മസ്‌കത്ത്: മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. വെഞ്ഞാറമ്മൂട് സ്വദേശി ജയൻ (43) ആണ് മരിച്ചത്. നാട്ടിൽ പോകുന്നതിന് എയർപോർട്ടിൽ എത്തിയപ്പോഴാണ് മഞ്ഞപ്പിത്തം ബാധിച്ചത് അറിഞ്ഞത്. ക്ഷീണം മൂലം നടക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തുകയായിരുന്നു.

ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര അനുവദിക്കാൻ കഴിയില്ലെന്ന അറിയിച്ചതിനെ തുടർന്ന് അറ്റ്‌ലസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പരിശോധന നടത്തിയപ്പോൾ മഞ്ഞപ്പിത്തം ഗുരുതരാവസ്ഥയിലാണെന്ന് കണ്ടത്തുകയായിരുന്നു.തുടർന്ന് രക്തം മാറ്റുകയും മറ്റും ചെയ്‌തെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. ഒരു മാസം മുമ്പാണ് ജയൻ നാട്ടിൽ പോയി വന്നത്.

23 വർഷമായി ഒമാനിൽ ഉള്ള ജയൻ ഇബ്ര വാദിനാം റോഡിൽ എ.സി കട നടത്തിവരുകയായിരുന്നു. ഭാര്യ: വിദ്യ. രണ്ട് മക്കളുണ്ട്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.