- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീല വെബ്സൈറ്റ് സന്ദർശിച്ച മലയാളി യുവാവ് സൗദിയിൽ അറസ്റ്റിൽ; പിടിയിലായത് കണ്ണൂർ സ്വദേശിയായ കഫ്തീരിയ ജീവനക്കാരൻ
അശ്ലീല വെബ്‌സൈറ്റുകൾക്ക് നിരോധനമുള്ള രാജ്യമായ സൗദി അറേബ്യയിൽ അശ്ലീല വെബ് സൈറ്റുകൾ സന്ദർശിച്ച മലയാളി യുവാവ് അറസ്റ്റിലായി. സൗദി സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ദമ്മാം ജുനൂബിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. താമസ സ്ഥലത്ത് സ്ഥാപിച്ച ഇന്റർനെറ്റ് കണക്ഷൻ വഴി രാജ്യത്ത് നിരോധിച്ച അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നത് പതിവാക്കിയെന
അശ്ലീല വെബ്‌സൈറ്റുകൾക്ക് നിരോധനമുള്ള രാജ്യമായ സൗദി അറേബ്യയിൽ അശ്ലീല വെബ് സൈറ്റുകൾ സന്ദർശിച്ച മലയാളി യുവാവ് അറസ്റ്റിലായി. സൗദി സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ദമ്മാം ജുനൂബിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. താമസ സ്ഥലത്ത് സ്ഥാപിച്ച ഇന്റർനെറ്റ് കണക്ഷൻ വഴി രാജ്യത്ത് നിരോധിച്ച അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നത് പതിവാക്കിയെന്നാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇയാളെ ഹാജരാക്കാൻ പൊലീസ് സ്‌പോൺസറോട് ആവശ്യപ്പെടുകയായിരുന്നു.
അശ്ലീല വെബ് സൈറ്റുകൾ പ്രത്യേക സോഫ്ട്‌വെയറുകൾ ഉപയോഗിച്ച് അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്തതായും കണ്ടെത്തി. സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്തതായും കണ്ടെത്തി.
എന്നാൽ താൻ നിരപരാധിയാണെന്നും തന്റെ പേരിൽ എടുത്ത ഇന്റർനെറ്റ് കണക്ഷൻ റൂമിലുള്ള മറ്റ് നാലു പേരും ഉപയോഗിക്കുന്നുണ്ടെന്ന് കഫ്തീരിയ ജീവനക്കാരനായ യുവാവ് പറയുന്നു. കൂടെ താമസിക്കുന്നവരാകാം അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിച്ചതെന്നും ഇയാൾ വ്യക്തമാക്കി. കണ്ണൂർ സ്വദേശിയായ യുവാവ് ഒരു വർഷം മുമ്പാണ് സൗദിയിൽ എത്തിയത്. ഇയാളെ ജാമ്യത്തിൽ ഇറക്കുന്നതിനുള്ള ശ്രമത്തിലാണ് സ്‌പോൺസർ.