- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരിച്ചു; സുഹൃത്തായ മലപ്പുറം സ്വദേശി പരുക്കേറ്റ് ചികിത്സയിൽ
ജിദ്ദ: അൽലൈസ് ജിദ്ദ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കൊട്ടുക്കര സ്വദേശി അബ്ദുൽ ഹസീബ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായ സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ ജിദ്ദ മഹ്ജറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ജോലി ചെയ്യുന്ന മലപ്പുറം വണ്ടുർ സ്വദേശി ഇർഷാദ് ബാബുവിനാണ് പരിക്ക്.ജിദ്ദ മഹ്ജറിൽ ഫ
ജിദ്ദ: അൽലൈസ് ജിദ്ദ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കൊട്ടുക്കര സ്വദേശി അബ്ദുൽ ഹസീബ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായ സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ ജിദ്ദ മഹ്ജറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ജോലി ചെയ്യുന്ന മലപ്പുറം വണ്ടുർ സ്വദേശി ഇർഷാദ് ബാബുവിനാണ് പരിക്ക്.
ജിദ്ദ മഹ്ജറിൽ ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ ജോലിയാവശ്യാർഥം അൽലൈസിലേക്ക് പോയി ടാക്‌സിയിൽ മടങ്ങി
വരുമ്പോഴാണ് അപകടം. സൗദി പൗരൻ ഓടിച്ച ടാക്‌സി കാർഅൽലൈസ് ചെക്ക് പോസ്റ്റിന് സമീപം ജി.എം.സി കാറിന്റെ പുറക് വശത്ത് ഇടിക്കുകയായിരുന്നു. ഹസീബ് സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ടര വർഷമായി സൗദിയിലുള്ള ഹസീബ് രണ്ടര
മാസം മുമ്പ് അവധിക്ക് നാട്ടിൽ പോയി നിക്കാഹ് കഴിഞ്ഞ് തിരിച്ചത്തെിയതായിരുന്നു.
കാട്ടാളി ബീരാൻ കുട്ടിയാണ് പിതാവ്. മാതാവ്: റുഖിയ. അൽലൈസ് ഗവൺമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം അലൈ്‌ളസിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഗുരുതര പരിക്കുകളോടെ ജിദ്ദ മഹ്ജിർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഇർഷാദ് ബാബുവിനെ ഞായറാഴ്ച രണ്ട് അടിയന്തര ശസ്തക്രിയകൾക്ക് വിധേയനാക്കി.