ന്യൂയോർക്ക്: റ്റല്ലഹാസി മലയാളികളുടെ സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് റ്റല്ലഹാസി വിവിധ കലാപരിപാടികളോടുകൂടി ഈ വർഷത്തെ ഓണം ചയേഴ്‌സ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ആഘോഷിച്ചു. റബ്ബർ ബോർഡ് കോട്ടയം മുൻ ഏരിയ ഡയറക്ടർ കെ.എസ്. ഗോപാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടികൾക്ക് പ്രസിഡന്റ് ജോൺ ആന്റണി, സെക്രട്ടറി സിനിൽ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.

ഓണാഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മൽസരം, പൂക്കള മൽസരം എന്നിവയുണ്ടായിരുന്നു. സിന്ധു ജോർജ്ജ് ആൻഡ് ഗ്രൂപ്പ് അവതരിപ്പിച്ച തിരുവാതിര ഓണാഘോഷ പരിപാടികൾക്ക് കൊഴുപ്പേകി. വാഴയിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ, ഡോ.നാരായണൻ കൃഷ്ണമൂർത്തി  അവതരിപ്പിച്ച 'രാഗസുധ' എല്ലാവരിലും മലയാളി നാടിന്റെ ഓർമ്മകൾ ഉണർത്തി. പ്രഷീൽ കളത്തിൽ, ജോൺ ആന്റണി എന്നിവരുടെ ഗാനങ്ങളും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു.