കുവൈത്ത് സിറ്റി: തണുപ്പകറ്റാൻ കത്തിച്ച തീയിൽനിന്നുള്ള പുക ശ്വസിച്ച് മലയാളി മരിച്ചു. കണ്ണൂർ സ്വദേശി മട്ടന്നൂർ ചാവേശ്രി വെളിയമ്പ്ര പൊക്കനോത്ത് സിദ്ദീഖ് (39) ആണ് മരിച്ചത്.

ഖൈറാനിലെ സ്വകാര്യ റിസോർട്ടിലെ താൽക്കാലിക ജീവനക്കാരനായ സിദ്ദീഖ് ഉറങ്ങാൻ കിടക്കുമ്പോൾ തണുപ്പകറ്റാൻ പതിവുപോലെ തീ കത്തിച്ചുവച്ചതായിരുന്നു. എന്നാൽ, അണക്കാൻ മറന്ന തീയിൽനിന്നുള്ള പുക നിറഞ്ഞ് ശ്വസംകിട്ടാതെ സിദ്ദീഖിനെ രാവിലെ മരിച്ച നിലയിൽ കണ്ടത്തെുകയായിരുന്നു.

തൊടുവയൽ അഹ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഹഫ്‌സ. മക്കൾ: ഹസ്‌ന, ഫർഹാന. മൃതദേഹം നാട്ടിലേക്ക്
കൊണ്ടുപോകാനുള്ള നടപടികൾ നടക്കുന്നു.