ഷിക്കാഗോ: ഏപ്രിൽ നാലു മുതൽ ഷിക്കാഗോയിലെ അപ്പാർട്ട്‌മെന്റിൽ നിന്നും കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ഷിക്കാഗോ പുഴയിൽ കണ്ടെത്തി.  റോക്ക്‌ഫോർഡിൽ താമസിക്കുന്ന ഈനാശു കോലംകണ്ണിയുടേയും, ആലീസിന്റേയും പുത്രൻ ലിന്റോ (22)യുടെ മൃതദേഹമാണ് ഷിക്കാഗോ പുഴയിൽ നിന്നും കണ്ടെടുത്തത്. മൃതശരീരം ലിന്റോയുടേതാണെന്ന് പൊലീസും കുടുംബാംഗങ്ങളും തിരിച്ചറിഞ്ഞു.

ഷിക്കാഗോയിലെ അപ്പാർട്ട്‌മെന്റിൽ നിന്നും കാണാതായ ലിന്റോയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഒടുവിലാണ്, ദാരുണമായ മരണവാർത്ത കുടുംബാംഗങ്ങളെ പൊലീസ് അറിയിക്കുന്നത്. ഏപ്രിൽ 18-ന് ലിന്റോ മരിച്ചുവെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ലിന്റോയുടെ മാതാപിതാക്കളായ ഈനാശു കോലംകണ്ണി ഇരിഞ്ഞാലക്കുട അരിപ്പാലം സ്വദേശിയും, മാതാവ് ആലീസ് പോട്ട പുതുശേരി കുടുംബാംഗവുമാണ്. ഒമ്പതാം ഗ്രേഡിൽ പഠിക്കുന്ന അബിറ്റോ, കിന്റർഗാർഡനിൽ പഠിക്കുന്ന ബ്രജിത്ത് എന്നിവർ സഹോദരങ്ങളാണ്.

ലിന്റോയുടെ സംസ്‌കാര ശുശ്രൂഷകൾ ഷിക്കാഗോ ബെൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ  22-ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച്, ഹിൽസൈഡ് ഹോളിക്വീൻസ് സെമിത്തേരിൽ സംസ്‌കാരം നടത്തുന്നതാണ്.  2012 മുതൽ ലിന്റോ ഷിക്കാഗോ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു.  കൂടുതൽ വിവരങ്ങൾക്ക്: ഈനാശു 815 988 3360