പുനലൂർ: ദക്ഷിണാഫ്രിക്കയിലെ മൊസാംബിക്കിൽ മലയാളി എൻജിനീയർ കൊല്ലപ്പെട്ടത് കവർച്ചാ ശ്രമത്തിന് ഇടയെന്ന് സൂചന. ദേശീയ ഡാം സുരക്ഷാ അഥോറിറ്റി അംഗവും ജലവിഭവ വകുപ്പ് മുൻ റിട്ട. അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗം ചീഫ് എൻജിനീയറുമായ പുനലൂർ തൊളിക്കോട് മുളന്തടം പാർവ്വതി കോട്ടേജിൽ എൻ. ശശി (64)യാണ് കൊല്ലപ്പെട്ടതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്. ദക്ഷിണാഫ്രിക്കയിലെ മുസാംബിക് ഹിമായിയോയിലാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രണ്ടു പേരും കവർച്ചാ ശ്രമത്തിനിടെ കൊല്ലപ്പെട്ടു.

താമസസ്ഥലത്ത് ശനിയാഴ്ച രാവിലെയുണ്ടായ കവർച്ച ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായതും ശശിയുടെ ജീവൻ നഷ്ടമായതുമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. എന്നാൽ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കവർച്ചാ സംഘത്തിന്റെ ആക്രമണത്തിനിടെയാണ് ശശി കൊല്ലപ്പെട്ടത് എന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.

അക്രമത്തിനിടെയുണ്ടായ ഹൃദയാഘാതമാണോ അക്രമികളെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ പരിക്കാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷമേ വ്യക്തമാകൂ. അക്രമികളുടെ വെടിവെപ്പിൽ മരിച്ചെന്നാണ് ബന്ധുക്കൾക്ക് ആദ്യം ലഭിച്ച വിവരം. എന്നാൽ, സ്ഥലത്ത് വെടിവെപ്പ് നടന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് പിന്നീട് അറിയിച്ചു. ജലസേചനപദ്ധതികളുമായി ബന്ധപ്പെട്ട് മൂന്നുവർഷമായി ശശി മൊസാംബിക്കിലാണ്.

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊച്ചി ആസ്ഥാനമായ വാസ്‌കോസ് കമ്പനി ലിമിറ്റഡിന്റെ പ്രൊജക്ട് ടീം മാനേജരായിരുന്നു ശശി. ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ഏറെക്കാലമായി മുസാംബിക്കിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വർഷമാണ് നാട്ടിലെത്തി മടങ്ങിയത്. സംഭവം നടന്ന സ്ഥലത്ത് നാലു പേരെ വ്യത്യസ്ത മുറികളിൽ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ കയ്യിലും മുറികളിലുമുണ്ടായ സാധന സാമഗ്രികൾ കവർച്ച ചെയ്ത നിലയിലാണ്. വെള്ളിയാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്.

ജലസേചനപദ്ധതികളുമായി ബന്ധപ്പെട്ട്, കൊച്ചി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രതിനിധിയായാണ് മൂന്നുവർഷം മുമ്പ് ശശി മൊസാംബിക്കിലേക്ക് പോയത്. മൊസാംബിക്കിലെ ഷിമോയിയോയിലാണ് അവസാനം ജോലി ചെയ്തുവന്നത്. ജൂണിൽ കരാർ തീർത്ത് മടങ്ങാനിരിക്കുകയായിരുന്നു. മൂന്നുമാസം മുമ്പ് നാട്ടിൽ വന്നിരുന്നു.

പ്രഗല്ഭനായ എൻജിനിയറായിരുന്ന ശശി, കല്ലട ജലസേചനപദ്ധതി (കെ.ഐ.പി.) യുടേയും വകുപ്പിന്റെ തന്നെ ഡിസൈനിങ് വിഭാഗമായ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡിന്റേ (ഐ.ഡി.ആർ.ബി.)യും ചീഫ് എൻജിനിയറായി പ്രവർത്തിച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി രൂപവത്കരിച്ച പാനലിലും അംഗമായിരുന്നു. എട്ടുവർഷം മുമ്പാണ് ജലസേചന വകുപ്പിൽനിന്ന് വിരമിച്ചത്.

കുടുതൽ വിവരങ്ങൾ ലഭിക്കാനായി ബന്ധുക്കൾ ദക്ഷിണാഫ്രിക്കൻ അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണ്. ഒരു വർഷം മുമ്പ് ശശി നാട്ടിലത്തെിയിരുന്നു. കമ്പനിയുടെ മൂന്നു പ്രതിനിധികൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്. എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖാന്തരം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം വെള്ളിയാഴ്ചയോടെ നാട്ടിലത്തെിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഭാര്യ: ചന്ദ്രമതി. മക്കൾ: ശ്യാം, ശരത് (ഡൽഹി). മരുമകൾ: സ്മിത.