്കുന്നതോടെ വിനയന്റെ പ്രണയത്തിന് ശുഭപര്യവസാനം..
പാവപ്പെട്ട ഒരു യുവാവ് പണക്കാരന്റെ മകളെ പ്രണയിക്കുന്നതും അവളെ സ്വന്തമാക്കുന്നതുമൊക്കെ അന്ത്യന്തം അരോചകമായ രീതിയിൽ ആവിഷ്‌ക്കരിക്കുകയാണ് സംവിധായകൻ. ടാക്കീസിന്റെ പശ്ചാത്തലമൊക്കെ നൽകിയിട്ടുണ്ടെങ്കിലും കഥ പറച്ചിലിന്റെ വിരസത കാരണം അതൊന്നും ശ്രദ്ധിക്കപ്പെടുന്നില്ല. എന്തോ വേറിട്ട സിനിമയാണ് എന്ന് തോന്നിപ്പിക്കാനായി ആദ്യ പകുതിയിൽ കഥയെ വ്യത്യസ്ത ഭാഗങ്ങളായി തിരിച്ചുകൊണ്ടുള്ള അവതരണമെല്ലാം നടത്തി നോക്കുന്നുണ്ട്. എന്നാൽ പ്രധാന കഥയിൽ നിന്ന് ഇടക്കിടെ മാറി ഉപകഥകളിലേക്ക് പോകുമ്പോൾ പ്രേക്ഷകർ വിരസതയിലേക്ക് തള്ളിവിടപ്പെടുകയും ചെയ്യം. ഇത്തരത്തിൽ പ്രേക്ഷകനെ എത്രത്തോളം മടുപ്പിക്കാമോ അത്രത്തോളം മടുപ്പിച്ചുകൊണ്ട് വള്ളീം പുള്ളീം തെറ്റിയ ഈ കഥയങ്ങനെ മുന്നോട്ടുപോയി ശുഭമായി പര്യവസാനിക്കുന്നു.
[BLURB#2-VL]പരസ്പര ബന്ധമില്ലാത്ത കുറേ രംഗങ്ങൾ ചേർത്തുവച്ചൊരു സിനിമയാണ് 'വള്ളീം തെറ്റി പുള്ളീം തെറ്റി'. ഗ്രാമവും ടാക്കീസും ഉത്സവവുമെല്ലാം നിറച്ച് കാഴ്ചക്കാരിൽ ഒരു ഗൃഹാതുരത്വമുണർത്താനാണ് സംവിധായകൻ ലക്ഷ്യമിട്ടതെന്ന് തോന്നുന്നു. പക്ഷെ പറയാൻ കൃത്യമായൊരു കഥയില്ലാതെ വരുകയും ഉള്ള കഥ തന്നെ നേരച്ചൊവ്വേ പറയാൻ സാധിക്കാതെ വരുകയും ചെയ്തതോടെ സിനിമ പ്രേക്ഷകരിൽ പ്രത്യകേിച്ച് യാതൊരു വികാരവും ഉണ്ടാക്കുന്നില്ല. തിരക്കഥ പോലെ ദുർബലമാണ് സിനിമയിലെ സംഭാഷണങ്ങും. വാലും തലയുമില്ലാതെ കഥാപാത്രങ്ങൾ എന്തൊക്കെയോ പറഞ്ഞൊപ്പിക്കുന്നു.
