- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയിൽ താമസിക്കുന്ന ജയദേവൻ എന്തിനു മഹാബലിപുരത്തു പോയി; തിരിച്ചറിയാത്തവിധം കത്തിക്കരിയുന്നതുവരെ കാറിൽനിന്ന് ആർക്കും പുറത്തുകടക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ട്; അഞ്ചുമാസം മുമ്പു വിവാഹിതയായ മകൾ ഭർത്താവിനെ വിട്ട് എന്തിനു വീട്ടിലേക്കു വന്നു? ദുരൂഹതകൾ മാത്രമെന്നു തമിഴ്‌നാട് പൊലീസും
ചെന്നൈ: മഹാബലിപുരത്ത് കാർ കത്തി മലയാളി കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹതകൾ മാത്രം. സംഭവത്തിൽ കൊലപാതക സാധ്യത തള്ളാനാവില്ലെന്നു തമിഴ്‌നാട് പൊലീസും വ്യക്തമാക്കി. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പാലക്കാട് സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസവുമായ പാലക്കാട് പട്ടഞ്ചേരി ചങ്ങംവീട്ടിൽ ജയദേവൻ (55), ഭാര്യ രമാദേവി (49), മകൾ ദിവ്യശ്രീ (24) എന്നിവർ മഹാബലിപുരത്തിനടുത്ത് മനമൈ ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിൽ കാർ കത്തി മരിച്ചത്. ആരെയും തിരിച്ചറിയാത്ത വിധം കത്തിച്ചാമ്പലായിരുന്നു. പലപല സംശയങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്. നിർത്തിയിട്ട കാറാണ് കത്തിനശിച്ചതെന്നതുതന്നെ പ്രധാനം. എസിയുടെ ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ, നിർത്തിയിട്ട കാർ കത്തുമ്പോൾ ഉള്ളിലുണ്ടായിരുന്ന മൂന്നുപേർക്കും എന്തുകൊണ്ട് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന ചോദ്യം ബാക്കിയായി അവശേഷിക്കുന്നു. മനമൈ ഗ്രാമത്തിൽ കെട്ടിടം നിർമ്മിക്കാനായി അളന്നുതിരിച്ചിട്ട സ്ഥലത്താണ് മൂവരും കാറിനുള്ളിൽ കത്തിയമർന്നത്. ഏറെക്കാലമായി ചെന്നൈയിൽ താമസിക്കുന്ന
ചെന്നൈ: മഹാബലിപുരത്ത് കാർ കത്തി മലയാളി കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹതകൾ മാത്രം. സംഭവത്തിൽ കൊലപാതക സാധ്യത തള്ളാനാവില്ലെന്നു തമിഴ്‌നാട് പൊലീസും വ്യക്തമാക്കി. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പാലക്കാട് സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസവുമായ പാലക്കാട് പട്ടഞ്ചേരി ചങ്ങംവീട്ടിൽ ജയദേവൻ (55), ഭാര്യ രമാദേവി (49), മകൾ ദിവ്യശ്രീ (24) എന്നിവർ മഹാബലിപുരത്തിനടുത്ത് മനമൈ ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിൽ കാർ കത്തി മരിച്ചത്. ആരെയും തിരിച്ചറിയാത്ത വിധം കത്തിച്ചാമ്പലായിരുന്നു.
പലപല സംശയങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്. നിർത്തിയിട്ട കാറാണ് കത്തിനശിച്ചതെന്നതുതന്നെ പ്രധാനം. എസിയുടെ ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ, നിർത്തിയിട്ട കാർ കത്തുമ്പോൾ ഉള്ളിലുണ്ടായിരുന്ന മൂന്നുപേർക്കും എന്തുകൊണ്ട് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന ചോദ്യം ബാക്കിയായി അവശേഷിക്കുന്നു. മനമൈ ഗ്രാമത്തിൽ കെട്ടിടം നിർമ്മിക്കാനായി അളന്നുതിരിച്ചിട്ട സ്ഥലത്താണ് മൂവരും കാറിനുള്ളിൽ കത്തിയമർന്നത്. ഏറെക്കാലമായി ചെന്നൈയിൽ താമസിക്കുന്ന ജയദേവനും കുടുംബവും വീടുവയ്ക്കാൻ ആലോചിച്ചിരുന്നു. ഇതിനായി വാങ്ങിയ സ്ഥലത്താണോ സംഭവമെന്നു സംശയിക്കുന്നുണ്ട്.
