കാലിഫോർണിയ: ഇത് ഒമ്പതാം ദിവസമാണ്. സന്ദീപ് തോട്ടപ്പള്ളി, ഭാര്യ സൗമ്യ അവരുടെ രണ്ടു കുട്ടികൾ സിദ്ധാന്ത്, സച്ചി എന്നിവരെ വീട്ടിലേക്കുള്ള മടക്ക യാത്രയ്ക്കിടെ കാണാതായിട്ട് ഒമ്പത് ദിവസമായി. ഓറിഗണിലെ പോർട്ടലൻഡിൽ നിന്ന് കാലിഫോർണിയയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുടുംബത്തെ കാണാതായത്. മലയാളി കുടുംബത്തിന്റെ വാഹനം ഈൽ നദിയിലെ കുത്തൊഴുക്കിൽ പെട്ടതാണെന്നാണ് പൊലീസ് നിഗമനം. ഏപ്രിൽ അഞ്ച് മുതലാണ് സന്ദീപ് തോട്ടപ്പള്ളിയെയും അദ്ദേഹത്തെയും കുടുംബത്തെയും കാണാതായത്. കൊച്ചി സ്വദേശിനിയായ ഭാര്യ സൗമ്യയ്ക്കും മക്കളായ സിദ്ധാന്തിനും സാച്ചിക്കുമൊപ്പം സന്ദീപ് പോർട്ട്ലൻഡിലേക്കാണ് യാത്ര പോയത്.

നാലംഗ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി.സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് ആരുടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച കാറിനുള്ളിൽനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പോർട്ട്‌ലൻഡിൽ നിന്നും സാൻഹൊസെ വഴി കലിഫോർണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു കാണാതായത്. ലോസ് ആഞ്ചലസിൽ താമസിക്കുന്ന കുടുംബം വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന. കുടുംബത്തിന്റെ ചില സാധനങ്ങളും, കാറിന്റെ ഭാഗങ്ങളും നേരത്തെ നദിയിൽ നിന്ന് കിട്ടിയിരുന്നു.

ഇവർ സഞ്ചരിച്ച വാഹനത്തിന് സമാനമായ ഒരു വാഹനം ഡോറ ക്രീക്കിന് സമീപത്ത് വച്ച് റോഡിൽ നിന്നും ഈൽ നദിയിലേക്ക് വീണതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഇതാണ് മലയാളി കുടുംബം ഒഴുക്കിൽ പെട്ടതാവാം എന്ന നിഗമനത്തിൽ അധികൃതർ എത്തിച്ചേരാൻ കാരണം.

ഒഴുക്കുള്ള നദിയിൽ ഇവർ സഞ്ചരിച്ച മെറൂൺ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ കരുതുന്നത്.രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വാഹനം പൂർണമായി ഒഴുക്കിൽപ്പെട്ട് നദിയിൽ കാണാതായെന്നാണ് വിവരം.

സന്ദീപിന്റെ യുഎസിലെ സുഹൃത്തുക്കളും കാനഡയിൽ താമസിക്കുന്ന സഹോദരൻ സച്ചിനും തിരച്ചിലിൽ സഹായിക്കാൻ കാലിഫോർണിയിയിൽ എത്തിയിട്ടുണ്ട്.വടക്കൻ കാലിഫോർണിയിയിലെ റേഡ്വുഡ് നാഷണൽ ആൻഡ് സ്റ്റേറ്റ് പാർക്സിലാണ് സന്ദീപിനെയും കുടുംബത്തെയും ഏറ്റവും ഒടുവിൽ കണ്ടെത്തിയത്.തന്റെ മകനെയും കുടുംബത്തെയും കണ്ടുപിടിക്കാൻ പിതാവ് ബാബു സുബ്രഹ്മണ്യം തോട്ടപ്പിള്ളി സോഷ്യൽ മീഡിയയിൽ മിസിങ് പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുണ്ട്.സന്ദീപും കുടുംബവും ഈ മാസം 5 ന് സാൻജോസിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അഞ്ചാം തീയതിക്ക് ശേഷം ഇവരെ കുറിച്ച് ഒരുവിവരവുമില്ല.

സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട ഉടൻ തന്നെ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റിലൂടെ പ്രതികരിച്ചിരുന്നു.സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് വരികയാണെന്നും, കുടുംബത്തിന് വേണ്ടി എല്ലാ ശ്രമങ്ങളും നടത്തുമെന്നും മന്ത്രി അറിയിച്ചു.