വെറുപ്പിക്കൽ മൽസരവുമായി കുഞ്ചാക്കോയും കൂട്ടരും
കുറ്റം പറയരുതെല്ലോ.ചക്കിക്കൊത്തൊരു ചങ്കരൻ എന്നപോലെ ഈ അറുബോറൻ കഥക്കും സംവിധാനത്തിനും ഒപ്പിച്ച് എല്ലാ നടന്മ്മാരും ഒന്നിനൊന്ന് മോശമാക്കിയിട്ടുണ്ട്.മനോജ് കെ ജയൻ അവതരിപ്പിക്കുന്ന നീറെന്ന കഥാപാത്രം ഒന്നും പറയാനില്ലാതെ പല രംഗങ്ങളിലും എന്തൊക്കെയോ പാടിക്കോണ്ടിരിക്കുന്നുണ്ട്. മനോജ് കെ ജയൻ എന്ന അതുല്യ കലാകാരന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മോശം പ്രകടനം കൂടിയാണ് ചിത്രത്തിലേത്. അത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ല. ഒന്നും ചെയ്യനില്ലാതെ എന്തൊക്കെയോ ചെയ്തു കൂട്ടുകയാണ് ഈ ചിത്രത്തിൽ മനോജ്. വിഡ്ഢി വേഷങ്ങൾ കെട്ടി സൈജു കുറുപ്പും ശ്രീജിത്ത് രവിയുമെല്ലാം പരമാവധി പ്രേക്ഷകരെ വെറുപ്പിക്കുന്നുണ്ട്.
മനോഹരമായ പോസ്റ്ററുകളും കുഞ്ചാക്കൊ ബോബനും ശ്യാമിലിയും ഒന്നിക്കുന്നു എന്നതൊക്കെയാവാം ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങൾ. ഒട്ടേറെ സിനിമകളിൽ ബാലതാരമായി മലയാളികളുടെ മനം കവർന്ന ശ്യാമിലിക്ക് പക്ഷെ ഈ സിനിമയിൽ ഒന്നും ചെയ്യാനില്ല. കുഞ്ചാക്കൊ ബോബനെ ഒളികണ്ണാൽ നോക്കിയും ചിരിച്ചും ഈ കഥാപാത്രത്തിന്റെ ജീവിതമങ്ങനെ പോകുന്നു. കഥാപാത്രത്തിന്റെ ദുർബലതകൊണ്ടാവാം കുഞ്ചാക്കൊ ബോബനും ചിത്രത്തിൽ പരാജയം തന്നെയാണ്. തിയേറ്ററിൽ കിടന്നുറങ്ങുന്ന പ്രേക്ഷകനെ ഞെട്ടിച്ച് ഉണർത്താൻ മാത്രമാണ് സിനിമയിലെ പാട്ടുകൾ ഉപകരിക്കുന്നത്. കുഞ്ഞുണ്ണി എസ് കുമാറിന്റെ ഛായാഗ്രഹണം മാത്രമാണ് ഈ സിനിമയിലെ ഏക ആശ്വാസം.വള്ളിയും പുള്ളിയും തെറ്റിയ ഒരു സിനിമയെക്കുറിച്ച് ഇതിൽ കൂടുതൽ എന്തങ്കെിലും പറയണമെന്ന് തോന്നുന്നില്ല.
വാൽക്കഷ്ണം: തൊണ്ണൂറുകളിലെ പല സിനിമകളും ഡയലോഗുകളും ഇതിൽ കടന്നുവരുന്നുണ്ട്. 'വന്ദന'ത്തിലെ മോഹൻലാലിന്റെ തമാശകൾ ഉൾപ്പെടെയുള്ളവ സ്‌ക്രീനിൽ തെളിയുമ്പോഴാണ് പ്രേക്ഷകരുടെ മുഖത്ത് അൽപ്പമെങ്കിലും ആശ്വാസം അനുഭവപ്പെടുന്നത്. ഈ പടത്തിന്റെ സംവിധായകൻ ഋഷി ശിവകുമാറൊക്കെ പഴയ പ്രിയദർശൻ പടങ്ങളെങ്കിലും ഒന്ന് സീഡിയിട്ട് കാണുന്നത് നല്ലതാണ്. എന്താണ് കോമഡി, കഥാപാത്രങ്ങളൂടെ ടൈമിങ് എങ്ങനെയാണ്് എന്നൊക്കെ അൽപ്പമെങ്കിലും മനസ്സിലാക്കിയിട്ട്മാത്രമേ ഈ ന്യൂജൻ കാലത്ത് ഇത്തരം പണിക്ക് ഇറങ്ങാൻ പാടുള്ളൂ.