- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യക്കടത്തിന് ഇരയായ തൃശൂർ സ്വദേശിനി സൗദി ജയിലിൽ
ദമ്മാം:മനുഷ്യക്കടത്തിന് ഇരയാകേണ്ടി വന്ന ഒരു സാധു വീട്ടമ്മയ്ക്ക് സൗദി ജയിലിൽ കഴിയാൻ വിധി. ഏകമകളെ പോറ്റുന്നതിനായി മണലാരണ്യത്തിലേക്ക് പോയ തൃശൂർ സ്വദേശിനി ജെസിക്കാണ് ഈ ദുര്യോഗം. നടത്തറ തൈക്കാട്ടിൽ വീട്ടിൽ ജെസിയെ ഭർത്താവ് ഉപേക്ഷിച്ചുപോയതിനു പിന്നാലെ മനുഷ്യക്കടത്ത് സംഘത്തിന് ഇരയാകേണ്ടി വന്നത്. റെയിൽവേയിൽ സ്വീപ്പറായി ജോലി ചെയ്തു
ദമ്മാം:മനുഷ്യക്കടത്തിന് ഇരയാകേണ്ടി വന്ന ഒരു സാധു വീട്ടമ്മയ്ക്ക് സൗദി ജയിലിൽ കഴിയാൻ വിധി. ഏകമകളെ പോറ്റുന്നതിനായി മണലാരണ്യത്തിലേക്ക് പോയ തൃശൂർ സ്വദേശിനി ജെസിക്കാണ് ഈ ദുര്യോഗം.
നടത്തറ തൈക്കാട്ടിൽ വീട്ടിൽ ജെസിയെ ഭർത്താവ് ഉപേക്ഷിച്ചുപോയതിനു പിന്നാലെ മനുഷ്യക്കടത്ത് സംഘത്തിന് ഇരയാകേണ്ടി വന്നത്. റെയിൽവേയിൽ സ്വീപ്പറായി ജോലി ചെയ്തു വന്നിരുന്ന ജെസിയെ ഏജന്റ് വലയിലാക്കുകയായിരുന്നു. തൃശൂർ കയ്പമംഗലം സ്വദേശിനിയാണ് 30,000 രൂപ ശമ്പളത്തിൽ സൗദിയിൽ ജോലി വാഗ്ദാനം ചെയ്തത്. നിരവധി സ്ത്രീകൾക്കൊപ്പം ട്രെയിനിൽ ചെന്നൈയിൽ എത്തിച്ച ഇവരെ പിന്നീട് സൗദിയിലേക്കു കടത്തി. സൗദിയിലെത്തിയിട്ട് 17 ദിവസത്തിനു ശേഷമാണ് സ്‌പോൺസർ എന്നു കരുതുന്ന ആൾ വന്നു കൂട്ടിക്കൊണ്ടുപോയത്.
പിറ്റേന്ന് ഒരു ഓഫീസിൽ എത്തിച്ച് മറ്റൊരാൾക്ക് ഇവരെ കൈമാറിയ ശേഷം 25,000 റിയാൽ കൈപ്പറ്റി ഇയാളും സ്ഥലം വിടുകയായിരുന്നു. പിന്നീട് ജെസിയെ കാത്തിരുന്നത് കൊടിയ ദുരിതങ്ങളുടെ ദിനങ്ങളായിരുന്നു. ഒരു ദിവസം ആറു വീടുകളിൽ മാറി മാറി ജോലി ചെയ്യേണ്ടി വന്ന ജെസി ദിവസം മുഴുവൻ കൊടും ചൂടിൽ എല്ലുമുറിയെ പണി ചെയ്തു. അബ്‌ഖൈഖിൽ നിന്നു 40 കിലോമീറ്റർ അകലെ മരുഭൂമിയാൽ ചുറ്റപ്പെട്ട ഗ്രാമത്തിലായിരുന്നു ജോലി ചെയ്യേണ്ടി വന്നത്. കൊടും ചൂടിലും വീടിന്റെ ടെറസിലായിരുന്നു ജെസിക്ക് വിശ്രമമൊരുക്കിയിരുന്നത്.
സമയത്ത് ആഹാരം ലഭിക്കാതെ പട്ടിണിയായ ജെസിക്ക് വീട്ടുടമകളുടെ കൊടിയ മർദനങ്ങളും സഹിക്കേണ്ടി വന്നു. അവസാനം താൻ വളർന്ന മഠത്തിന്റെ സ്വാമിനി സതീദേവി മുഖേന മുഖ്യമന്ത്രിക്കും നോർക്കക്കും പരാതി നൽകി. എന്നിട്ടും പ്രയോജനമൊന്നും കാണാത്തതിനെത്തുടർന്ന് അവസാനം ജെസി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. മരുഭൂമിയിലൂടെ കിലോമീറ്ററുകളോളം താണ്ടിയ ജെസി ഒരു സ്വദേശിയാണ് പൊലീസിൽ എത്തിക്കുന്നത്. നാട്ടിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നവയുഗം ജീവകാരുണ്യ വിഭാഗം കൺവീനർ സഫിയ അജിത് പൊലീസിൽ ബന്ധപ്പെടുകയും സ്‌പോൺസറുടെ അടുത്തേക്ക് തിരികെ അയയ്ക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സ്‌പോൺസറെ ബന്ധപ്പെട്ടെങ്കിലും തനിക്ക് ചെലവായ 25,000 റിയാൽ തിരിച്ചു ലഭിച്ചാൽ മാത്രമേ എക്‌സിറ്റ് നൽകൂ എന്ന നിലപാടിലാണ്. എംബസിയുടെ സഹായത്താൽ ഇസി ഉപയോഗിച്ച് ജെസിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.