- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളി അസോസിയേഷൻ ഓഫ് താമ്പായുടെ പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരമായി
താമ്പാ: മലയാളി അസോസിയേഷൻ ഓഫ് താമ്പായുടെ ഒന്നാം വാർഷികവും ജോമോൻ തെക്കെതൊട്ടിയിലിന്റെ നേതൃത്വത്തിൽ ഉള്ള 2015 ലെ കമ്മിറ്റി അംഗങ്ങളുടെ പ്രവർത്തനോദ്ഘാടനവും സംയുക്തമായി താമ്പായിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി ഹാളിൽ ആഘോഷിച്ചു. 2015 ജനുവരി 17ന് 6 മണിക്ക് ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിനു ഷെൽബി ആൻഡ് ഷേബാ ചെറിയാൻ അമേരിക്കൻ ദേശീയ ഗാനവ
താമ്പാ: മലയാളി അസോസിയേഷൻ ഓഫ് താമ്പായുടെ ഒന്നാം വാർഷികവും ജോമോൻ തെക്കെതൊട്ടിയിലിന്റെ നേതൃത്വത്തിൽ ഉള്ള 2015 ലെ കമ്മിറ്റി അംഗങ്ങളുടെ പ്രവർത്തനോദ്ഘാടനവും സംയുക്തമായി താമ്പായിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി ഹാളിൽ ആഘോഷിച്ചു. 2015 ജനുവരി 17ന് 6 മണിക്ക് ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിനു ഷെൽബി ആൻഡ് ഷേബാ ചെറിയാൻ അമേരിക്കൻ ദേശീയ ഗാനവും മെലഡി ആർട്‌സ് ക്ലബ് താമ്പാ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.
ദേശീയ ഗാനങ്ങൾക്കുശേഷം റവ. പി. വി. ചെറിയാൻ ഈശ്വര പ്രാർത്ഥനയും നടത്തി. തുടർന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുരേഷ് നായർ സ്വാഗത പ്രസംഗവും ജോമോൻ തെക്കെ തൊട്ടിയിൽ പ്രസിഡൻഷ്യൽ സ്പീച്ചും നടത്തി. തുടർന്ന് ജോമോൻ മറ്റു കമ്മിറ്റി അംഗങ്ങളെ വേദിയിലേക്കു ക്ഷണിച്ചു. വേദിയിലെത്തിയ കമ്മിറ്റി അംഗങ്ങൾ ഏവരും അഡൈ്വസറി ബോർഡ് ചെയർമാൻ ജോസ് മോൻ തത്തംകുളം ചൊല്ലി കൊടുത്ത സത്യപ്രതിജ്ഞാ വാചകം ഏറ്റുചൊല്ലി ചുമതലകൾ ഏറ്റെടുത്തു. തുടർന്ന് സ്ഥാനമൊഴിയുന്ന കമ്മിറ്റി അംഗങ്ങൾ ഏവരും ചേർന്ന് വിശിഷ്ടാതിഥികളായ സിനിമാതാരങ്ങളായ അംബിക, മിനി റിച്ചാർഡ്, ഫോമാ പ്രസിഡന്റ് ആനന്ദൻ നിറവേലിൽ, ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ജോർജ് വർഗീസ് നവകേരളാ പ്രസിഡന്റ് രാജൻ പാടവത്തിൽ, ടിഎംഎ പ്രസിഡന്റ് ജെയ്‌മോൾ കളപുരയിൽ ഫോമാ ട്രഷറർ ജോയി ആന്റണി എന്നിവരെ വേദിയിലേക്ക് നയിച്ചു. തുടർന്ന് ക്‌നാനായ കാത്തിലക്ക് സെന്ററിൽ തടിച്ചു കൂടിയ 1000ൽ പരം വരുന്ന താമ്പായിലെ മലയാളികളെ സാക്ഷി നിർത്തി അംബിക ഭദ്രദീപം തെളിച്ച് മലയാളി അസോസിയേഷൻ ഓഫ് താമ്പായുടെ 2015 ലെ പ്രവർത്തന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.

ആനന്ദൻ നിറവേലിൽ ജോർജി വർഗീസ്, രാജൻ പടവത്ത്, മിനി റിച്ചാർഡ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു. മലയാളി അസോസിയേഷൻ ഓഫ് താമ്പാ ആദ്യമായി ഏർപ്പെടുത്തിയ ജനസേവാ അവാർഡ് ജേതാക്കളെ വൈസ് പ്രസിഡന്റ് സണ്ണി മറ്റമന സദസ്സിനു പരിചയപ്പെടുത്തി. അവാർഡ് ജേതാക്കളായ ഏബ്രഹാം പി. ചാക്കോ, പരേതനായ തോമസ് മഠത്തിലേട്ട്, കോരുത് വർക്കി, ഡോക്ടർ കെ. ടി. ജോൺ എന്നിവരെ അംബികയും മിനി റിച്ചാർഡും ചേർന്ന് പൊന്നാട അണിയിച്ചു ഫലകങ്ങൾ നൽകിയും ആദരിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുരേഷ് നായർക്ക് ഫലകം നല്കി ആദരിച്ചു. അഡ്വ. ബോർഡ് ട്രഷറർ വിജയൻ നായർ ഏവർക്കും നന്ദി രേഖപ്പെടുത്തി.
