- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ കാണാതായ മലയാളിയുടെ ജഡം കാറിനുള്ളിൽ; ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതാണെന്ന് പൊലീസ് നിഗമനം
മസ്‌കറ്റ്: രണ്ടു ദിവസം മുമ്പ് കാണാതായ മലയാളിയെ കാറിൽ മരിച്ചനിലയിൽ കണ്ടത്തെി. കൊല്ലം കൊട്ടാരക്കര കലയപുരം ആലുംവിള വീട്ടിൽ ജേക്കബ് ജോണിന്റെ (41) മൃതദേഹം ആണ് റൂവി ആർ.ഒ.പി ബിൽഡിങ്ങിന് എതിർവശത്തെ താമസസ്ഥലത്തിന് സമീപത്തെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട സ്വന്തം കാറിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ
മസ്‌കറ്റ്: രണ്ടു ദിവസം മുമ്പ് കാണാതായ മലയാളിയെ കാറിൽ മരിച്ചനിലയിൽ കണ്ടത്തെി. കൊല്ലം കൊട്ടാരക്കര കലയപുരം ആലുംവിള വീട്ടിൽ ജേക്കബ് ജോണിന്റെ (41) മൃതദേഹം ആണ് റൂവി ആർ.ഒ.പി ബിൽഡിങ്ങിന് എതിർവശത്തെ താമസസ്ഥലത്തിന് സമീപത്തെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട സ്വന്തം കാറിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്.
ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അസൈബയിലെ ഇന്റർനാഷനൽ ഹെവി എക്യുപ്‌മെന്റ്‌സിൽ സീനിയർ അക്കൗണ്ടന്റായിരുന്ന ജേക്കബ് ജോർജിനെ ബുധനാഴ്ച മുതൽ കാണാനില്ലെന്ന് ഭാര്യ പ്രെറ്റി പൊലീസിൽ പരാതി നൽകിയിരുന്നു. ഓഫിസിൽനിന്ന് ബാങ്കിലേക്ക് പോയ ജേക്കബ് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എത്തുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എത്താതിരുന്നതിനെ തുടർന്ന് ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. വെള്ളിയാഴ്ച രാവിലെ കാർ നിർത്തിയിട്ട സ്ഥലത്തിന് സമീപമുള്ള താമസക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
മൃതദേഹം പൊലീസ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ പ്രെറ്റി ഖൗല ആശുപത്രിയിൽ നഴ്‌സാണ്. ദാർസൈത്ത് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ മേഘയും മിലനുമാണ് മക്കൾ.