കുവൈത്ത് സിറ്റി: കുവൈത്തിൽ പിക്കപ്പ് വാൻ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശിയായ യുവാവാണ് മരിച്ചത്. ആലപ്പുഴ പള്ളിപ്പാട് ഈശ്വരപറമ്പിൽ പാപ്പച്ചന്റെ മകൻ ജോബിൽ (33) ആണ് മരിച്ചത്.ജഹ്‌റക്ക് സമീപം വച്ച് പിക്കപ്പ് വാൻ മറിയുകയായിരുന്നു. ജോബിൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അഞ്ച് വർഷമായി കുവൈത്തിലാണ് ജോബിൽ.

അഹ്മദിയിലെ ഫിനസ്‌കോ കമ്പനിയിൽ ഡീസൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ വിൻസി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ശ്രീലങ്കകാരാനായ വാൻ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.