റ്റാമ്പാ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസോയിഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 26-നു (ശനിയാഴ്ച) വൈകുന്നേരം റ്റാമ്പായിലെ ക്‌നാനായ കമ്യൂണിറ്റി സെന്ററിൽ നടക്കും. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. കഴിഞ്ഞ ഒരുവർഷമായി നടന്നുവരുന്ന കലാ-കായിക മത്സര വിജയികൾക്കു ട്രോഫിയും കാഷ് പ്രൈസും അന്നേ ദിവസം വിതരണം ചെയ്യും.

എംഎസിഎഫിന്റെ കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും അവരുടെ സേവനങ്ങളെ ആദരിച്ചുകൊണ്ടു പൊന്നാട അണിയിച്ച് ബഹുമാനിക്കും.

ചടങ്ങുകൾ വൈകുന്നേരം 6 മണിയോടെ ആരംഭിക്കും. അസോസിയേഷന്റെ 2016-ലെ കമ്മിറ്റിയുടെ ഭാരവാഹികളേയും സദസിന് പരിചയപ്പെടുത്തുന്നതാണ്. സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ഷീലാ കുട്ടി, സെക്രട്ടറി ബിജോയി ജേക്കബ്, ട്രഷറർ സാജൻ കോരത് എന്നിവരുമായി ബന്ധപ്പെടുക.