ഈറോഡ്: ഐടി ജീവനക്കാരായ മലയാളി യുവാക്കൾ കാരണംപ്പാളയത്ത് കാവേരിനദിയിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി കിരൺ ബാബു(23), മലപ്പുറം പൊന്നാനി സ്വദേശി ഏതു(24) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ചെന്നൈയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ സഹജീവനക്കാരനായ ഈറോഡ് ചെന്നിമല സുരേന്ദ്രന്റെ വീട്ടിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു.

മൃതദേഹങ്ങൾ പെരുന്തുറ മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.