സാംസ്‌കാരിക സമ്മേളനത്തിനു ശേഷം രണ്ടര മണിക്കൂർ നീണ്ട നോൺ സ്‌റ്റോപ്പ് കൾച്ചറൽ പ്രോഗ്രാമിനു കലാ നികേതൻ സ്‌കൂൾ ഓഫ് ഡാൻസ്, നവരസാ അക്കാദമി ഓഫ് പെർഫോമിങ് ആർട്‌സ് തുടങ്ങിയ വിവിധ ഡാൻസ് സ്‌കൂളുകളിൽ നിന്നും 150 ൽ പരം കുട്ടികൾ അവതരിപ്പിച്ച ഡാൻസുകളും തിരക്കഥാകൃത്തും, നാടക നടനുമായ പൗലോസ് കുയിലാടനും സംഘവുമവതരിപ്പിച്ച വചനമെന്ന സ്‌കിറ്റും കാണികളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി.

തുടർന്ന് ഇന്ത്യാ ഗ്രിൽസ് ഓഫ് താമ്പാ ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറും അതോടൊപ്പം എംഎടി 2014 ൽ നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള ട്രോഫി വിതരണവും മെലഡി ആർട്‌സ് ക്ലബും അസോസിയേഷന്റെ വിവിധ അംഗങ്ങളും ചേർന്നു നടത്തിയ ഗാനമേളയും നടത്തി. സാംസ്‌കാരിക സമ്മേളനത്തിനു സണ്ണി മറ്റമനയും കലാപരിപാടികൾക്ക് ഷെയ്‌ന ആൻഡ് നീന ഏബ്രഹാമും മാസ്റ്റർ ഓഫ് സെറിമണി നിർവ്വഹിച്ചു.
ആഘോഷങ്ങൾക്ക് 2014 ലെ കമ്മിറ്റി അംഗങ്ങളായ സുരേഷ് നായർ (പ്രസിഡന്റ്) സണ്ണി മറ്റമന(വൈസ് പ്രസിഡന്റ്) തോമസ് ഏബ്രഹാം (സെക്രട്ടറി) ബിജോയി ജോസഫ് (ജോയിന്റ് സെക്രട്ടറി) വർഗീസ് മാണി (ട്രഷറർ) ബാബു തണ്ടാശേരിൽ(ജോയിന്റ് ട്രഷറർ) മറ്റു കമ്മിറ്റി അംഗങ്ങളായ സൂസി ജോർജ്, ജിനോ വർഗീസ്, മിറ്റു മാത്യു, സൈമൺ തൊമ്മൻ വിവേക് ഏബ്രഹാം എന്നിവരും 2015 ലെ കമ്മിറ്റി അംഗങ്ങളായ ജോമോൻ തെക്കെ തൊട്ടിയിൽ (പ്രസിഡന്റ്) സൂസി ജോർജ് (വൈസ് പ്രസിഡന്റ്) വർഗീസ് മാണി (പ്രസിഡന്റ് ഇലക്റ്റ്) ഡോളി വേണാട്(സെക്രട്ടറി) അരുൺ ചാക്കോ (ജോയിന്റ് സെക്രട്ടറി) ജേക്കബ് മാത്യു(ട്രഷറർ) ഉല്ലാസ് ഉലഹന്നാൻ (ജോയിന്റ് ട്രഷറർ) മറ്റു കമ്മിറ്റി അംഗങ്ങളായ ബിഷിൻ ജോസഫ്, നിഷാ മാത്യു, ബാബു പോൾ, ആന്റോച്ചൻ ചാവറ, ഐസക് മാമ്മൻ, ശിവകാന്ത് നായർ, മേഴ്‌സി കൂന്തമറ്റം, ജെസി ലിയോ, യൂത്ത് കമ്മിറ്റി അംഗങ്ങളായ അനീഷ ജോൺ, ഷാനി ഏബ്രഹാം, എമിൽ ഏബ്രഹാം, ശ്രേയാ സണ്ണി, ഷെറോൾഡ് ജോസഫ്, അലീന സൈമൺ, പൂജ ജയ് ശങ്കർ, ശ്രീവിദ്യാ വിജയൻ അഡൈ്വസറി ബോർഡംഗങ്ങളായ ജോസ് മോൻ തത്തംകുളം, സേവ്യർ വിതയത്തിൽ, വിജയൻ നായർ, ഷാബു വർഗീസ്, തോമസ് വലിയ വീടൻ, ജോർജ് ഏബ്രഹാം, തോമസ് മാത്യും മറ്റ് അനവധി വോളന്റിയേഴ്‌സും നേതൃത്വം നൽകി. ഡോളി വേണാട് അറിയിച്ചതാണിത്.



