- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യാവകാശ പ്രവർത്തകർ ഇടപെട്ടു ; കുവൈറ്റിൽ വീട്ടുതടങ്കലിലായിരുന്ന വീട്ടമ്മയ്ക്കു മോചനം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീട്ടുതടങ്കലിലായിരുന്ന തിരുവനന്തപുരം സ്വദേശിനിക്ക് മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടലിലൂടെ അവസാനം മോചനമായി. രണ്ടു മാസം മുമ്പ് കുവൈറ്റിൽ എത്തപ്പെട്ട മാവിന്മൂട് കുമാരി വിലാസത്തിൽ ശ്രീകുമാരി (48)യെയാണ് മനുഷ്യാവകാശ പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ചത്. ഇവർ ഇപ്പോൾ കുവൈറ്റിൽ നിന്ന് മോചിതയായി നാട്ടിൽ എത്തിയി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീട്ടുതടങ്കലിലായിരുന്ന തിരുവനന്തപുരം സ്വദേശിനിക്ക് മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടലിലൂടെ അവസാനം മോചനമായി. രണ്ടു മാസം മുമ്പ് കുവൈറ്റിൽ എത്തപ്പെട്ട മാവിന്മൂട് കുമാരി വിലാസത്തിൽ ശ്രീകുമാരി (48)യെയാണ് മനുഷ്യാവകാശ പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ചത്. ഇവർ ഇപ്പോൾ കുവൈറ്റിൽ നിന്ന് മോചിതയായി നാട്ടിൽ എത്തിയിട്ടുണ്ട്.
രണ്ടു മാസം മുമ്പാണ് തിരുവനന്തപുരത്തുള്ള ഒരു ഏജന്റ് വഴി ശ്രീകുമാരി കുവൈറ്റിൽ എത്തുന്നത്. കുവൈറ്റിലേക്കുള്ള എമിഗ്രന്റ്‌സ് ക്ലിയറൻസ് ലഭിക്കാത്തതിനാൽ ഇവരെ ഏജന്റ് ശ്രീലങ്ക വഴിയാണ് കുവൈറ്റിലേക്ക് കടത്തിയതെന്ന് പറയപ്പെടുന്നു. ഓഫീസ് ജോലിക്കെന്നു പറഞ്ഞാണ് ശ്രീകുമാരിയെ ഏജന്റ് കുവൈറ്റിലെത്തിച്ചത്. എന്നാൽ ഇവിടെയെത്തിയപ്പോൾ ഇവരെ കൂട്ടിക്കൊണ്ടുപോയ മലയാളി പണം വാങ്ങി അറബ് സ്വദേശിക്കു വിറ്റതായാണ് ശ്രീകുമാരി പറയുന്നത്.
അറബി വീട്ടു ജോലിക്കായി ഇവരെ നിർബന്ധിച്ചതോടെ ശ്രീകുമാരി വിസമ്മതിക്കുകയായിരുന്നു. എന്നാൽ ക്രൂരമായ മർദനമായിരുന്നു ഇവർക്ക് തുടർന്ന് ഏൽക്കേണ്ടി വന്നത്. കുടുസുമുറിയിൽ ബിസ്‌ക്കറ്റും വെള്ളവും മാത്രം നൽകി ഇവർ പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് തീരെ അവശയായ ശ്രീകുമാരി ഈ വീട്ടിലെ തന്നെ മറ്റൊരു ജോലിക്കാരിയായ ഫിലിപ്പിനോ യുവതിയുടെ സഹായത്താൽ നാട്ടിലേക്ക് ഫോൺ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് മനുഷ്യാവകാശ പ്രവർത്തകനായ സുനിൽ കുമാർ ഇടപെടുന്നത്. കുവൈറ്റിലുള്ള ഏതാനും സുഹൃത്തുക്കളുടെ സഹായത്താൽ ശ്രീകുമാരിയെ ഇവിടെ നിന്നു മോചിപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിക്കു പരാതി നൽകുമെന്നു ശ്രീകുമാരി അറിയിച്ചിട്ടുണ്ട്.