- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജേഷും മൃദുലയും ആത്മഹത്യ ചെയ്തത് ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട്; രണ്ടു വയസ്സുള്ള മകന്റെ രക്ഷപ്പെടൽ അൽഭുതകരം; കുറ്റ്യാടിക്കാരുടെ ഒമാനിലെ മരണത്തിൽ ദുരൂഹത ഏറെ
മസ്‌ക്കറ്റ്: വിജേഷും മൃദുലയും ആത്മഹത്യ ചെയ്തത് ശരീരത്തിലൂടെ സ്വയം വൈദ്യുതി കടത്തിവിട്ടെന്ന് ഒമാൻ പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോസ്റ്റ്‌മോർട്ടം വേണമെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതിലൂടെ മാത്രമേ മരണത്തിലെ ദൂരൂഹത മാറൂയെന്നാണ് പൊലീസിന്റെ നിലപാട്. മെയിൻ സ്വിച്ചിൽനിന്നുള്ള വയർ ദേഹത്ത് ചുറ്റിയ നിലയിലായിരുന്നു
മസ്‌ക്കറ്റ്: വിജേഷും മൃദുലയും ആത്മഹത്യ ചെയ്തത് ശരീരത്തിലൂടെ സ്വയം വൈദ്യുതി കടത്തിവിട്ടെന്ന് ഒമാൻ പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോസ്റ്റ്‌മോർട്ടം വേണമെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതിലൂടെ മാത്രമേ മരണത്തിലെ ദൂരൂഹത മാറൂയെന്നാണ് പൊലീസിന്റെ നിലപാട്. മെയിൻ സ്വിച്ചിൽനിന്നുള്ള വയർ ദേഹത്ത് ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടത്തെിയത്. രണ്ട് വയസ്സുള്ള ഇവരുടെ മകൻ ദീപാനന്ദ് സംഭവത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
ഒമാനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വിജേഷിനേയും ഭാര്യയേയും ആത്മഹത്യ ചെയ്ത നിലയിൽ ജിഫ്‌നൈനിലെ താമസ സ്ഥലത്താണ് കണ്ടെത്തിയത്. പറയത്തക്ക സാമ്പത്തിക പ്രതിസന്ധിയൊന്നും കുടുംബത്തിന് ഉണ്ടായിരുന്നതായി ബന്ധുക്കൾക്കും അറിയില്ല. ഇടയ്ക്ക് തലവേദന കലശലായതിനെത്തുടർന്ന് വിജേഷ് നാട്ടിലേയ്ക്ക് പോയിരുന്നു. എന്നാൽ പിന്നീട് രോഗത്തെപ്പറ്റി അന്വേഷിച്ച സഹോദരനോട് പോലും ഒന്നും പറയാൻ വിജേഷ് തയ്യാറായിരുന്നില്ല. വിജേഷിന് എന്തെങ്കിലും അസുഖമുണ്ടായിരിക്കാമെന്നും അതാകും മരണത്തിന് കാരണമെന്നുമാണ് വിലയിരുത്തലുകൾ. എങ്കിലും ആർക്കും ആത്മഹത്യയിൽ ഒരു വ്യക്തതയും വന്നിട്ടില്ല.
നാട്ടിൽ പുതുതായി വീട് പണികഴിപ്പിക്കുകയും കാർ വാങ്ങുകയുമൊക്കെ ചെയ്ത വിജേഷിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. പിന്നെ വിജേഷും മൃദുലയും എന്തിന് മരിച്ചുവെന്നത് അവ്യക്തം. 2006ലാണ് വിജേഷ് മസ്‌ക്കറ്റിലെത്തുന്നത്. 2012ൽ വിവാഹം കഴിച്ചു. പല പ്രവാസികളും സ്വന്തം പ്രശ്‌നങ്ങൾ തുറന്ന് പറയാൻ തയാറാകില്ലെന്നും ഒറ്റപ്പെട്ട ജീവിതം അവരിൽ കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നും മസ്‌ക്കറ്റിൽ സാമൂഹിക പ്രവർത്തകൻ കൂടിയായ ഷാജി സെബാസ്റ്റ്യൻ പറയുന്നു. കുറ്റ്യാടി അടുക്കത്ത് കിണർ വരമ്പത്ത് വീട്ടിൽ കുമാരന്റെയും സുലോചനയുടെയും മകനാണ് വിജേഷ്.
ഒമ്പത് വർഷത്തോളമായി പ്രവാസജീവിതം നയിക്കുന്ന വിജേഷ് എന്തിനാണ് ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തതെന്ന് ആർക്കും ഒരു ധാരണയുമില്ല. പ്‌ളമ്പിങ്, വയറിങ് ജോലികൾ ചെയ്തിരുന്ന വിജേഷ് അടുത്തിടെ സ്‌പോൺസർഷിപ് മാറിയിരുന്നു. സാമ്പത്തികമായും കുടുംബപരമായും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും വിജേഷിന്റെ ജ്യേഷ്ഠൻ അജേഷ് പറഞ്ഞു. നാട്ടിലായിരുന്ന മൃദുല ഏതാനും ദിവസം മുമ്പാണ് ഒമാനിലത്തെിയത്. ആത്മഹത്യക്ക് തൊട്ടുമുമ്പ് വിജേഷ് വിളിച്ചിരുന്നു. താൻ പോവുകയാണെന്ന് മാത്രം പറഞ്ഞ് ഫോൺ വച്ചു.
സംശയം തോന്നി ജിഫ്‌നൈനിലെ ഇവരുടെ താമസസ്ഥലത്ത് ഉടൻ അജേഷ് എത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോൾ ഇരുവരും മരിച്ചിരുന്നു. മാറി തറയിൽ കിടക്കുകയായിരുന്ന ദീപാനന്ദിന് ജീവനുണ്ടെന്ന് മനസ്സിലാക്കി ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. റോയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷമാകും നാട്ടിലേക്ക് കൊണ്ടുപോവുക.