മെൽബൺ: ബിസിനസുകാരനായ മലയാളി യുവാവ് ഓസ്‌ട്രേലിയയിൽ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ബിസിനസ് പങ്കാളിയും ഓസ്‌ട്രേലിയൻ സ്വദേശിയുമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി ഇത്തിത്താനം കടുമത്തിൽ കെ ജെ സെബാസ്റ്റ്യന്റെ മകൻ സോബിൻ (24) ആണ് കൊല്ലപ്പെട്ടത്.

ചങ്ങനാശേരി എസ് ബി ഹൈസ്‌കൂളിൽ +2 പഠനത്തിനു ശേഷം അഞ്ചു വർഷം മുമ്പാണ് സോബിൻ ഓസ്‌ട്രേലിയയിൽ പഠനത്തിന് എത്തുന്നത്. എംബിഎ പഠനത്തിനു ശേഷം സഹപാഠിയും സുഹൃത്തുമായ ഓസ്‌ട്രേലിയൻ യുവാവിനൊപ്പം ഓഹരി വ്യാപാരം നടത്തിവരികയായിരുന്നു. കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സോബിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഓസ്‌ട്രേലിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തിവരികയാണ്.