- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസ് ബോംബാക്രണത്തിൽ കൊല്ലപ്പട്ടത് സജീർ അബ്ദുള്ള മാത്രമല്ല; ഒൻപത് മലയാളി തീവ്രവാദികൾ കൂടി മരിച്ചെന്ന് സൂചന; അഫ്ഗാനിലെ ഐസിസ് ക്യാമ്പിൽ ഇനി അവേശേഷിക്കുന്നത് രണ്ടോ മൂന്നോ മലയാളികൾ മാത്രമെന്നും റിപ്പോർട്ട്
കരിപ്പൂർ: അഫ്ഗാനിസ്താനിലെ നാംഗർഹാറിൽ ഐസിസ് കേന്ദ്രങ്ങൾക്കുനേരേ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ കേരളത്തിൽനിന്ന് ഐ.എസിൽ ചേർന്ന ഒൻപതുപേർകൂടി കൊല്ലപ്പെട്ടതായി സംശയം. ഐ.എസ്. കേരള ഘടകത്തിന്റെ അമീർ കോഴിക്കോട് സ്വദേശി സജീർ അബ്ദുള്ള മരിച്ചതായി നേരത്തെ സൂചനകളെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേരുടെ മരണത്തെ കുറിച്ചുള്ള സംശയമെത്തിയത്. അഫ്ഗാൻ ഏജൻസികൾ നൽകുന്ന പുതിയ സൂചനയനുസരിച്ച് കേരളത്തിൽനിന്ന് ഐ.എസിലെത്തിയ 21 പേരിൽ രണ്ടോ മൂന്നോ പേർ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് എൻഐഎ പറയുന്നു. അമേരിക്കൻ ആക്രമണത്തിൽ ഐസിസ് സിരാകേന്ദ്രമാണ് തകർക്കപ്പെട്ടത്. ഒന്നരക്കിലോമീറ്റർ ചുറ്റളവിൽ എല്ലാം തകർന്നതായാണ് വിവരം. രണ്ടാമത്തെ ഏറ്റവും വലിയ ആണവേതര ബോംബാണ് അമേരിക്ക ഐസിസ് കേന്ദ്രങ്ങളിൽ പ്രയോഗിച്ചത്. ഇവിടെ ഉണ്ടായിരുന്ന തീവ്രവാദികളെല്ലാം മരിച്ചെന്നാണ് സൂചന. മലയാളികളും ഈ മേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. അഫ്ഗാൻ, അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരങ്ങളിൽനിന്നാണ് ഇന്ത്യൻ ഏജൻസികൾ കൂടുതൽ പേർ മരിച്ചെന്ന നിഗമനത്തിലെത്തിയത്.
കരിപ്പൂർ: അഫ്ഗാനിസ്താനിലെ നാംഗർഹാറിൽ ഐസിസ് കേന്ദ്രങ്ങൾക്കുനേരേ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ കേരളത്തിൽനിന്ന് ഐ.എസിൽ ചേർന്ന ഒൻപതുപേർകൂടി കൊല്ലപ്പെട്ടതായി സംശയം.
ഐ.എസ്. കേരള ഘടകത്തിന്റെ അമീർ കോഴിക്കോട് സ്വദേശി സജീർ അബ്ദുള്ള മരിച്ചതായി നേരത്തെ സൂചനകളെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേരുടെ മരണത്തെ കുറിച്ചുള്ള സംശയമെത്തിയത്. അഫ്ഗാൻ ഏജൻസികൾ നൽകുന്ന പുതിയ സൂചനയനുസരിച്ച് കേരളത്തിൽനിന്ന് ഐ.എസിലെത്തിയ 21 പേരിൽ രണ്ടോ മൂന്നോ പേർ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് എൻഐഎ പറയുന്നു.
അമേരിക്കൻ ആക്രമണത്തിൽ ഐസിസ് സിരാകേന്ദ്രമാണ് തകർക്കപ്പെട്ടത്. ഒന്നരക്കിലോമീറ്റർ ചുറ്റളവിൽ എല്ലാം തകർന്നതായാണ് വിവരം. രണ്ടാമത്തെ ഏറ്റവും വലിയ ആണവേതര ബോംബാണ് അമേരിക്ക ഐസിസ് കേന്ദ്രങ്ങളിൽ പ്രയോഗിച്ചത്. ഇവിടെ ഉണ്ടായിരുന്ന തീവ്രവാദികളെല്ലാം മരിച്ചെന്നാണ് സൂചന. മലയാളികളും ഈ മേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. അഫ്ഗാൻ, അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരങ്ങളിൽനിന്നാണ് ഇന്ത്യൻ ഏജൻസികൾ കൂടുതൽ പേർ മരിച്ചെന്ന നിഗമനത്തിലെത്തിയത്.
മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാലും മണ്ണുമൂടിയതിനാലും കൃത്യമായി സ്ഥിരീകരിക്കാനാവില്ലെന്നാണ് എൻ.ഐ.എ. കരുതുന്നത്. ആക്രമണത്തിൽ അഞ്ചിലേറെ മലയാളികൾ കൊല്ലപ്പെട്ടതായി നേരത്തേ സൂചന ലഭിച്ചിരുന്നു. അഫ്ഗാനിൽനിന്ന് ഇറാഖിലെ ഐസിസ് കേന്ദ്രത്തിലേക്കുള്ള സന്ദേശങ്ങൾ പിടിച്ചെടുത്തതിൽനിന്നാണ് കൂടുതൽപ്പേർ മരിച്ചതായി സംശയിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി അയച്ച സന്ദേശങ്ങളിൽ കാണുന്ന ദായേഷ് അൽ ഹിന്ദ് എന്നുതുടങ്ങുന്ന ചില കോഡ് വാക്യങ്ങൾ സജീറിനെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതുന്നു.
കോഴിക്കോട് മൂഴിക്കൽ സ്വദേശിയാണ് സജീർ മംഗലശ്ശേരി അബ്ദുള്ള. കോഴിക്കോട് എൻ.ഐ.ടി.യിൽനിന്ന് സിവിൽ എൻജിനീയറിങ് ബിരുദം നേടി ജോലിതേടി സൗദിയിലെത്തിയതാണ്. അവിടെനിന്നാണ് ഐ.എസിൽ എത്തുന്നത്. കേരളത്തിൽനിന്ന് ഐ.എസ്. ക്യാമ്പിലേക്കുപോയ 21 പേരെ റിക്രൂട്ട് ചെയ്തത് സജീറായിരുന്നു. വിലായത്ത് ഖൊറോസാൻ എന്നപേരിൽ അറിയപ്പെടുന്ന ഐ.എസിന്റെ അഫ്ഗാൻ ഘടകത്തിലാണ് കാണാതായ മലയാളികൾ പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഈ ഘടകത്തിന്റെ ആസ്ഥാനമാണ് നാംഗർഹാർ. പാക്കിസ്ഥാനികൾ, ചെക്ക് വംശജർ, ലെബനനിൽനിന്നുള്ളവർ എന്നിവരാണ് പ്രധാനമായും ഈ ഘടകത്തിലുണ്ടായിരുന്നത്.