- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ ഒരു കൂട്ടം കലാകാരന്മാർ നിർമ്മിച്ച ' ദി ലീഡർ ' എന്ന ഹ്രസ്വചിത്രം ജനശ്രദ്ധയാകർഷിക്കുന്നു; അധികാര മോഹികളുടെ കഥപറയുന്ന ചിത്രത്തിന്റെ പ്രകാശനം നിർവ്വഹിച്ചത് വി എസ് അച്യുതാനന്ദൻ
ജീവിതത്തിന്റെ വർണ്ണ കൂട്ടുകളെ കൊലപാതക രാഷ്ട്രീയത്തിലൂടെ ഇല്ലാതാക്കുകയും, ശേഷം ഭയവും, വെപ്രാളവും നിറഞ്ഞ ജീവിതം അവർക്കു നൽകുകയും ചെയ്യുന്ന ഓരോ രാഷ്ട്രീയപാർട്ടികൾക്കുമുള്ള ചോദ്യമാണ് ദി ലീഡർ എന്ന ഹ്രസ്വ ചിത്രം. നാടിനെ സേവിക്കുന്നവരേയല്ല മറിച്ച് നാട്ടുകാരുടെ വോട്ടോടുകൂടി അധികാര കസേരയിലെത്തി തങ്ങളുടെ കീശവീർപ്പിക്കുന്ന അധികാര മോഹികളുടെ കഥകൂടിയാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. അച്ഛനെ കൊന്നവൻ, തന്റെ രണ്ട് കൈയും വെട്ടി മാറ്റിയവൻ, കുടുംബം നശിപ്പിച്ചവൻ തുടങ്ങിയ പദവികൾ തോളിലിട്ട് ജനനേതാവിന്റെ മുഖംമൂടിയണിഞ്ഞു നടക്കുന്നവനിൽ നിന്നും തന്റെ മിടുക്ക് കൊണ്ട് നേടിയെടുത്ത സമ്മാനം ഏറ്റുവാങ്ങുന്നതും പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. 14 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് പ്രദോഷ് പുത്തൻപുരയിലാണ്. റിയാസ് .ഇ.പി യും അനീഷ് പുത്തലത്തുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൊളച്ചേരി ഫിലിംസിന്റെ ബാനറിൽ ഇറങ്ങിയ ചിത്രം ഭരണ പരിഷ്‌കാര കമ്മിറ്റി ചെയർമാൻ വി എസ് അച്ചുതാനന്ദനാണ്
ജീവിതത്തിന്റെ വർണ്ണ കൂട്ടുകളെ കൊലപാതക രാഷ്ട്രീയത്തിലൂടെ ഇല്ലാതാക്കുകയും, ശേഷം ഭയവും, വെപ്രാളവും നിറഞ്ഞ ജീവിതം അവർക്കു നൽകുകയും ചെയ്യുന്ന ഓരോ രാഷ്ട്രീയപാർട്ടികൾക്കുമുള്ള ചോദ്യമാണ് ദി ലീഡർ എന്ന ഹ്രസ്വ ചിത്രം. നാടിനെ സേവിക്കുന്നവരേയല്ല മറിച്ച് നാട്ടുകാരുടെ വോട്ടോടുകൂടി അധികാര കസേരയിലെത്തി തങ്ങളുടെ കീശവീർപ്പിക്കുന്ന അധികാര മോഹികളുടെ കഥകൂടിയാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
അച്ഛനെ കൊന്നവൻ, തന്റെ രണ്ട് കൈയും വെട്ടി മാറ്റിയവൻ, കുടുംബം നശിപ്പിച്ചവൻ തുടങ്ങിയ പദവികൾ തോളിലിട്ട് ജനനേതാവിന്റെ മുഖംമൂടിയണിഞ്ഞു നടക്കുന്നവനിൽ നിന്നും തന്റെ മിടുക്ക് കൊണ്ട് നേടിയെടുത്ത സമ്മാനം ഏറ്റുവാങ്ങുന്നതും പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.
14 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് പ്രദോഷ് പുത്തൻപുരയിലാണ്. റിയാസ് .ഇ.പി യും അനീഷ് പുത്തലത്തുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൊളച്ചേരി ഫിലിംസിന്റെ ബാനറിൽ ഇറങ്ങിയ ചിത്രം ഭരണ പരിഷ്‌കാര കമ്മിറ്റി ചെയർമാൻ വി എസ് അച്ചുതാനന്ദനാണ് പ്രകാശനം ചെയ്തത്.
ഗിന്നസ്സ് വേൾഡ് റെക്കോർഡർമ്മാരായ പ്രിജേഷ് കണ്ണൻ, അനിൽ മാസ്റ്റർ എന്നിവർക്ക് പുറമെ ബാല താരങ്ങളായ മെഹ്‌സിൻ, അനന്തു, ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവർത്തക പ്രമീള, നിഷാന്ത് കാവിനിശ്ശേരി, രാകേഷ് ചെറുകുന്ന് ,രൂപേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന
വേഷങ്ങളിലെത്തിയിരിക്കുന്നത്. ഇതിനു പുറമെ നൂറിലധികം കോളച്ചേരി പ്രദേശവാസികളും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തിയിട്ടുണ്ട്.