- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് ഷോപ്പിങ് ഫെസ്റ്റിൽ അമേരിക്കയെ വല വീശാൻ ചുമതല ഏൽപ്പിച്ചത് ഒബാമക്കു കൈകൊടുത്ത മലയാളിക്ക്; അമേരിക്കൻ പവലിയനിൽ മലയാളികൾക്കും അരകൈനോക്കാം
ലണ്ടൻ : ബരാക് ഒബാമയ്ക്ക് കൈകൊടുക്കനുള്ള അവസരം തോമസ് മൂട്ടക്കലെന്ന ഇടയാറന്മുളക്കാരന് ലഭിച്ചു. ഒപ്പം ഭാരിച്ച ഉത്തരവാദിത്തവും. ലോക വ്യാപാര ഭൂപടത്തിൽ വൻ പ്രാധാന്യമാണ് ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിനുള്ളത്. ആഗോള വിപണിയുടെ ചലനങ്ങളിലൂടെ ദുബായ് ഷോപ്പിങ്ങ് ഫെസറ്റിവിലിലൂടെ ആർക്കും നീങ്ങാം. എന്നാൽ ആഗോള ശക്തികളായ അമേരിക്ക ദുബായിലെ വ്യാപാ
ലണ്ടൻ : ബരാക് ഒബാമയ്ക്ക് കൈകൊടുക്കനുള്ള അവസരം തോമസ് മൂട്ടക്കലെന്ന ഇടയാറന്മുളക്കാരന് ലഭിച്ചു. ഒപ്പം ഭാരിച്ച ഉത്തരവാദിത്തവും. ലോക വ്യാപാര ഭൂപടത്തിൽ വൻ പ്രാധാന്യമാണ് ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിനുള്ളത്. ആഗോള വിപണിയുടെ ചലനങ്ങളിലൂടെ ദുബായ് ഷോപ്പിങ്ങ് ഫെസറ്റിവിലിലൂടെ ആർക്കും നീങ്ങാം. എന്നാൽ ആഗോള ശക്തികളായ അമേരിക്ക ദുബായിലെ വ്യാപാര മേളയിൽ നിന്ന് അകന്നു നിന്നു. ഇത്തവണ ചിത്രം മാറുന്നു. അമേരിക്കയുടെ സജീവത തന്നെയാകും ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ പ്രത്യേകത.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ അധികാരികൾ അമേരിക്കയെ എത്തിക്കാനുള്ള ഉത്തരവാദിത്തം മലയാളിയെ ഏൽപ്പിക്കുകയായിരുന്നു. അമേരിക്കയിലെ സൗഹൃദങ്ങളും ബിസിനസ്സിലെ കരുത്തും തോമസ് മുട്ടക്കലിന് തുണയായി. അങ്ങനെ അമേരിക്ക ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി. സൗകര്യങ്ങൾ ഒരുക്കാനുള്ള ചുമതല മുട്ടക്കലിന് തന്നെ അമേരിക്കയും നൽകി.
ദുബായിലേക്ക് അമേരിക്കയെത്തുമ്പോൾ പിഴവുകളൊന്നും ഉണ്ടാകരുതെന്ന ഉത്തരവാദിത്തമാണ് തോമസ് മുട്ടക്കലിന് ഉള്ളത്. ദുബായ് ഫെസ്റ്റിവലിൽ അമേരിക്കൻ പവലിയന്റെ ചുമതല ഈ മലയാളിയുടെ നേതൃത്വത്തിലെ സ്ഥാപനത്തിനാണ്. മേളയിലെ അമേരിക്കൻ പവലിയന്റെ നിർമ്മാണവും വിപണനവും അടക്കമുള്ള കാര്യങ്ങൾ ഏറ്റെടുത്തിരിക്കുന്നു. ഏറെ വർഷങ്ങളായി ദുബായ് ഷോപ്പിങ്ങ് ഫെസ്‌റിവലിൽ പങ്കാളിത്തം ഉള്ള മലയാളി സ്ഥാപനമാണ് തോമസ് മുട്ടക്കലിന്റെ ടോമാർ ബിൽഡിങ് കൺസ്ട്രക്ഷൻ എൽ എൽ സി.
അമേരിക്കയേൽപ്പിച്ച ചുമതല സന്തോഷപ്പൂർവ്വം ടോമാർ ഗ്രൂപ്പ് ഏറ്റെടുത്തു. ഏറ്റവും മികച്ചത് തന്നെ ഒരുക്കുകയും ചെയ്യും. ഇതിനൊപ്പം മലയാളികൾക്കും സന്തോഷത്തിന് മറ്റൊരു വകയുമുണ്ട്. അമേരിക്കയുടെ പവലിയനിൽ മലയാളിക്കും സ്റ്റാളുകൾ ലഭിക്കും. സാധാരണ നിലയിൽ ഓരോ രാജ്യത്തിന്റെയും പവലിയനിൽ അതതു രാജ്യത്തെ എസ്‌ക്ലുസിവ് ഉൽപ്പന്നങ്ങൾ പ്രദര്ഷിപ്പിക്കാനും വിൽക്കാനും ഉള്ള അവസരം നൽകുമ്പോൾ ആദ്യ തവണ എന്ന നിലയിൽ അമേരിക്കാൻ പവലിയനിൽ ചെറിയ മാറ്റമുണ്ട്.
