- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യ ചികിത്സാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മലയാളി ഡോക്ടർമാർക്ക് ഒമാൻ സർക്കാറിന്റെ ആദരം
മസ്‌കറ്റ്: ഒമാന്റെ 45ാം ദേശീയ ദിനത്തോടനുബന്ധിച്ച് മലയാളി ഡോക്ടർമാർക്ക് ഒമാൻ സർക്കാറിന്റെ ആദരം. രാജ്യത്തിന്റെ സ്വകാര്യ ചികിത്സാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർമാർക്കാണ് ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ ആദരവ് ലഭിച്ചിരിക്കുന്നത്. അഞ്ച് പുരസ്‌കാര ജേതാക്കളിൽ മൂന്ന് പേരും ഇന്ത്യക്കാരാണ്. ഇതിൽ രണ്ടുപേരാണ് മലയാളികൾ. ആലപ്പുഴ സ്വദ
മസ്‌കറ്റ്: ഒമാന്റെ 45ാം ദേശീയ ദിനത്തോടനുബന്ധിച്ച് മലയാളി ഡോക്ടർമാർക്ക് ഒമാൻ സർക്കാറിന്റെ ആദരം. രാജ്യത്തിന്റെ സ്വകാര്യ ചികിത്സാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർമാർക്കാണ് ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ ആദരവ് ലഭിച്ചിരിക്കുന്നത്. അഞ്ച് പുരസ്‌കാര ജേതാക്കളിൽ മൂന്ന് പേരും ഇന്ത്യക്കാരാണ്. ഇതിൽ രണ്ടുപേരാണ് മലയാളികൾ. ആലപ്പുഴ സ്വദേശിയായ ഡോ. തോമസ് മംഗലപ്പിള്ളിയും എറണാകുളം സ്വദേശിയായ ഡോ. ദേവസി ജോസഫുമാണ് വൈദ്യചികിത്സാരംഗത്ത് കേരളത്തിന് അഭിമാനമായിരിക്കുന്നത്. ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അല സയീദി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മുംബൈ സ്വദേശിയായ ഡോ. രാജേന്ദ്ര പരേഖാണ് പുരസ്‌കാരം ലഭിച്ച മൂന്നാമത്തെ ഇന്ത്യക്കാരൻ. ഫലസ്തീൻ, ഒമാൻ സ്വദേശികളാണ് മറ്റു രണ്ട് പേർ.
ഇതാദ്യമായാണ് സ്വകാര്യ ചികിത്സാരംഗത്തുള്ള ഡോക്ടർമാരെ രാജ്യം അംഗീകരിക്കുന്നത്. മുപ്പതാണ്ടിലേറെയായി ഒമാന്റെ പൊതുജനാരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരാണ് ഡോ തോമസും ഡോ. ദേവസ്സിയും. ഒമാനിലെ ഉൾപ്രദേശമായ നിസ്വയ്ക്ക് അടുത്തുള്ള സുമൈലിലിലാണ് 37 വർഷംമുമ്പ് ഡോ. ദേവസ്സിയുടെ സേവനം ആരംഭിക്കുന്നത്. ബു ആലിക്കടുത്തുള്ള ഗ്രാമത്തിലാണ് 30 വർഷംമുമ്പ് ഡോ. തോമസ് സേവനം ആരംഭിക്കുന്നത്.
ആരോഗ്യരംഗത്തും വിവരസാങ്കേതിക വിദ്യയിലും കാര്യമായ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തായിരുന്നു ഇവരുടെ സേവനം. തുടർന്ന് വൻ പുരോഗതിയിലേക്ക് കുതിച്ച രാജ്യത്തിന്റെ വികസനരംഗത്ത് ഒരു ചെറിയ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ. തോമസും ഡോ. ദേവസ്യയും പറഞ്ഞു.