- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാച്ചിലേഴ്‌സ് ഫ്ളാറ്റിൽ തീപിടുത്തം; അസിസിയയിൽ മലയാളി വെന്തുമരിച്ചു; മരണമടഞ്ഞതുകൊല്ലം സ്വദേശി
റിയാദ്: അസിസിയയിൽ ബാച്ചിലേഴ്‌സ് ഫഌറ്റിൽ ഉണ്ടായ തീപിടുത്തതിൽ മലയാളി വെന്തു മരിച്ചതായി റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നു ഉണ്ടായ അപകടത്തിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇബ്രാഹിം കുട്ടിയുടെ മകൻ നസീർ (47) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. മുറിക്കകത്ത നിന്ന് പുക ഉയരുന്നത് കണ്ട സുഹൃത്ത് നൗഷാദ് നോക്കിയപ്പോഴ
റിയാദ്: അസിസിയയിൽ ബാച്ചിലേഴ്‌സ് ഫഌറ്റിൽ ഉണ്ടായ തീപിടുത്തതിൽ മലയാളി വെന്തു മരിച്ചതായി റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നു ഉണ്ടായ അപകടത്തിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇബ്രാഹിം കുട്ടിയുടെ മകൻ നസീർ (47) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. മുറിക്കകത്ത നിന്ന് പുക ഉയരുന്നത് കണ്ട സുഹൃത്ത് നൗഷാദ് നോക്കിയപ്പോഴാണ് തീപ്പിടിച്ചതായി കണ്ടത്.
നസീറിന് മുറിയിൽ നിന്നു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. തീ അണയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നൗഷാദ് നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നസീർ 15 വർഷത്തോളമായി അസീസിയ കിളി മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം ശുമൈസി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഷാഹിദയാണ് ഭാര്യ. പരേതനായ അൻവർ, അൻസിൽ, ഷാഹിന
മക്കളാണ്.
Next Story