- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ പൊന്നോണം 22ന്; ബാബു ആന്റണി മുഖ്യാതിഥി
റ്റാമ്പാ (ഫ്ളോറിഡ): സിൽവർ ജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡായുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ 2620 വാഷിങ്ടൺ റോഡിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ഓഗസ്റ്റ് 22ന് ശനിയാഴ്ച 11 മണി മുതൽ. പ്രത്യേക ക്ഷണിതാവായി കേരളത്തിൽ നിന്നും എത്തുന്ന മലയാള സിനിമാതാരം ബാബു ആന്റണിയും കുടുംബവുമാണ് ഈ വർഷത്തെ മുഖ്യാതിഥികൾ. മലയാളത്തനിമയാർന്ന
റ്റാമ്പാ (ഫ്ളോറിഡ): സിൽവർ ജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡായുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ 2620 വാഷിങ്ടൺ റോഡിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ഓഗസ്റ്റ് 22ന് ശനിയാഴ്ച 11 മണി മുതൽ. പ്രത്യേക ക്ഷണിതാവായി കേരളത്തിൽ നിന്നും എത്തുന്ന മലയാള സിനിമാതാരം ബാബു ആന്റണിയും കുടുംബവുമാണ് ഈ വർഷത്തെ മുഖ്യാതിഥികൾ.
മലയാളത്തനിമയാർന്ന വിഭവ സമൃദ്ധമായ ഓണസദ്യ, അത്തപ്പൂക്കളമത്സരം, പുലികളി, ശിങ്കാരി മേളം, ചെണ്ട മേളം താലപ്പൊലി, മഹാബലിയെ എതിരേൽക്കൽ, എന്നീ പരിപാടികൾ മലയാണ്മയുടെ സമൃദ്ധമായ സാംസ്കാരിക പാരമ്പര്യങ്ങൾ പുതിയ തലമുറയ്ക്ക് മനസ്സിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനും സാധിക്കും. ദൈവത്തിന്റെ സ്വന്തം നാടായ മാവേലിമണ്ണിലെ സ്മരണകൾ ഇരമ്പുന്ന, നിരവധി കലാപരിപാടികളാണ് ഓണസദ്യയ്ക്കുശേഷം അരങ്ങേറുന്നത്.
1986 മുതൽ മലയാള സിനിമയുടെ നിറസാന്നിദ്ധ്യമായ അനുഗ്രഹീതകലാകാരൻ ബാബു ആന്റണിയും കുടുംബവും സാംസ്കാരിക പരിപാടികളിൽ ചുവടുവയ്ക്കും.
175 സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ഇദ്ദേഹം അമേരിക്കൻ മലയാളികൾക്ക് പ്രിയങ്കരനായ സാഹിത്യകാരൻ തമ്പി ആന്റണിയുടെ സഹോദരൻ കൂടിയാണ്. ഒരുമയുടെ ഗൃഹാതുരത കൂടിയായിരിക്കും രജതജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണം. പ്രവാസി സമൂഹത്തിന് ആഹ്ലാദവും അഭിമാനവും പകർന്നുകൊണ്ടു കാൽ നൂറ്റാണ്ട് പിന്നിട്ട എംഎസിഎഫിന്റെ അടുത്ത സാംസ്കാരിക പരിപാടി സെപ്റ്റംബർ 19ന് നടക്കുന്ന 'ജയറാം ഷോ' ആണ്.
തുടർന്ന് നാഷണൽ ലവൽ ടാലന്റ് കോംപറ്റീഷൻ ഒക്ടോബർ 10 ശനിയാഴ്ച എംഎസിഎഫ് ആസ്ഥാനമായ കേരളാ കൾച്ചറൽ സെന്ററിൽ (കെസിസി) മറ്റ് ഇതര ഓഡിറ്റോറിയങ്ങളിലുമായും നടക്കും.
സിൽവർ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന സാഹിത്യരചനാ അവാർഡുകൾക്കായുള്ള കൃതികൾ അയച്ചു തരേണ്ട അവസാന തീയതി ഒക്ടോബർ 30 ആണ്. ചെറുകഥ, കവിത, പ്രബന്ധം എന്നിവയ്ക്കാണ് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. സൗഹൃദത്തിന്റെ വാതായനങ്ങൾ തുറക്കുന്ന, നന്മയുടെ നിറപുഞ്ചിരി വിടർത്തുന്ന, ആദർശത്തിന്റെ വിജയഭേരി മുഴക്കുന്ന നിരവധി കർമ്മ പരിപാടികൾക്ക് റ്റാമ്പാ ഇനി വേദിയാകും.
കൂടുതൽ വിവരങ്ങൾക്ക് : ഷീലക്കുട്ടി, ബിജോയ് ജേക്കബ്, സാജൻ കോറാത്ത്, ജെയിംസ് ഇല്ലിക്കൽ , ടി.ഉണ്ണിക്കൃഷ്ണൻ, സോണി കുളങ്ങര, ബെന്നി വാൻചിപുരക്കൽ, ജോസ് ഉപ്പൂറ്റിൽ, ഫ്രാൻസിസ് വയലുങ്കൽ, മറിയാമ്മ വട്ടമറ്റം., ലിജു ആന്റണി, ഡോ.മോഹൻ, സൽമോൻ മാത്യൂ, ഷീല ഷാജു, സാലി മച്ചാണിക്കൽ, അബു സാം കോറുത്ത്, അരുൺ ജയമോൻ, ബേബിച്ചൻ ചാലിൽ, ജിബിൻ ജോസ് ജോൺസൺ പടിക്കാപറമ്പിൽ, റഹി മാത്യൂ, സാജി മാടത്തിലാട്ട്, സിന്ധു ജിതേഷ്, സുജിത്കുമാർ അച്ചുതൻ, സജി കരിമ്പന്നൂർ.



