കുവൈത്ത് സിറ്റി : നേപ്പാൾ ഭൂചലനത്തെപ്പറ്റി പറയുകയും നേപ്പാളുകാരെ കളിയാക്കുകയും ചെയ്തതിന് ഇന്ത്യക്കാരനെ നേപ്പാളി കുത്തിക്കൊന്നതായി കഴിഞ്ഞ ദിവസം വാർത്തപുറത്ത് വന്നിരുന്നു. സംഭവത്തിൽ കൊല്ലപ്പെട്ടത് മലയാളി യുവാവാണെന്നാണ് ഏറ്റവും പുതിതായി പുറത്ത് വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം മലയാളി എഞ്ചീനയറുടെ മൃതദേഹം മണലിൽ നിന്നും കണ്ടെത്തിയ വാർത്തയുടെ ഞെട്ടലിൽ നിന്നും മോചിതരാകാതെ കഴിയുന്ന മലയാളി സമൂഹത്തിനെ വീണ്ടും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ് ഈ സംഭവം.

ഹസാവിയയിൽ ആണ് കഴിഞ്ഞദിവസം നേപ്പാൾ സ്വദേശിയുടെ കുത്തേറ്റു മലപ്പുറം സ്വദേശി ചങ്ങരംകുളം കത്തിരവളപ്പിൽ ഷിജു (40) ആണ് മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും തമ്മിൽ താമസസ്ഥലത്തുണ്ടായ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. ഷിബുലാൽ ബോൺ എന്ന നേപ്പാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേപ്പാളിലുണ്ടായ ഭൂകമ്പത്തെക്കുറിച്ചു സംസാരത്തിനിടെ ഷിജു പരിഹാസരുപേണ പരാമർശിച്ചതാണു പ്രകോപനത്തിനു കാരണമെന്നു പ്രതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

ആറുവർഷമായി കുവൈത്തിലുള്ള ഷിജു നാലുവർഷം മുൻപു നാട്ടിൽപോയി വന്നിരുന്നു. വീസാകാലാവധി അവസാനിച്ചിട്ടും നാലു മാസത്തോളമായി. ഭാര്യ: പ്രജിത. സംസ്‌കരം പിന്നീടു നാട്ടിൽ.

മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