- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീഡിയാ വണ്ണിലെ എം 80 മൂസയിലെ പാത്തുവിന്റെ മകൻ; കുരുക്ഷേത്ര എന്ന ഗ്യംങിന്റെ ലീഡർ; ഭീഷണിപ്പെടുത്തലും പണം തട്ടലും അടിപിടിയും പ്രധാന ഹോബികൾ; സീരിയലിലെ മിന്നും താരമായപ്പോഴും ഗുരുവായൂരപ്പൻ കോളേജിനെ വിറപ്പിച്ചു; യുവ നടൻ അതുൽ ശ്രീവയെ ജയിലിലടച്ചത് ഗുരുതര വകുപ്പുകൾ ചുമത്തി തന്നെ
കോഴിക്കോട്: വിദ്യാർത്ഥിയെ മർദിച്ചു പണം അപഹരിച്ച കേസിൽ മിനി സ്‌ക്രീൻ താരം പേരാമ്പ്ര മരുതോർചാലിൽ വീട്ടിൽ അതുൽ ശിവ(20)യ്‌ക്കെതിരെ പൊലീസ് ചുമത്തിയത് ഗുരുതരമായ വകുപ്പുകൾ. കസബ പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. 'എം 80 മൂസ' എന്ന പരിപാടിയിലൂടെയാണു ഇയാൾ ജനശ്രദ്ധ നേടിയത്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളിയാഴ്ച ഉച്ചയോടെ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയോട് പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുവായൂരപ്പൻ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അതുൽ. കുരുക്ഷേത്ര എന്ന പേരിലാണ് അതുൽശിവയുടെ പേരിലുള്ള ഗ്യാംങ് കോളേജിൽ പ്രവർത്തിക്കുന്നത്. ഇത് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് താരത്തെ പടികൂടാൻ തീരുമാനിച്ചത്. ജനപ്രിയ സീരിയലായ എം 80 മൂസയിൽ റിസ്വാൻ എന്ന കഥാപാത്രത്തെയാണ് അതുൽ ശ്രീവ അവതരിപ്പിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാ
കോഴിക്കോട്: വിദ്യാർത്ഥിയെ മർദിച്ചു പണം അപഹരിച്ച കേസിൽ മിനി സ്‌ക്രീൻ താരം പേരാമ്പ്ര മരുതോർചാലിൽ വീട്ടിൽ അതുൽ ശിവ(20)യ്‌ക്കെതിരെ പൊലീസ് ചുമത്തിയത് ഗുരുതരമായ വകുപ്പുകൾ. കസബ പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. 'എം 80 മൂസ' എന്ന പരിപാടിയിലൂടെയാണു ഇയാൾ ജനശ്രദ്ധ നേടിയത്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വെള്ളിയാഴ്ച ഉച്ചയോടെ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയോട് പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുവായൂരപ്പൻ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അതുൽ. കുരുക്ഷേത്ര എന്ന പേരിലാണ് അതുൽശിവയുടെ പേരിലുള്ള ഗ്യാംങ് കോളേജിൽ പ്രവർത്തിക്കുന്നത്. ഇത് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് താരത്തെ പടികൂടാൻ തീരുമാനിച്ചത്.
ജനപ്രിയ സീരിയലായ എം 80 മൂസയിൽ റിസ്വാൻ എന്ന കഥാപാത്രത്തെയാണ് അതുൽ ശ്രീവ അവതരിപ്പിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുൽ ശ്രീവയെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും പണം നൽകാൻ വിസമ്മതിക്കുന്നവരെ മർദ്ദിക്കുകയുമാണ് ഇവരുടെ രീതി. ഗുരുവായൂരപ്പൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്ന അതുലിനെ നേരത്തെ തന്നെ ഇവിടെ നിന്നും പുറത്താക്കിയിരുന്നു. അടുത്തിടെ ഇറങ്ങിയ ചില സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇയാൾക്കെതിരേ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വിദ്യാർത്ഥികളെ വ്യത്യസ്ത സമയങ്ങളിൽ ആക്രമിച്ച കേസിലെ പ്രതിയാണ് അതുൽ ശ്രീവയെന്ന് പൊലീസ് പറയുന്നു. ഇയാളുടെ ഗുണ്ടാ സംഘത്തെ കുറിച്ച വിവരങ്ങളും പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞ മാസം മറ്റൊരു വിദ്യാർത്ഥിയെ ആക്രമിച്ച കേസും അതുൽ ശ്രീവക്കെതിരേ നിലവിലുണ്ട്. കേസിലെ മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ പിടിക്കുമെന്ന് പൊലീസ് പറഞ്ഞു. പേരാമ്പ്ര സ്വദേശിയായ ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എം80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിയ താരമാണ് അതുൽ ശ്രീവ. ദേശീയ അവാർഡ് നേടിയ സുരഭിയുടെ പാത്തു എന്ന കഥാപാത്രത്തിന്റെ മകനായിട്ടാണ് അതുൽ കൈയടി നേടിയത്. അപ്പോഴും ഗുണ്ടാ സംഘങ്ങളുമായി അതുൽ ബന്ധം പുലർത്തി. ഭീഷണിപ്പെടുത്തലും പണം തട്ടലും തുടർന്നു. സീരിയലിന്റെ ഗ്ലാമറും ക്രിമിനൽ പ്രവർത്തകൾക്ക് മോടി കൂട്ടാനായിരുന്നു അതുൽ ഉപയോഗിച്ചിരുന്നത്.