- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദൈവമാർഗം' തേടിപ്പോകുന്നത് മരണത്തിലേക്ക് അല്ലെങ്കിൽ യുദ്ധമുഖത്തേക്ക്; സ്വരാജ്യത്തിലേക്ക് അവർക്കു തിരിച്ചുവരവില്ല; വളപട്ടണത്തെ ദമ്പതികൾ രണ്ടു വർഷം മുമ്പു തുർക്കിയിലെത്തിയ ശേഷം വിവരമില്ല; മുൻഗാമികൾ ജീവിച്ചിരുപ്പുണ്ടോ എന്നുപോലും അറിയാതെ ഐസിസിലേക്ക് ആകർഷിക്കപ്പെടുന്നവർ നിരവധി
കാസർഗോഡ്: ഐസിസിലോ അൽ ഖായിദയിലോ ചേരുന്നവർക്ക് ഒരു തിരിച്ചുവരവ് അസാധ്യമാണ്. ഒന്നുകിൽ മരണത്തിലേക്ക് അല്ലെങ്കിൽ യുദ്ധമുഖത്തേക്ക്. രണ്ടായാലും അവർക്ക് ഇനി സ്വരാജ്യത്തേക്ക് വരാനാകില്ല. ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പേ അപകടസാധ്യതയും ഏറെയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഭീകരസംഘടനയായ ഐസിസ് അവരുടെ വെബ്‌സൈറ്റുകൾ വഴിയാണ് യുവാക്കളെ പുതിയ രാജ്യത്തേക്ക് ആകർഷിക്കുന്നത്. 'ഡഹേഷ് ' എന്ന പേരിൽ അറബി ഭാഷയിലുള്ള സൈറ്റ് ഇപ്പോഴും പ്രവർത്തനസജ്ജമാണ്. യുവാക്കളെ ഐസിസിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സൈറ്റ് പ്രവർത്തിക്കുന്നതു തന്നെ. ഐസിസ് എന്ന ഭീരകരവാദപ്രവർത്തനത്തിന്റെ വക്താവ് അബു മുഹമ്മദുൽ അഭിനാനി 2014 ജൂൺ 29 ന് ലോകത്തിനു മുമ്പാകെ ഇസ്ലാമിക് ഖിലാഫത്ത് പുനഃസ്ഥാപിക്കപ്പെട്ടതായി പ്രസ്താവിച്ചു. അടുത്ത ദിവസം തന്നെ പുതിയ ഖലീഫയായി അബൂബക്കർ അൽ ബാഗ്ദാദി സ്വയം പ്രഖ്യാപിച്ച് സ്ഥാനമേൽക്കുകയും ചെയ്തു. ഇതോടെയാണ് ഐസിസ് എന്ന പ്രസ്ഥാനം ആഗോള ഭീകരസംഘടനയായി വളർന്നത്. 2012 ൽ അന്താരാഷ്ട്ര തീവ്രവാദബന്ധമുള്ള ഒരാൾ മാത്രമേ കേരളത്തിലുണ്ടായിരുന
കാസർഗോഡ്: ഐസിസിലോ അൽ ഖായിദയിലോ ചേരുന്നവർക്ക് ഒരു തിരിച്ചുവരവ് അസാധ്യമാണ്. ഒന്നുകിൽ മരണത്തിലേക്ക് അല്ലെങ്കിൽ യുദ്ധമുഖത്തേക്ക്. രണ്ടായാലും അവർക്ക് ഇനി സ്വരാജ്യത്തേക്ക് വരാനാകില്ല. ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പേ അപകടസാധ്യതയും ഏറെയാണ്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഭീകരസംഘടനയായ ഐസിസ് അവരുടെ വെബ്‌സൈറ്റുകൾ വഴിയാണ് യുവാക്കളെ പുതിയ രാജ്യത്തേക്ക് ആകർഷിക്കുന്നത്. 'ഡഹേഷ് ' എന്ന പേരിൽ അറബി ഭാഷയിലുള്ള സൈറ്റ് ഇപ്പോഴും പ്രവർത്തനസജ്ജമാണ്. യുവാക്കളെ ഐസിസിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സൈറ്റ് പ്രവർത്തിക്കുന്നതു തന്നെ.
ഐസിസ് എന്ന ഭീരകരവാദപ്രവർത്തനത്തിന്റെ വക്താവ് അബു മുഹമ്മദുൽ അഭിനാനി 2014 ജൂൺ 29 ന് ലോകത്തിനു മുമ്പാകെ ഇസ്ലാമിക് ഖിലാഫത്ത് പുനഃസ്ഥാപിക്കപ്പെട്ടതായി പ്രസ്താവിച്ചു. അടുത്ത ദിവസം തന്നെ പുതിയ ഖലീഫയായി അബൂബക്കർ അൽ ബാഗ്ദാദി സ്വയം പ്രഖ്യാപിച്ച് സ്ഥാനമേൽക്കുകയും ചെയ്തു. ഇതോടെയാണ് ഐസിസ് എന്ന പ്രസ്ഥാനം ആഗോള ഭീകരസംഘടനയായി വളർന്നത്.
