ടെല്ലഹസി, ഫ്‌ളോറിഡ: മലയാളി അസോസിയേഷൻ ഓഫ് ടെല്ലഹസി (എം.എ.ടി) ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു. ചെയേഴ്‌സ് കമ്യൂണിറ്റി സെന്ററിൽ വച്ച് ജനുവരി പത്താം തീയതി ശനിയാഴ്ച വിവിധ കലാപരിപാടികളോടെയാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. ആഘോഷപരിപാടികൾക്ക് പ്രസിഡന്റ് ജോൺ ആന്റണി മേൽനോട്ടം വഹിച്ചു. പ്രസന്ന കളത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ഡാനി അലക്‌സ് കലാപരിപാടികളുടെ അവതാരകനായും, ഷിജാ ജോർജ് സംഘാടകയായും പ്രവർത്തിച്ചു.

കുട്ടികൾ അവതരിപ്പിച്ച സ്‌കിറ്റ് പ്രത്യേകം ശ്രദ്ധേയമായി. അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച ഡാൻസ്, കുട്ടികളുടേയും മുതിർന്നവരുടേയും സാംസ്‌കാരിക പരിപാടികൾ എന്നിവ ആഘോഷപരിപാടികൾക്ക് തിളക്കമേകി. ക്രിസ്തുമസ് കരോൾ, പുതുവത്സര ഡിന്നർ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. ജെറി പുല്ലൻ സമ്മാനദാനം നിർവഹിച്ചു. ഫോട്ടോ: ഗിരി വാസുദേവൻ.