ഒമാൻ: സുഹൃത്തിന്റെ കുത്തേറ്റ് മലയാളി യുവാവ് ഒമാനിൽ മരിച്ചു. ആലപ്പുഴ മുതുകുളം ചിങ്ങോലി വെമ്പുഴ പാണ്ഡ്യാലപറമ്പിൽ വടക്കതിൽ പരേതനായ അഹമ്മദിന്റെ മകൻ മുഹമ്മദ് ഷെരീഫ് ആണ് കുത്തേറ്റു മരിച്ചത്.

ഇന്നലെ പുലർച്ചെ 2.30ഓടെ സുഹൃത്തിന്റെ കുത്തേൽക്കുകയായിരുന്നു.നാട്ടിലുള്ള ബന്ധുക്കൾക്ക് ഇയാൾ കുത്തേറ്റ് മരിച്ചതായി വിവരം ലഭിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മൽസ്യത്തൊഴിലാളിയായിരുന്ന മുഹമ്മദ് ഷെരീഫ് കഴിഞ്ഞ അഞ്ചു വർഷ ക്കാലമായി ഈസക്കറ്റ് ഓഫ് ഒമാൻ ഡവലപ്മന്റ് എന്ന സ്ഥാപനത്തിൽ ലേബർ വീസയിൽ ജോലി ചെയ്തു വരികയായിരുന്നു. അടുത്തമാസം നാട്ടിൽവരാനിരിക്കെയാണ് മരണം. ഭാര്യ: സജില, മക്കൾ: മുഹമ്മദ് ബിലാൽ, അഹമ്മദ് ആ ഷിഷ്.