- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് കുവൈത്തിൽ മരിച്ചു; മരണമടഞ്ഞത് അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന പത്തനംതിട്ട സ്വദേശിനി; സെലിന്റെ മരണവാർത്ത കേട്ട നടുക്കത്തിൽ മലയാളി സമൂഹം
കുവൈത്ത് സിറ്റി: ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് കുവൈത്തിൽ മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട മുട്ടത്ത്‌കോണം ഇടയ്ക്കാതിൽ പുത്തൻവീട്ടിൽ പ്രമോദ് പാപ്പന്റെ ഭാര്യയും, കുവൈത്ത് അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായിരുന്ന സെലിൻ ടി.പ്രമോദ് ആണ് മരിച്ചത്. പരേതയ്ക്ക് 32 വയസായിരുന്നു പ്രായം. കഴിഞ്ഞ 3 വർഷമായി രക്
കുവൈത്ത് സിറ്റി: ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് കുവൈത്തിൽ മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട മുട്ടത്ത്‌കോണം ഇടയ്ക്കാതിൽ പുത്തൻവീട്ടിൽ പ്രമോദ് പാപ്പന്റെ ഭാര്യയും, കുവൈത്ത് അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായിരുന്ന സെലിൻ ടി.പ്രമോദ് ആണ് മരിച്ചത്. പരേതയ്ക്ക് 32 വയസായിരുന്നു പ്രായം.
കഴിഞ്ഞ 3 വർഷമായി രക്താർബുദത്തിന് ചികിത്സയിലായിരുന്നു . ഇളയ കുട്ടിയുടെ ജനനശേഷമാണ് ബ്ലഡ് ക്യാൻസർ ഉള്ളതായി കണ്ടെത്തിയത് . തുടർന്ന് നടത്തിയ ചികിത്സകൾ ഫലവത്തായില്ല . ഇന്ന് രാവിലെയോടെ രോഗം കലശലാകുകയും മരണം സംഭവിക്കുക യുമായിരുന്നു.
ഭർത്താവും മക്കളുമൊത്ത് അബ്ബാസിയയിലെ വസതിയിലായിരുന്നു താമസം.കുവൈറ്റ് ഗൾഫാർ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരൻ പ്രമോദാണ് ഭർത്താവ്. കുവൈറ്റ് ഇന്ത്യൻ സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥി 8 വയസുകാരൻ ആൽബിൻ പ്രമോദ് , 3 വയസുകാരൻ നിബിൻ എന്നിവരാണ് മക്കൾ..
ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് സബാ ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ടത്തെ കൊച്ചി വിമാനത്തിൽ മൃതദേഹം നാട്ടിലേയ്ക്ക്കൊ ണ്ടുപോകും. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് തിരുവല്ല ഊന്നുകല്ല് ലിറ്റിൽ ഫ്‌ലവർ മലങ്കര കാത്തലിക് പള്ളി സെമിത്തേരിയിൽ നടക്കും.