- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീതത്തിന് അതിരുകളില്ലെന്ന് തെളിയിച്ച് 102 ഭാഷകളിലെ ഗാനങ്ങൾ ഒരേസമയത്ത് പാടിയ മലയാളി പെൺകുട്ടിക്ക് ലോക റെക്കോഡ്; സെഞ്ചുറി അടിച്ച ഗാനം മലയാളത്തിലെ ചിത്രയുടെ കണ്ണാം തുമ്പി പോരാമോ; റിപ്പബ്ലിക് ദിനത്തലേന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പരിപാടിയിൽ പാട്ട് പാടി റെക്കോഡിലേക്ക് കയറിയത് പന്ത്രണ്ടുകാരിയായ സുചേത
ദുബായ്: സംഗീതത്തിന് അതിരുകളില്ല. 12 കാരിയായ മലയാളി വിദ്യാർത്ഥിനി സുചേത സതീഷിന്റെ കാര്യത്തിലും ഇത് പരമാർഥം.റിപ്പബ്ലിക് ദിനത്തലേന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പരിപാടിയിൽ 102 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചാണ് സുചേത ലോക റെക്കോഡിലേക്ക് കൈപിടിച്ചുകയറിയത്.2008 ൽ ആന്ധ്രപ്രദേശിലെ ഡോ.കേസിരാജു ശ്രീനിവാസൻ സൃഷ്ടിച്ച റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 76 ഭാഷകളിലാണ് ശ്രീനിവാസ് പാടിയത്. മലയാളം ഉൾപ്പെടെ 26 ഇന്ത്യൻ ഭാഷകളിലും 76 മറ്റു ഭാഷകളിലുമാണ് സുചേത പാടിയത്. ഫേസ്‌ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്ത പരിപാടി അമേരിക്കയിലെ വേൾഡ് റെക്കോഡ് അക്കാദമിയുടെ പ്രതിനിധികൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. അറബിക്, ജാപ്പനീസ്, തഗലോഗ്, ഫ്രഞ്ച്, മലായ്, നേപ്പാളീസ്, ഫിന്നിഷ്, പോളിഷ്, ഉസ്ബെക്, മാൻഡറിൻ, തമിഴ്, കന്നഡ, ഹിന്ദി, ഗുജറാത്തി, മറാത്തി, ബംഗാളി, അസമീസ്, കൊങ്കിണി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെ പാട്ടുകൾ സഹൃദയർ ഹൃദയത്തിലേറ്റി. തിരഞ്ഞെടുത്ത 102 പാട്ടുകളുടെ വിശദവിവരങ്ങൾ നേരത്തേതന്നെ വേൾഡ് റെക്കോഡ് അക്കാദമിക്ക് സമർപ്പിച്ചിരുന്നു. വൈകിട്ട് നാ
ദുബായ്: സംഗീതത്തിന് അതിരുകളില്ല. 12 കാരിയായ മലയാളി വിദ്യാർത്ഥിനി സുചേത സതീഷിന്റെ കാര്യത്തിലും ഇത് പരമാർഥം.റിപ്പബ്ലിക് ദിനത്തലേന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പരിപാടിയിൽ 102 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചാണ് സുചേത ലോക റെക്കോഡിലേക്ക് കൈപിടിച്ചുകയറിയത്.2008 ൽ ആന്ധ്രപ്രദേശിലെ ഡോ.കേസിരാജു ശ്രീനിവാസൻ സൃഷ്ടിച്ച റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 76 ഭാഷകളിലാണ് ശ്രീനിവാസ് പാടിയത്.
മലയാളം ഉൾപ്പെടെ 26 ഇന്ത്യൻ ഭാഷകളിലും 76 മറ്റു ഭാഷകളിലുമാണ് സുചേത പാടിയത്. ഫേസ്‌ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്ത പരിപാടി അമേരിക്കയിലെ വേൾഡ് റെക്കോഡ് അക്കാദമിയുടെ പ്രതിനിധികൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. അറബിക്, ജാപ്പനീസ്, തഗലോഗ്, ഫ്രഞ്ച്, മലായ്, നേപ്പാളീസ്, ഫിന്നിഷ്, പോളിഷ്, ഉസ്ബെക്, മാൻഡറിൻ, തമിഴ്, കന്നഡ, ഹിന്ദി, ഗുജറാത്തി, മറാത്തി, ബംഗാളി, അസമീസ്, കൊങ്കിണി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെ പാട്ടുകൾ സഹൃദയർ ഹൃദയത്തിലേറ്റി.
