മസ്‌ക്കറ്റ്: സലാല മസ്‌ക്കറ്റ് റൂട്ടിൽ  സദയ്ക്ക് സമീപമുണ്ടായ കാർ അപകടത്തിൽ കാസർകോഡ് സ്വദേശി കൊല്ലപ്പെട്ടു. കാസർകോഡ് പെരിയങ്ങാനം ജോയൽ എന്ന മാത്യു (43) ആണ് മരിച്ചത്. ജോയൽ ഓടിച്ചിരുന്ന കാർ ഞായറാഴ്ച രാത്രി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
അടുത്താഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം അപകടത്തിന്റെ രൂപത്തിൽ ജോയലിന്റെ ജീവൻ അപഹരിച്ചത്. സലാലയിൽ നിന്ന് സദയിലേക്കു വരികയായിരുന്നു ജോയൽ.

ജോയൽ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് സൂബിലെ വളവിൽ താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തകർന്ന കാറിൽ നിന്നും ജോയലിനെ രക്ഷപ്പെടുത്തി അടുത്തുള്ള ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.  മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സദ എം.ഒ.എച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അൽഫോൻസാണ് ഭാര്യ. ചെറിയാനാണ് പിതാവ്.