തിരുവനന്തപുരം: മലയാളികൾക്ക് ഗൾഫ് നാടുകളിലെ സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന പരാതികളും ആക്ഷേപങ്ങളും നിരവധി തവണ ഉയർന്നിരുന്നു. ചതിയിൽപെട്ട് മലയാളി പെൺകുട്ടികളും വഴിയാധാരമായി. ഷാർജയിലെ അന്താരാഷ്ട്ര സെക്‌സ് റാക്കറ്റിലെ മുഖ്യകണ്ണിയെന്ന് തിരുവനന്തപുരം സ്വദേശി യുവാവിനെതിരെ പരാതി. തിരുവനന്തപുരം കണിയാപുരം സ്വദേശി ഷാനവാസിന് എതിരെയാണ് അന്താരാഷ്ട്ര സെക്‌സ് റാക്കറ്റിന്റെ മുഖ്യഭാഗമായി പ്രവർത്തിക്കുന്നെന്ന പരാതി ഉയർന്നിരിക്കുന്നത്.

ഷാർജയിൽ ഇയാളുടെ റാക്കറ്റിൽ നിന്നും രക്ഷപെട്ട രണ്ട് മലയാളി പെൺകുട്ടികളാണ് ഷാനവാസിനെതിരെ പരാതി നൽകിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്കാണ് പെൺകുട്ടികൾ പരാതി നൽകിയിരിക്കുന്നത്. ഇയാൾ നേതാവായിട്ടുള്ള അന്താരാഷ്ട്ര സെക്‌സ് റാക്കറ്റിൽ നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള പെൺകുട്ടികൾ അകപ്പെട്ടിട്ടുള്ളതായും പെൺകുട്ടികൾ പരാതിയിൽ പറയുന്നു. വാഗ്ദാനങ്ങൾ നൽകി വലയിലാക്കിയ ശേഷം ബ്ലാക്ക്‌മെയിൽ ചെയ്ത് ഉപയോഗിക്കുന്ന രീതിയായിരുന്നു സംഘത്തിന്റേതെന്നും പരാതിയിൽ പറയുന്നു.

നിരവധി രാജ്യങ്ങളിലെ പെൺകുട്ടികളുമായി അടുപ്പത്തിലായിരുന്നു ഇയാളെന്നും ഇവരെയാണ് റാക്കറ്റിന്റെ ഭാഗമാക്കുന്നതെന്നും പരാതിക്കാർ പറയുന്നു. താൻ വിവാഹിതനാണെന്ന കാര്യം മറച്ച് വച്ചാണ് ഷാർജയിൽ ഇയാൾ പെൺകുട്ടികളുമായി അടുപ്പം സ്ഥാപിക്കുന്നത്. പിന്നീട് ഇവരോട് പ്രണയാഭ്യർഥന നടത്തി വശത്താക്കുകയും ലൈംഗികമായി ഉപയോഗിക്കുന്നതുമാണ് രീതി. പെൺകുട്ടികളുടെ നഗ്‌ന ചിത്രങ്ങളെടുത്ത് അത് കാണിച്ച് ഭീഷണിപ്പെടുത്തി വലയിലാക്കുന്ന രീതിയും ഇയാൾ സ്വീകരിച്ചിരുന്നു.

ഇൻഡോനേഷിയ, ഫിലിപ്പൈൻസ്, തായ്‌ലൻഡ്, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ നിരവധി രാജ്യങ്ങളിലെ പെൺകുട്ടികൾ ഇയാളുടെ വലയിൽ കുടങ്ങിയിട്ടുണ്ടെന്നും പരാതിക്കാർ പറയുന്നു. ഷാനവാസുമായി പരാതിക്കാരിൽ ഒരാൾ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു. അപ്പോഴാണ് ഇയാളുടെ കല്യാണം കഴിഞ്ഞതാണെന്നും നാട്ടിൽ ഭാര്യയുള്ളതായും പെൺകുട്ടി അറിയുന്നത്.

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകിയാണ് പെൺകുട്ടികളെ ഇയാൾ ഉപയോഗിച്ച് പോന്നത്. പെൺകുട്ടികളുമൊത്തുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഇവരെ ഭീഷണിപ്പെടുത്തുകയും പിന്നീട് മറ്റ് പലർക്കുമായി കാഴ്‌ച്ചവെക്കുന്നതുമായിരുന്നു ഇയാളുടെ രീതി. താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ വീഡിയോകൾ ഇന്റർനെറ്റിൽ പരത്തുമെന്നും ഭീഷണി മുഴക്കുന്നതാണെന്ന് രീതി.

പരാതിക്കാരിയായ പെൺകുട്ടി ഷാനവാസുമായി വിവാഹം നടത്താനിരുന്നതാണ്. ഇതിനിടയിലാണ് ഇയാൾ വിവാഹിതനാണെന്ന കാര്യം മനസ്സിലാക്കിയത്. പിന്നീട് ഇയാൾ വിവിധ രാജ്യങ്ങളിലെ പെൺകുട്ടികളുമായി നിൽക്കുന്ന അശ്ലീല ചിത്രങ്ങളും പെൺകുട്ടി കാണാനിടയായി. അതോടൊപ്പം തന്നെ ഇയാളുടെ ഫോണിലെ ചില മെസേജുകൾ പരിശോധിച്ചതിലൂടെ ഇയാൾ പെൺകുട്ടികളെ ആവിശ്യക്കാർക്ക് എത്തിച്ച് കൊടുത്തിരുന്നതായും പെൺകുട്ടിക്ക് മനസ്സിലായി.

തുടർന്നാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും മനസ്സിലാക്കിയതോടെ ഇയാളെ ഒരു പാഠം പഠിപ്പിക്കമമെന്നും തീരുമാനിച്ചത്. തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹറയ്ക്ക് പരാതി നൽകിയത്.