അമേരിക്കൻ പവലിയിനിൽ 60 % സ്ഥലം ആണ് എക്‌സ്‌ക്ലുസിവ് വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത് . അവശേഷിക്കുന്ന 40 % സ്ഥലത്ത് കേരളത്തില നിന്നുള്ള ബ്രാൻഡുകളും മറ്റും വിപണനം ചെയ്യാൻ കഴിയുമെന്ന് ടോമാർ ബിൽഡിങ് കൺസ്ട്രക്ഷൻ അറിയിച്ചു. രാജ്യാന്തര ഇടപാടുകാരെ ആകർഷിക്കുന്നതിനും ബ്രാൻഡ് ഇമേജ് വർദ്ധിപ്പിക്കുന്നതിനും ഒക്കെ സഹായകമായ ഈ അവസരം പ്രയോജനപ്പെടുത്താൻ തയ്യാറാകുന്ന സംരഭകർക്ക് ആവശ്യമായ പിന്തുണ നല്കാനും തയ്യാറാണെന്ന് ടോമാർ ടീം വക്തമാക്കിയിട്ടുണ്ട്.
റീറ്റൈൽ രംഗത്തുള്ളവർക്കും ഉൽപ്പാദക രംഗത്ത് ഉള്ളവർക്കും ഒക്കെ വൻ സാധ്യതയാണ് ദുബായ് ഷോപ്പിങ് ഫെസ്‌റിവൽ തുറന്നിടുന്നത്. അമേരിക്കൻ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുന്ന വൈറ്റ് ഗുഡ് ഉൽപ്പന്നങ്ങൾ , മോബൈൽ ഫോൺ സേവനം , സ്വർ്ണം , വസ്ത്രം , കൊസ്‌മെടിക്‌സ് , ഷൂ ഷോറൂം , കണ്ണട , വാച്ച് , പെർഫ്യും തുടങ്ങി പ്രീമിയം വിപണിയെ ആകർഷിക്കാൻ കഴിയുന്ന എന്തും ബ്രാൻഡ് ചെയ്യാൻ ഉള്ള അവസരമാണ് അമേരിക്കൻ പവലിയനിൽ ഉണ്ടാവുക. 84 സ്റ്റാളുകളും ഉണ്ടാകും.
ടോമാർ കൺസ്ട്രക്ഷൻ എന്ന പേരിൽ അമേരികയിൽ സഹോദര സ്ഥാപനം ഉള്ളതിനാൽ ആണ് ഗ്ലോബൽ വില്ലേജ് ടോമാർ ഗ്രൂപ്പിനെ അമേരിക്ക എൽപ്പിക്കാൻ കാരണം. ആഗോളതലത്തിൽ തന്നെ അമേരിക്കൻ മലയാളി ആയ തോമസ് മൂട്ടക്കൽ നേതൃത്വം നൽകുന്ന ടോമാർ നിർമ്മാണം , ഡിസൈൻ , വിപണനം എന്നീ മേഖലകളിൽ ഒക്കെ നിർണായക സാന്നിധ്യം ആയി മാറിക്കഴിഞ്ഞു. ദുബൈ കേന്ദ്രമാക്കി ഏറെക്കാലമായി ബിസിനെസ് ചെയ്യുന്ന ശ്രീകുമാർ മാനേജിങ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ടോമാർ ഈ രംഗത്ത് പ്രൊഫഷനലിസമാണ് കരുത്താക്കുന്നത്.
യു കെ യിൽ സാമ്പത്തിക സേവന രംഗത്ത് ബിസിനസ് നടത്തുന്ന ജോയ് തോമസ് കൂടി പങ്കാളി ആയ സ്ഥാപനം കൂടിയാണ് ടോമാർ . ഈ മേഖലയിൽ അന്താരാഷ്ട്ര രംഗത്ത് പ്രവര്ത്തിക്കുന്ന ചുരുക്കം മലയാളി സ്ഥാപനങ്ങളിൽ ഒന്ന് കൂടിയാണ് ടോമാർ കൺസ്ട്രക്ഷൻ . ശ്രീകുമാറും ജോയ് തോമസും പാലയിലെ രാമപുരം സ്വദേശികളാണ്.
