കുവൈറ്റിലെ മലയാളി ദമ്പതികളുടെ ഏഴര മാസം പ്രായമുള്ള കുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചു. ഡേകെയറിൽ വെച്ച് ഭക്ഷണം നൽകവേയാണ് കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയും മരണം സംഭവിക്കുകയും ചെയ്തത്.

മലയാളി ദമ്പതികളുടെ മകൾ ആൻഡ്രിയ മരിയ സാബി (ഏഴര മാസം) ആണു മരിച്ചത്. പിതാവ് എറണാകുളം രായമംഗലം സ്വദേശിയും ബദർ അൽ മുല്ല കമ്പനി ഉദ്യോഗസ്ഥനുമായ അറയ്ക്കൽ സാബി മാത്യുവാണ്. മാതാവ് ജഹ്റ ആശുപത്രി സ്റ്റാഫ് നഴ്‌സ് ജോബ.

ഇരുവരും ജോലിക്കായി പോകുമ്പോൾ കുഞ്ഞിനെ ഡേകെയറിലാക്കുകയാണ് പതിവ്. പതിവ് പോലെ ഡേകെയറിൽ ആക്കിയ കുഞ്ഞിന് ഉച്ച ഭക്ഷണം കൊടുക്കുമ്പോഴാണ് തൊണ്ടയിൽ കുരുങ്ങിയത്. ഉടനടി ആശുപ്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.