മസ്‌ക്കറ്റ്: ഒമാനിലുണ്ടായ കാർ അപകടത്തിൽ തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ കാതിയാളം പകോതിപറമ്പിൽ അബ്ദുറഹ്മാന്റെ മകൻ നജീവാണ് മരിച്ചത്. ഇരുപത്തൊമ്പതു വയസായിരുന്നു.

സലൈമയിൽ നജീബ് ഓടിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. നിസ്വയിൽ ഒരു സ്വകാര്യ ഡയറി ഫാമിലെ ജീവനക്കാരനാണ്  നജീബ്. നജീബിന്റെ പിതാവ് അബ്ദുറഹ്മാൻ ഒമാനിലെ ബർഖയിലെ പള്ളിയിൽ ജീവനക്കാരനാണ്. പിതാവിനെ സന്ദർശിച്ച ശേഷം നിസ്വയിലേക്ക് മടങ്ങുകയായിരുന്നു നജീവ്. വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്പെട്ടത്.

മകന്റെ വിയോഗവാർത്തയറിഞ്ഞ അബ്ദുറഹ്മാനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.