തിരഞ്ഞെടുത്ത 102 പാട്ടുകളുടെ വിശദവിവരങ്ങൾ നേരത്തേതന്നെ വേൾഡ് റെക്കോഡ് അക്കാദമിക്ക് സമർപ്പിച്ചിരുന്നു. വൈകിട്ട് നാലോടെ ആരംഭിച്ച യജ്ഞത്തിൽ അമ്പത് പാട്ടുകൾ കഴിഞ്ഞപ്പോൾ അഞ്ചു മിനിറ്റ് മാത്രമാണ് വിശ്രമിക്കാനെടുത്തത്. പത്തരയോടെ റെക്കോഡ് പിറന്നു. ഈ വർഷത്തെ റിപ്പബ്ലിക് ദിനം സുചേത സവിശേഷമാക്കിയെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പറഞ്ഞു.
ദുബായ് ഇന്ത്യൻ ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ സുചേത യു-ട്യൂബിൽ നിന്നാണ് ലോകസംഗീതം അടുത്തറിഞ്ഞത്. പുതിയ ഭാഷയിലെ പാട്ടുകൾ നിരന്തരം പഠിച്ചു കൊണ്ടിരിക്കുന്നു. ദുബായിൽ പ്രാക്ടീസ് ചെയ്യുന്ന കണ്ണൂർ എളയാവൂർ സ്വദേശി ഡോ. സതീഷ്, സുമിതാ സതീഷ് ദമ്പതികളുടെ മകളാണ്. നാലുവയസ്സ് മുതൽ സുചേത സംഗീതപരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയിരുന്നു. യു.എ.ഇയിലെയും ഇന്ത്യയിലെയും നിരവധി വേദികളിൽ യേശുദാസ്, സുശീല എന്നിവരടക്കമുള്ള പ്രശസ്തർക്കൊപ്പം സുചേത പാടിയിട്ടുണ്ട്. ഇപ്പോൾ ഹിന്ദുസ്ഥാനി സംഗീത വിദ്യാർത്ഥിനിയാണ്.
പലതവണ റിഹേഴ്‌സലുകൾ ചെയ്തിരുന്നതുകൊണ്ട് തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് ഈ ബാലപ്രതിഭ പറഞ്ഞു.രണ്ടുമസം കൊണ്ട് 30 ലേറെ ഭാഷകളിൽ പാടാൻ പരിശീലിച്ചു. റെക്കോഡ് സൃഷ്ടിക്കാൻ വേണ്ടി സെഞ്ചുറിയടിക്കാനും തീരുമാനിച്ചു. ഹിന്ദിയിലെയും അറബിയിലെയും ഓരോ ഗാനം ഇന്ത്യയ്ക്കായും,യുഎഇക്കായും സമർപ്പിച്ചു.
മൈഥിലി എന്ന ഇന്തോ-ആര്യൻ ഭാഷയിൽ പ്രാർത്ഥനാഗാനത്തോടെയായിരുന്നു തുടക്കം. അക്ഷരമാലാക്രമത്തിലായിരുന്നു ആലാപനം. രാത്രി 10.10 ന് സെഞ്ചുറി സൃഷ്ടിച്ച ഗാനം കണ്ണാം തുമ്പി പോരാമോ ആയിരുന്നു. അർമീനിയ, സ്ലോവാക്യ എന്നീ ഭാഷകളിലെ ഗാനങ്ങളും അവസാനഭാഗത്തുണ്ടായിരുന്നു.
അക്കാദമിക് മികവിനുള്ള ഷെയ്ഖ് ഹംദാൻ പുരസ്‌കാരജേതാവായ സുചേത മികച്ച നർത്തകിയും, സ്‌പെൽ ബീ ചാമ്പ്യനുമാണ്. സംഗീതത്തിൽ മികച്ച അഭിരുചിയുണ്ടെങ്കിലും അച്ഛനെ പോലെ ഡോക്ടറാകാനാണ് സുചേതയ്ക്ക് ഇഷ്ടം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം,തമിഴ് എന്നീ ഭാഷകളിൽ നേരത്തെ തന്നെ പാടിയിരുന്നു.ജാപ്പനീസ്, അറബിക്, ടാഗലോഗ് എന്നീ ഭാഷകളിൽ പാടാനാണ് ആദ്യം പ്രാവീണ്യം നേടിയത്. ഫ്രഞ്ച്, ഹംഗേറിയനൻ, ജർമ്മൻ ഭാഷകളിൽ പാടാനായിരുന്നു സുചേതയ്ക്ക് ഏറ്റവും ബുദ്ധിമുട്ട്.