റിയാദ്:ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ മരിച്ചു. പെരിന്തൽമണ്ണ സ്വദേശിയായ അങ്ങാടിപ്പുറം ചെലക്കാപറമ്പ് മുഹമ്മദ് പള്ളിപ്പുറം (40) ആണ് മരിച്ചത്.റിയാദ് മലാസിലെ താമസ സ്ഥലത്ത് വച്ച്  നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകനാണ്. 17 വർഷമായി സൗദിയിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് കഴിഞ്ഞ നവംബറിലാണ് ജിദ്ദയിൽ നിന്നും റിയാദിലെത്തിയത്. റാഇദ് റസ്റ്റോറന്റിൽ ജീവനക്കാരനായിരുന്നു. ജിദ്ദ, മക്ക, റിയാദ് എന്നിവിടങ്ങളിലായി പതിനാറു വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു.

പരേതനായ മായിൻകുട്ടിയാണ് പിതാവ്, ബിയ്യക്കുട്ടി മാതാവും. ഭാര്യ: സാബിറ, രണ്ടു കുട്ടികളുണ്ട്്. ജിദ്ദയിലുള്ള ജ്യേഷ്ഠൻ അഷ്‌കർ സംഭവം അറിഞ്ഞു റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.