ഫിലാഡൽഫിയ: ജനുവരി 25-ന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്) ഐ.സി.സി സെന്ററിൽ പ്രസിഡന്റ് സാബു സ്‌കറിയയുടെ അധ്യക്ഷതയിൽ നടന്ന വിമൻസ് ഫോറം യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും, ജനറൽ സെക്രട്ടറി സിജു ജോൺ വന്നുചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.

ചെയർപേഴ്‌സണായി മില്ലി ഫിലിപ്പിനേയും, കൺവീനറായി സിലിജാ ജോണിനേയും, കമ്മിറ്റിയിലേക്ക് താഴെപ്പറയുന്നവരേയും തെരഞ്ഞെടുത്തു.
ഡെയ്‌സി കുര്യാക്കോസ്, അനില പാലത്തിങ്കൽ, ജൂലി വർഗീസ്, ഷേർലി സാബു, ലിച്ചി ജോൺ, ജോളി തോമസ്, സൂസൻ മാത്യു, റേച്ചൽ ദാനിയേൽ, ആൻസി സക്കറിയ, തങ്കമ്മ സാമുവേൽ, ആനി ഇട്ടി, രമ്യാ ഫിലിപ്പ്, സുനിതാ ജോൺ, ക്രിസ്റ്റി ഗെറാൾഡ്, ലിസി കുര്യാക്കോസ്, മറിയാമ്മ തോമസ്, സാലി ഏലയാസ്, സിബി ചെറിയാൻ, ശ്രീദേവി അനൂപ്, സോയ നായർ.

തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ച് വൈസ് പ്രസിഡന്റ് ദാനിയേൽ പി. തോമസ് സംസാരിക്കുകയും തുടർന്ന് ചെയർപേഴ്‌സൺ മില്ലി ഫിലിപ്പ് മാപ്പ് വിമൻസ് ഫോറത്തിന്റെ 2015-ലെ തുടർ പ്രവർത്തനങ്ങളെപ്പറ്റി വിശദമായി സംസാരിക്കുകയും അംഗങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും കൺവീനർ സിലിജാ ജോൺ നന്ദി പ്രകാശിപ്പിച്ചു. സോബി ഇട്ടി ഒരു വാർത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.