തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി സഹായ അഭ്യർത്ഥിച്ച് ഒരു പ്രവാസി, വീഡിയോയിലാണ് താൻ മരുഭൂമിയിലാണ് ഉള്ളത് എന്നും തന്നെ സഹായിക്കാൻ ആരുമില്ലെന്നും ആത്മഹത്യയുടെ വക്കിലാണ് താൻ ഉള്ളതെന്നും കാണിച്ച് വീഡിയോ എടുത്തത്. അറബി തന്നെ തിരിഞ്ഞ് നോക്കുന്നില്ല എന്നും ഇത് ആരേലും കാണുന്നുണ്ടെങ്കിൽ പ്രവാസി സംഘടനകളെ അറിയിച്ച് തന്നെ കയറ്റി വിടാൻ ദയവുണ്ടാകണമെന്നും അപേക്ഷിക്കുന്നുണ്ട്. താൻ കൊല്ലത്ത് മയ്യനാട് എന്ന സ്ഥലത്തെ സ്വദേശിയാണ് എന്നും തന്നെ അമ്മാവനാണ് ഇവിടെ എത്തിച്ചത് എന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.

യുവാവ് പറയുന്നതിങ്ങനെ...

എന്റെ നാട് കൊല്ലത്ത് മയ്യനാട് എന്ന സ്ഥലത്താണ് എനിക്ക് ഒരു അമ്മയും അനിയനുമാണുള്ളത്, അച്ഛൻ മരിച്ച് പോയി. എന്റെ മാമനാണ് മസ്‌കറ്റിലൊരു വിസ തന്ന് എന്നെ ഇവിടെ കയറ്റി വിട്ടത്. ഇവിടെ ഇപ്പോൾ ആറേഴ് മാസമായി ജോലിയില്ല, ശമ്പളമില്ലാതേയും വല്ലാത്ത അവസ്ഥയിലാണ് ഞാനുള്ളത്. എന്നെ എങ്ങനെയെങ്കലും നാട്ടിൽ കയറ്റി വിടാൻ പറ്റുമെങ്കിൽ പ്രവാസി സംഘടനകൾ സഹായിക്കണം. കിടക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയിലാണ് ഞാനുള്ളത്. മരുഭൂമിയിലാണ് ഞാനുള്ളത്, അറബിയാണേൽ തിരിഞ്ഞ് നോക്കുന്നില്ല. എന്നെ ഒരു സഹോദരനെപ്പോലെ കണ്ട് എന്ന കയറ്റി വിടാൻ ദയവുണ്ടാകണം. എനിക്ക് വേറൊരു ഗതിയില്ല. ഒരു മേസ്തിരിപ്പണിക്കായിട്ടാണ് ഞാൻ വന്നത്. ഇപ്പോൾ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ് ഞാനുള്ളത്. കൂട്ടുകാരാണ് എന്നെ ഇത്രയും നാൾ സഹായിച്ചത്.

ഇതുമായി ബന്ധപ്പെട്ട് പ്രവാസി സംഘടനകൾ അന്വേഷണത്തിലാണ്. ഇതിനിടയിൽ യുവാവിനെ അറിയുന്ന മയ്യനാടുള്ള ആളുകളുമായി സംസാരിച്ചിട്ടുണ്ടെന്ന് ചില സംഘടനാ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. യുവാവ് അൽ കാമിൽ എന്ന സ്ഥലത്താണ് ഉള്ളത് എന്നാണ് ഇവർക്ക ലഭിച്ച സൂചന.ഇയാളെ നാട്ടിലെത്തിക്കുവാനുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണെന്നും ചില സംഘടനകൾ വെളിപ്പെടുത്തുന്നു.

എന്നാൽ ഈ യുവാവിന്റെ വീഡിയോയുടെ ആധികാരികത പലരും ചോദ്യം ചെയ്യുകയാണ്. യുവാവ് നാട്ടിലെ സാമൂഹ്യ വിരുദ്ധൻ ആണെന്നും വധശ്രമ കേസിൽ പ്രതി ആയപ്പോൾ ആണ് നാട് വിട്ടതാണെന്നും പറയപ്പെടുന്നു. ഇതിനെക്കുറിച്ച് പ്രവാസി സംഘടനകൾ അന്വേഷിച്ചെന്നും അപ്പോഴാണ് പറഞ്ഞ എല്ലാം കള്ളം ആണെന് മനസിലായതെന്നും ചിലർ പറയുന്നു.

ഇയാൾ നാട്ടിലെ ഒരു പ്രധാന സാമൂഹിക വിരുദ്ധനായിരുന്നും കയ്യിൽ ഇല്ലാത്ത തരികിട ഒന്നും ഇല്ലെന്നും മോഷണ കേസ്,ക്രിമിനൽ കേസ് പിന്നെ ഒരു വധശ്രമ കേസിൽ പ്രതി ആയപ്പോൾ ആണ് നാട് വിട്ടതാണെന്നും പറയുന്നു. .ഇയാൾ സമൂഹത്തെ വിഢിയാക്കുകയാണെന്നും ചിലർ പറയുന്നുണ്ട്.