- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയെ കാത്ത് വീണ്ടും വാഹനാപകടം; ജിദ്ദയിൽ വാൻ ട്രയിലറിലിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
ജിദ്ദ: സൗദിയിൽ ഉണ്ടാകുന്ന റോഡപകടങ്ങളിൽ പൊലിയുന്നവരിൽ മലയാളികളും നിരവധി. ദിനംപ്രതി ഉണ്ടാകുന്ന അപകട വാർത്തകളിൽ മലയാളികളും ഉൾപ്പെടുന്നത് സ്ഥിരം സംഭവമായി മാറുകയാണ്. കഴിഞ്ഞ ദിവസം ജിദ്ദയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു. കോഴിക്കോട് കൊടിയത്തൂർ സ്വദേശി വടക്കുവീട്ടിൽ ഹുസൈൻ (40) ആണ് മരിച്ചത്. ഹുസൈൻ സഞ്ചരിച്ചിരുന്ന വാൻ ജിദ്ദ മക്ക
ജിദ്ദ: സൗദിയിൽ ഉണ്ടാകുന്ന റോഡപകടങ്ങളിൽ പൊലിയുന്നവരിൽ മലയാളികളും നിരവധി. ദിനംപ്രതി ഉണ്ടാകുന്ന അപകട വാർത്തകളിൽ മലയാളികളും ഉൾപ്പെടുന്നത് സ്ഥിരം സംഭവമായി മാറുകയാണ്. കഴിഞ്ഞ ദിവസം ജിദ്ദയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു. കോഴിക്കോട് കൊടിയത്തൂർ സ്വദേശി വടക്കുവീട്ടിൽ ഹുസൈൻ (40) ആണ് മരിച്ചത്.
ഹുസൈൻ സഞ്ചരിച്ചിരുന്ന വാൻ ജിദ്ദ മക്ക റോഡിൽ വച്ച് ഒരു ട്രെയ്‌ലറിനു പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹുസൈന് ഒപ്പമുണ്ടായിരുന്ന മലയാളി ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട മരണങ്ങളിൽപ്പെട്ട് നിനച്ചിരിക്കാതെ ഉണ്ടാകുന്ന വേർപാടുകൾ സൗദിയിലെ മലയാളി സമൂഹത്തിന് തീരാ ദു: ഖമായി മാറുകയാണ്.
Next Story