- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മലയാളി നഴ്‌സ് രാജേഷ് കുര്യാക്കോസിന് വിക്‌ടോറിയൻ ക്രിറ്റിക്കൽ കെയർ അവാർഡ്
മെൽബൺ: നഴ്‌സിങ് രംഗത്തെ ഉപരിപഠനത്തിനു 2014-15 വർഷത്തെ വിക്‌ടോറിയൻ അവാർഡ് മലയാളി നഴ്‌സ് രാജേഷ് കുര്യാക്കോസിനു ലഭിച്ചു. ഓസ്‌ട്രേലിയൻ കോളജ് ഓഫ് ക്രിറ്റിക്കൽ നഴ്‌സസ് (ACCCN) കോളജിൽനിന്നാണു ബെസ്റ്റ് ക്രിട്ടിക്കൽ കെയർ പോസ്റ്റ് ഗ്രാജുവേറ്റ് അവാർഡ് ലഭിച്ചത്.മെൽബണിലെ പുൾമുൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ എസിസിസിഎൻ വിക്‌ടോറിയ വൈസ് പ്രസിഡന്റ് ഡോ. വെൻഡി
മെൽബൺ: നഴ്‌സിങ് രംഗത്തെ ഉപരിപഠനത്തിനു 2014-15 വർഷത്തെ വിക്‌ടോറിയൻ അവാർഡ് മലയാളി നഴ്‌സ് രാജേഷ് കുര്യാക്കോസിനു ലഭിച്ചു. ഓസ്‌ട്രേലിയൻ കോളജ് ഓഫ് ക്രിറ്റിക്കൽ നഴ്‌സസ് (ACCCN) കോളജിൽനിന്നാണു ബെസ്റ്റ് ക്രിട്ടിക്കൽ കെയർ പോസ്റ്റ് ഗ്രാജുവേറ്റ് അവാർഡ് ലഭിച്ചത്.
മെൽബണിലെ പുൾമുൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ എസിസിസിഎൻ വിക്‌ടോറിയ വൈസ് പ്രസിഡന്റ് ഡോ. വെൻഡി ഹേളോക്ക് അവാർഡ് സമ്മാനിച്ചു.
2007 മുതൽ സെന്റ് ജോൺ ഓഫ് ഗോഡിൽ ജോലി ചെയ്യുന്ന രാജേഷ് വിവിധ നഴ്‌സിങ് മേഖലകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. ഐസിയു ഡെമോൺസ്‌ട്രേറ്റിങ്, അക്കാഡമിക് ഡൊമൈൻ, പ്രഫഷണൽ ബിഹേവിയർ, ഇന്റർസീസ് നഴ്‌സിങ് കെയർ എന്നീ മേഖലകളിൽ മികച്ച വിജയം കരസ്ഥമാക്കിയ രാജേഷ് ഓൺലൈൻ മൊഡ്യൂളിൽ 99.5 ശതമാനം മാർക്കും കരസ്ഥമാക്കിയിരുന്നു.
ബംഗളൂരു സ്വാമി വിവേകാനന്ദയിൽനിന്നു നഴ്‌സിങ് പഠനം പൂർത്തിയാക്കി രാജേഷ്, കൊച്ചി അമൃതയിൽ 2004-06 കാലയളവിൽ ജോലി ചെയ്തിട്ടുണ്ട്.
കണ്ണൂർ പേരാവൂർ കാവുമാലിൽ കുര്യാക്കോസിന്റെ മകനാണ് രാജേഷ്. ഭാര്യ: രഞ്ജു ഇലഞ്ഞി കന്നുംകടുക്കയിൽ കുടുംബാംഗം. മകൾ: ഡെഗാഫിൻ.