- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാൻ ശ്രമം; യുഎഇയിൽ മലയാളി യുവതി കടലിൽ മുങ്ങിമരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശിനി റഫ്സ മഹ്റൂഫ്
ഉമ്മുൽഖുവൈൻ: യുഎഇയിൽ മലയാളി യുവതി കടലിൽ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ആണ് ഉമ്മുൽഖുവൈൻ കടലിൽ മുങ്ങിമരിച്ചത്. ഭർത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തിൽപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ്മാനിലാണ് റഫ്സയും കുടുംബവും താമസിക്കുന്നത്. ഷാർജ എത്തിസലാത്തിൽ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്സയുടെ ഭർത്താവ് മഹ്റൂഫ് പുള്ളറാട്ട്. എട്ടും നാലും വയസ്സുള്ള കുട്ടികളുണ്ട്.
Next Story