- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്ക്കറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു; മകനടക്കം മൂന്നുപേർ ഗുരുതരാവസ്ഥയിൽ
മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ സീബിനടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു. തിരുവനന്തപുരം അമ്പൂരി ചുണ്ടെലിക്കാട്ടിൽ ജോസ് ചാക്കോ (58), ഭാര്യ മറിയാമ്മ (54) എന്നിവരാണ് മരിച്ചത്. മകൻ ജിമ്മി അടക്കം മൂന്നുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ എയർപോർട്ടിനു സമീപത്തായിരുന്നു അപകടം നടന്നത്. സോഹാറ
മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ സീബിനടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു. തിരുവനന്തപുരം അമ്പൂരി ചുണ്ടെലിക്കാട്ടിൽ ജോസ് ചാക്കോ (58), ഭാര്യ മറിയാമ്മ (54) എന്നിവരാണ് മരിച്ചത്. മകൻ ജിമ്മി അടക്കം മൂന്നുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ എയർപോർട്ടിനു സമീപത്തായിരുന്നു അപകടം നടന്നത്.
സോഹാറിലേക്ക് പോകവേ ജോസ് ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിയാമ്മ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരപരിക്കേറ്റ് ഖൗല ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോസ് രാത്രിയാണ് മരിച്ചത്. അപകടത്തിൽ പൂർണമായും തകർന്ന വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
വാദി കബീറിൽ വർഷങ്ങളായി അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തിവരികയായിരുന്നു ജോസ് ചാക്കോ. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് പരിക്കേറ്റ രണ്ടുപേർ. മകൻ ജിമ്മി കാലിഡോണിയൻ കോളേജിലെ വിദ്യാർത്ഥിയാണ്.ജോസ് ചാക്കോയുടെ മകളുടെ വിവാഹത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് നാട്ടിലെത്തിയ ശേഷം തിരിച്ചെത്തിയതായിരുന്നു കുടുംബം.