രണ്ടു പതിറ്റാണ്ട് മുൻപ് തുടക്കമിട്ട ദുബായ് ഷോപിങ് ഫെസ്‌റിവൽ ഇപ്പോൾ യുഎഇയുടെ തന്നെ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ ഒഴിച്ച് കൂടാനാകാത്ത പ്രധാന വിപണന പ്രക്രിയ ആയി മാറിക്കഴിഞ്ഞു . ഓരോ വർഷവും 60 ലക്ഷത്തോളം ആളുകൾ സന്ദർശിക്കുന്ന മേള ടൂറിസം , ഹോട്ടൽ , റീറ്റൈൽ മേഖലകള്ക്ക് നൽകുന്ന വരുമാനം കണക്കിലെടുത്ത് ഏറെ വർ്ഷങ്ങായി മേളയെ രാജ്യാന്തര തലത്തിൽ തന്നെ പ്രോത്സാഹിപ്പികുകയാണ് സംഘാടകർ .
മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 38 ഓളം രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ അസാന്നിധ്യം എക്കാലവും പോരായ്മയായി ഫെസ്‌റിവലിൽ നിഴലിച്ചിരുന്നു . ആ കുറവ് ഇത്തവണ നികതപ്പെടുകയാണ് . ഏതാനും വര്ഷങ്ങളായി ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളുടെ പവലിയൻ ഒരുക്കി ശ്രദ്ധ നേടിയ ദുബൈയിലെ ടോമാർ ബിൽഡിങ് കൺസ്ട്രക്ഷൻ എൽ എൽ സി എന്ന സ്ഥാപനം ആണ് ഇക്കുറി അമേരിക്കൻ പവലിയന്റെ വിൽപ്പനവകാശം നേടിയിരിക്കുന്നത് .
ഇതോടൊപ്പം മേളയിൽ എത്തുന്നവരെ ആകർഷിക്കാനായി 6000 സ്‌ക്വയർ മീറ്റർ സ്ഥലം സൗജന്യമായി ടോമാർ ബിൽഡിങ് കൺസ്ട്രക്ഷനു കൈമാറിയിരിക്കുകയാണ് സംഘാടകർ . കുട്ടികക്കും മറ്റും കൗതുകമായി മാറാവുന്ന മണൽ പാർക്ക് സൃഷ്ട്ടിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ടോമാർ ബിൽഡിങ് കൺസ്ട്രക്ഷൻ ടീം . മണൽ പ്രതിമകൾ , കഫെടീരിയകൾ , ഉല്ലാസ സൗകര്യങ്ങൾ എന്നിവയൊക്കെ ഈ മണൽ പാർക്കിൽ ഒരുക്കാൻ ഉള്ള ശ്രമത്തിലാണ് ടോമാർ ഗ്രൂപ്പ് .
അൽ റെമൽ പിറ്റ് എന്ന പേരിലാകും ഈ പാർക്ക് അറിയപ്പെടുക . മണലിന് അറബിയിൽ പറയുന്ന പേരാണ് റെമൽ . ഈ വർഷത്തെ മേളയിലേക്ക് നവംബര് 6 മുതൽ സഞ്ചാരികൾ ഒഴുകി തുടങ്ങും . നാലു മാസത്തിലെറെ നീണ്ടു നില്ക്കുന്ന മേള ഏപ്രിൽ 11 നു സമാപിക്കും . 38 രാജ്യങ്ങളിൽ നിന്നായി 3000 പ്രദർശകർ , 2000 കലാകാരന്മാർ ഒക്കെ അണിനിരക്കുന്ന മേളയിലെ മുഴുവൻ കവാടങ്ങളും 3 വർഷമായി നിർമ്മിക്കുന്നത് ടോമാർ ബില്ടിങ് കൺസ്ട്രക്ഷൻ ആണ് .
നൂതന ശൈലിയിലും കാഴ്ച ഭംഗിയിലും വേറിട്ട് നിൽക്കുന്ന ഈ നിർമ്മാണ ചാതുര്യം ദുബൈ പിന്നിട്ടു കൊച്ചിയിലെ ലുലു മാളിലും ദൃശ്യമാണ് . ഈ മനോഹാരിത അമേരികാൻ പവലിയനിലും സൃഷ്ട്ടിക്കാൻ ആണ് ടോമാർ ബിൽഡിങ് കൺസ്ട്രക്ഷൻ ശ്രമം നടത്തുന്നത് . അമേരിക്കയുടെ ഇമേജിന് ഇണങ്ങും വിധം തന്നെ സ്റ്റാളുകളും ഷോപ്പിങ് ഇടങ്ങളും ഈ പവലിയനിൽ ഉണ്ടാകും .
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ അമേരിക്കൻ പവലിയനിൽ സ്റ്റാൾ ആഗ്രഹിക്കുന്നവർ 00971556639901, 00971529115293 എന്നീ ഫോൺ നമ്പറുകളിലോ info@tomardubai.com എന്ന ഇവിലാസത്തിലോ ബന്ധപ്പെടണം.