കുവൈറ്റ് സിറ്റി: അബ്ബാസിയയിലെ ഫ്‌ളാറ്റിൽ മലയാളി നഴ്‌സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജഹ്‌റ ആശുപത്രിയിൽ സ്റ്റാഫ്
നഴ്‌സായി ജോലി ചെയ്യുന്ന സാനി ജോബി (33) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അയൽവാസികൾ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന നടത്തിയ അന്വേഷണത്തിൽ ടോയ്‌ലറ്റിനുള്ളിൽ ഗുരതരാവസ്ഥയിൽ കിടക്കുന്ന സാനിയെ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിലെക്ക് കൊണ്ടുപോകും വഴി മരണമടയുകയുമായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മരുന്ന് കുത്തിവച്ചതാണ് മരണ കാരണം എന്ന് കണ്ടെത്തി.  

മുളന്തുരുത്തി തലയോലപ്പറമ്പ് സ്വദേശിനിയാണ്‌സാനി ജോബി.ഭർത്താവ്: ജോബി എബ്രഹാം. ജാനറ്റ്, ജോഷ്വാ എന്നിവർ മക്കളാണ്.