2012 ൽ അന്താരാഷ്ട്ര തീവ്രവാദബന്ധമുള്ള ഒരാൾ മാത്രമേ കേരളത്തിലുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് നൂറുകണക്കിനു പേർ ഐസിസിലും അൽഖായ്ദയിലും ചേരാനുള്ള വഴിയിലാണ്. 'നരകത്തിൽ നിന്നും സ്വർഗരാജ്യത്തെത്തി, ഇനി തങ്ങളെ അന്വേഷിക്കേണ്ട..' എന്നാണ് കാസർഗോഡ് തൃക്കരിപ്പൂരിലെ ഐസിസിൽ ചേർന്ന രണ്ടു യുവാക്കൾ വാട്‌സ് ആപ്പ് വഴി വീട്ടുകാർക്ക് അയച്ച സന്ദേശം. കഴിഞ്ഞ പെരുന്നാളിനു തലേദിവസമായിരുന്നു ഈ സന്ദേശം. തങ്ങൾ ഇസ്ലാമിക് സ്‌റ്റേറ്റ്‌സിൽ എത്തിയെന്നും ഇവർ അവകാശപ്പെടുന്നു. പടന്നയിലെ അഞ്ചു സ്ത്രീകളടക്കം പതിനഞ്ചു പേരാണ് വിവിധ കാരണങ്ങൾ പറഞ്ഞ് നാടുവിട്ടത്. അബ്ദുൾ റാഷിദ് , ഇയാളുടെ ഭാര്യ ആയിഷ, ഡോ. ഇജാസ്, ഭാര്യ ഡോ. ജസീല, ശിഹാസ്, ഭാര്യ അജ്മല, ഹഫീസുൽ, അഷ്ഫാക്ക്, മർവാൻ, മർഷാദ്, ഫിറോസ് എന്നിവരാണ് വിവിധ ആവശ്യങ്ങൾ പറഞ്ഞ് തൃക്കരിപ്പൂർ വിട്ടത്. സിറിയ, ഇസ്രയേൽ, ഇറാഖ്, തുർക്കി, എന്നീ രാജ്യങ്ങളിലാണ് ഇവരുള്ളതെന്ന് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
തൃക്കരിപ്പൂർ പടന്നയിലെ അബ്ദുൾ റഷീദും ഡോ. ഇജാസുമാണ് കാസർഗോഡ് സംഘത്തെ ഐസിസിലേക്ക് നയിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ 15 പേരെയാണ് പ്രാർത്ഥനക്ക് പോകുന്നുവെന്ന് ബന്ധുക്കളെ ധരിപ്പിച്ച് സ്ഥലം വിട്ടത്. ആദ്യം ഈജിപ്തിലും തുടർന്ന് സിറിയയിലും ഇവർ എത്തിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഡോ. ഇജാസ് നേരത്തെ കോഴിക്കോട് ജില്ലയിൽ പ്രാക്ടീസ് ചെയ്തുവരവേയാണ് ജിഹാദി പ്രസ്ഥാനവുമായി അടുത്തതെന്ന് സൂചനയുണ്ട്. ഇജാസിന്റെ സഹോദരനെയും അയാളുടെ ഭാര്യയേയും ഇയാൾ തന്നെയാണ് ഐസീസിലേക്ക് അടുപ്പിച്ചത്.
വിശുദ്ധയുദ്ധത്തിന്റേയും സ്വർഗ്ഗരാജ്യത്തിന്റേയും പേരിൽ തുർക്കി വഴി സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ തന്നെ അപകടത്തിൽപ്പെടാനുള്ള സാധ്യതയും വർദ്ധിച്ചിരിക്കയാണ്. ഐസിസിലെത്തുന്നവർ യഥാർത്ഥത്തിൽ ത്രിമുഖയുദ്ധത്തെ നേരിടേണ്ടി വരുന്നു. അൽ ഖായ്ദയും ഇസ്ലാമിക് സ്‌റ്റേറ്റും അവിടെ പരസ്പരം ഏറ്റുമുട്ടുകയാണ്. സിറിയൻ ഗവൺമെന്റിന്റെ സേനയുമായും ഐസിസ് യുദ്ധത്തിലാണ്. അതിനു പുറമേ ലോകരാജ്യങ്ങളൊട്ടാകെ ഐസിസിനെതിരെ തിരിഞ്ഞിട്ടുമുണ്ട്. ദൈവരാജ്യമെന്ന മോഹനവലയത്തിൽപ്പെട്ട് അപകടത്തിൽപ്പെടുകയാണ് മലയാളികൾ.
ബാഗ്ദാദ് ഖിലാഫത്ത് പ്രഖ്യാപനത്തിന്റെ ആവേശത്തിൽ അടിമപ്പെട്ടാണ് യുവാക്കൾ സ്വരാജ്യം വിട്ട് വിശുദ്ധയുദ്ധത്തിൽ അണിചേരുന്നത്. അവിടെയെത്തുന്ന മുറക്ക് ഓരോ പൗരനിലും ജിഹാദ് സന്ദേശം അടിച്ചേൽപ്പിക്കും. ഐസിസ് പടയിലേക്ക് പ്രവേശനം ലഭിച്ചാൽ ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും അവസരമുണ്ട്. ഡോക്ടർമാരും എഞ്ചിനീയർമാരും വിദേശ രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നുമുണ്ട്. എന്നാൽ എത്ര പേർ ഇന്ന് ജീവിച്ചിരിപ്പുണ്ടെന്ന് ആർക്കുമറിയില്ല. ടർക്കി വിട്ടാൽ എല്ലാവരും വീട്ടുകാരെ വിളിച്ചു പറയുന്നത് ഒരേ വാക്യത്തിൽ. ഞങ്ങൾ ദൈവമാർഗത്തിലേക്ക് പോവുകയാണ്. അതോടെ അവരുടെ വീടുമായുള്ള ബന്ധം നിലയ്ക്കും. കണ്ണൂർ വളപട്ടണത്തെ ഒരു ദമ്പതികൾ രണ്ടുവർഷം മുമ്പ് തുർക്കിയിലെത്തിയിരുന്നു. ഇപ്പോൾ അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. മുൻഗാമികൾ ജീവിച്ചിരിപ്പുണ്ടെന്ന് പോലുമറിയാതെ മലയാളികൾ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുകയാണ്.