ഹ്യൂസ്റ്റൻ: മലയാളം സൊസൈറ്റി ഓഫ്അ മേരിക്കയുടെ പ്രതിമാസ ചർച്ചാസമ്മേളനം ഹ്യൂസ്റ്റനിലെ കേരളാ ഹൗസ്ഓ ഡിറ്റോറിയത്തിൽ ഫെബ്രുവരി 11-ാം തീയതി വൈകുന്നേരംകൂടുകയുണ്ടായി.മലയാളംസൊസൈറ്റിപ്രസിഡന്റ്ജോർജ്ജ്മണിക്കരോട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രസ്തുത സമ്മേളനത്തിൽ പ്രശസ്തരസതന്ത്ര ശാസ്ത്രജ്ഞനും ഗ്രന്ഥകർത്താവും, ഗവേഷകനും, ജർമ്മനിയിലെ ബർലിൻ യൂണിവേഴ്സിറ്റിയിലെറിട്ടയേർഡ് അദ്ധ്യാപകനുമായഡോ. രാജപ്പൻ നായർമുഖ്യാതിഥിയായിരുന്നു.

ഇന്ത്യയിലേയും പ്രത്യകിച്ച്കേരളത്തിലേയും ആനുകാലിക പ്രശ്നങ്ങളെ ശാസ്ത്രീയമായി അവലോകനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം പ്രഭാഷണം നടത്തിയത്. ദൈവത്തിന്റെസ്വന്തം നാടെന്നവകാശപ്പെടുന്ന കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങളേയും മാലിന്യ നിർമ്മാർജ്ജന മാർക്ഷങ്ങളേയുംഊന്നൽ നൽകിയുംവിശകലനം ചെയ്തും നടത്തിയ പ്രഭാഷണം അത്യന്തംവിജ്ഞാനപ്രദവും പ്രായോഗികവുമാണെന്ന്ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

തുടർന്ന്ജോസഫ്തച്ചാറ ''''ദൈവങ്ങൾക്കുസ്വന്തം'' എന്ന ശീർഷകത്തിൽഎഴുതിയആക്ഷേപഹാസ്യ പ്രധാനമായ ഒരു കവിതഅവതരിപ്പിച്ചു. ''''ഈശ്വരന്മാരെ നിങ്ങൾഒന്നുകൊണ്ടും ഭയപ്പെടേണ്ടാ''. നിങ്ങളെല്ലാംഎവിടെആണെങ്കിലും പരമസുഖമായിരിക്കുക. നിങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽവെട്ടാനും കുത്താനും തലതല്ലിചാകാനും എപ്പോഴുംആളുണ്ട്, ഞങ്ങളുണ്ട്എന്ന ഒരു തരംഹാസ്യരൂപേണയുള്ളകവിത. ഈശ്വരന്മാരേയുംവിവിധമതങ്ങളേയുംഅതിലെആചാരങ്ങളെയുംഅവരിൽചിലരുടെഅവിവേക, ആക്രമണ, നശീകരണ പ്രവൃത്തികൾക്കെതിരെയുംവിരൽചൂണ്ടിയുള്ള ആ കവിത ആശയ സമ്പുഷ്ടമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

''''സോഷ്യൽമീഡിയായുംഅഡിക്ഷനും'' എന്ന വിഷയത്തിൽ ജയിംസ് ചാക്കോ മുട്ടുങ്കൽ എഴുതിവായിച്ച ഈടുറ്റലേഖനം സോഷ്യൽമീഡിയായിൽ പതിയിരിക്കുന്ന അനേകം അപകടങ്ങളേയും ആപത്തുകളേയുംതുറന്നുകാട്ടി. സോഷ്യൽമീഡിയ എന്ന ഈ നവമാധ്യമങ്ങൾസമൂഹത്തിന് വളരെസൗകര്യവുംഗുണവും നൽകുന്നുണ്ടെങ്കിലുംഅതിലേറെ മനുഷ്യനേയും സമൂഹത്തിനേയും മലിനീകരിച്ചുകൊണ്ടിരിക്കുന്നു. ഊണുംഉറക്കവുമില്ലാതെ പിഞ്ചുകുട്ടികൾഉൾപ്പെടെ ധാരാളംപേർ ഇന്റർനെറ്റിലുംമൊബൈൽഫോണിലുംകളിച്ചും പരതിയുംആരോഗ്യം നശിപ്പിക്കുന്നു. കുടുംബ ബന്ധങ്ങൾ തകരുന്നു. അനാശാസ്യബ ന്ധങ്ങളിലുംകൂട്ടുകെട്ടിലുംഅകപ്പെടുന്നു. ഈ മാധ്യമങ്ങളിലൂടെഅസത്യങ്ങളും, അസന്മാർക്ഷികചിന്തകളും പ്രചരിപ്പിക്കപ്പെടുന്നു. ഇന്ന്സോഷ്യൽമീഡിയായുടെഅതിപ്രസരം പലർക്കും ഒരു തരംലഹരിയും അഡിക്ഷനുമായിമാറിയിരിക്കുകയുമാണ്.

അമേരിക്കയിൽമലയാള ഭാഷയുടേയും, സംസ്‌കാരത്തിന്റേയുംവളർച്ചക്കും ഉയർച്ചക്കും വേണ്ടി നിലകൊള്ളുന്ന മലയാളംസൊസൈറ്റിയുടെ ഫെബ്രുവരിമാസചർച്ചാ സമ്മേളനത്തിൽ പ്രതിഭാധനന്മാരും, എഴുത്തുകാരും, സാംസ്‌കാരിക പ്രവർത്തകരുമായജോർജ്ജ്മണിക്കരോട്ട്, ജോർജ്ജ് പുത്തൻകുരിശ്, പൊന്നുപിള്ള, എ.സി. ജോർജ്ജ്, ഡോ. മാത്യുവൈരമൺ, കുര്യൻ മ്യാലിൽ, ജോൺ കൂന്തറ, ഈശോജേക്കബ്, ടോം വിരിപ്പൻ, ജയിംസ്ചാക്കോമുട്ടുങ്കൽ, സലീംഅറയ്ക്കൽ, കെ.ജെ. തോമസ്, ഷിജുജോർജ്ജ്, നയിനാൻ മാത്തുള്ള, ബാബുതെക്കേക്കര, ജോസഫ്തച്ചാറതുടങ്ങിയവർ സജീവമായി പങ്കെടുക്കുകയും സംസാരിക്കുകയുമുണ്ടായി.