- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസ്വയിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു; അപകട കാരണം ഡ്രൈവിങ്ങിനിടയിൽ ഉറങ്ങിയത്
മസ്‌കത്ത്: ബഹ്ലയിൽനിന്ന് ഇബ്രിയിലേക്കുള്ള യാത്രാമധ്യേ നിസ്വക്കു സമീപം നിയന്ത്രണംവിട്ട വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം സ്വദേശി കടക്കൽ ആൽത്തറമൂട് അൻസർ വില്ലയിൽ (തുണ്ടുവിള) മുഹമ്മദ് ഇല്യാസ് ലത്തീഫാബീവി ദമ്പതികളുടെ മകൻ മുഹമ്മദ് അൻസർ (32) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.30നായിരുന്ന അപകടം. നിസ്വയിൽ ഗൾഫാർ ആസ
മസ്‌കത്ത്: ബഹ്ലയിൽനിന്ന് ഇബ്രിയിലേക്കുള്ള യാത്രാമധ്യേ നിസ്വക്കു സമീപം നിയന്ത്രണംവിട്ട വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം സ്വദേശി കടക്കൽ ആൽത്തറമൂട് അൻസർ വില്ലയിൽ (തുണ്ടുവിള) മുഹമ്മദ് ഇല്യാസ് ലത്തീഫാബീവി ദമ്പതികളുടെ മകൻ മുഹമ്മദ് അൻസർ (32) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.30നായിരുന്ന അപകടം.
നിസ്വയിൽ ഗൾഫാർ ആസ്‌പെയർ റെഡിമിക്‌സ് കമ്പനിയിൽ കോൺക്രീറ്റ് മിക്‌സർ ഡ്രൈവറായിരുന്നു അൻസർ. ഒരു വർഷംമുമ്പാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ബഹ്ലയിൽനിന്ന് ഇബ്രിയിലേക്കുള്ള യാത്രാമധ്യേ നിയന്ത്രണംവിട്ട വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അൻസർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. വാഹനത്തിനടിയിൽപ്പെട്ട അൻസർ മുഹമ്മദ് തൽക്ഷണം മരിച്ചു. ഫെബ്രുവരിയിൽ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബഹ്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കും. ഭാര്യ: ലൈജുന്നിസ. മക്കൾ: ഫർഹാൻ (രണ്ടര), ഇർഫാൻ (ഒന്ന്).