കാറിനുള്ളിൽ കത്തിയമർന്ന മൂന്നുപേരെയും ബംഗളുരുവിൽനിന്നെത്തിയ രമാദേവിയുടെ സഹോദരൻ മോതിരം കണ്ടാണു തിരിച്ചറിഞ്ഞത്. ചെന്നൈ ക്രോംപേട്ടിലാണ് ജയദേവൻ താമസിച്ചിരുന്നത്. മകൾ ദിവ്യശ്രീയുടെ വിവാഹം അഞ്ചുമാസം മുമ്പായിരുന്നു. കരസേനാംഗമായ ശരതാണ് ഭർത്താവ്. കുറച്ചുനാൾ ഡൽഹിയിൽ ശരതിനൊപ്പം താമസിച്ച ദിവ്യശ്രീ ചെന്നൈയിലേക്കു മടങ്ങിവന്നിരുന്നു. ഇതെന്തുകൊണ്ടാണെന്നും ബന്ധുക്കൾക്ക് അറിയില്ല. ചെന്നൈയിൽനിന്ന് എഴുപതു കിലോമീറ്റർ അകലെയാണ് മനമൈ. ഇവിടെ ഇവർ സ്ഥലം നോക്കുന്നതായി ബന്ധുക്കൾക്കൊന്നും അറിവില്ല. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും ആരും കരുതുന്നില്ല.
മനമൈയിലെ കെട്ടിടം നിർമ്മിക്കാൻ അളന്നു തിരിച്ചിട്ട സ്ഥലത്തേക്ക് എന്തിനാണ് ഇവർ എത്തിയതെന്നും കണ്ടെത്തിയാലേ സംഭവത്തിന്റെ നിജസ്ഥിതി മനസിലാകൂ. ശനിയാഴ്ച രാത്രി ഇവർ കാറെടുത്തു പുറത്തേക്കു പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. സംഭവത്തിൽ ദുരൂഹത ഉള്ളതായാണ് മഹാബലിപുരം പൊലീസിന്റെയും നിഗമനം. സാധാരണ പുറത്തുപോകുമ്പോൾ എങ്ങോട്ടാണു പോകാറുള്ളതെന്നും എപ്പോൾ മടങ്ങിവരുമെന്നും അയൽവാസികളോടു പറയാറുണ്ട്. എന്നാൽ ശനിയാഴ്ച ആരോടും ഇങ്ങനെയൊന്നും പറഞ്ഞിരുന്നില്ല.
ജയദേവനും കുടുംബവും മരിച്ചെന്ന വാർത്ത വിശ്വസിക്കാനാവാതെ പാലക്കാട്ടെ ബന്ധുക്കൾ
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലായിരുന്നു ജയദേവനു ജോലി. കുറച്ചു മാസം മുമ്പ് ജോലി വിട്ട് ചില ഓൺലൈൻ ജോലികളുമായി വീട്ടിൽതന്നെയായിരുന്നു ജയദേവൻ. അപകട വിവരമറിഞ്ഞ് ബന്ധുക്കൾ ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്. മൂവരും മരിച്ചെന്ന വാർത്ത വിശ്വസിക്കാനാവാത്ത നിലയിലാണ് ബന്ധുക്കൾ. ജയദേവന്റെ സഹോദരന്മാരായ സുകുമാരനും മുരളീധരനുമാണ് ചെന്നൈയിലേക്കു തിരിച്ചിരിക്കുന്നത്.
പട്ടഞ്ചേരി ചങ്ങംവീട്ടിൽ പരേതരായ സരസ്വതി അമ്മയുടെയും ബാലകൃഷ്ണൻ നായരുടെയും മകനാണ് ജയദേവൻ. കണ്ണനെന്നാണ് നാട്ടുകാരും വീട്ടുകാരും വിളിച്ചിരുന്നത്. പട്ടഞ്ചേരി ധനലക്ഷ്മി നിവാസിൽ പരേതനായ ചുങ്കത്തു കരുണാകരൻനായരുടെയും ബേബിയുടെയും മകളാണ് രമാദേവി. പഠനശേഷം ജോലി തേടി ചെന്നൈയിലെത്തിയ ജയദേവൻ അവിടെ സ്ഥിര താമസമാക്കുകയായിരുന്നു. ക്രോംപേട്ട് അരുൾ മുരുകൻ രാമമൂർത്തി നഗറിലെ ദേവികൃപയിലായിരുന്നു താമസം.
ജയദേവന്റെ സഹോദരന്മാരായ തങ്കസാമി, ദേവദാസ് എന്നവരാണ് ജയദേവന്റെ മറ്റു സഹോദരന്മാർ. പട്ടഞ്ചേരിയിലെ തറവാട് കൈമാറിപ്പോയെങ്കിലും വിശേഷാവസരങ്ങളിൽ ജയദേവനും കുടുംബവും പാലക്കാട്ടു വരുമായിരുന്നു.